Updated on: 5 January, 2021 6:05 PM IST
പദ്ധതിക്കായി സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ/ സന്നദ്ധസംഘടനകൾ 15 നു മുൻപ് ബോർഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ദുർബ്ബല/താഴ്ന്ന വരുമാന വിഭാഗത്തിൽപ്പെട്ടതും സ്വന്തമായി 2/3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവർക്ക് നാല് ലക്ഷം രൂപ ചെലവിൽ ഭവനം നിർമ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അപേക്ഷ ക്ഷണിച്ചു.

സന്നദ്ധ സംഘടനകൾ/എൻ.ജി.ഒകൾഎന്നിവരുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപ സർക്കാർ സബ്സിഡിയോടെയും ഒരു ലക്ഷം രൂപ സ്പോൺസർ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന നാല് ലക്ഷം രൂപയാണ് ലഭിക്കുക.

നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ 15 നു മുൻപ് ലഭ്യമാക്കണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവർക്കുമായിരിക്കും അർഹത.The application prepared in the prescribed form should be made available before 15. Those who do not benefit from the Life Plan and those who do not own a home to live in will be eligible.

ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നും വാങ്ങി രേഖകളോടൊപ്പം സമർപ്പിക്കണം. പദ്ധതിക്കായി സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ/ സന്നദ്ധസംഘടനകൾ 15 നു മുൻപ് ബോർഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

മുൻപ് സന്നദ്ധത അറിയിച്ചവർ ഒരിക്കൽ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. ഫോറങ്ങൾക്കും വിശദവിവരങ്ങൾക്കും  അതതു ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് www.kshb.kerala.gov.in സന്ദർശിക്കുക. ഫോൺ: 9495718903, 9846380133.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം

English Summary: You can apply for Grihashree Bhavana scheme
Published on: 05 January 2021, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now