1. News

അനന്തപുരി ചക്കമഹോല്‍സവം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

കാര്‍ഷികാധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിച്ച് കൃഷിയെയും കൃഷിക്കാരെയും സുസ്ഥിരമായ വികസനപാതയിലേക്ക് കൊണ്ടുപോകാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികാധിഷ്ഠിത വ്യവസായത്തിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ കൃഷിയില്‍ ടെക്‌നോളജി ഉപയോഗിക്കുമെന്നും അതിനുവേണ്ടി ടെക്‌നോളജി പര്‍ച്ചേസില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കനകക്കുന്നില്‍ സംഘടിപ്പിച്ച അനന്തപുരം ചക്കമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കയ്ക്ക് ആഗോള വിപണിയില്‍ സ്ഥാനം നേടിയെടുക്കാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് വയനാട്ടില്‍ അന്താരാഷ്ട്ര ചക്ക ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നിലവില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം ഉറപ്പായിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷണ-ആരോഗ്യ കാര്യത്തില്‍ വ്യക്തമായ ദിശാബോധം ഉണ്ടാക്കുകയാണ് ഇത്തരം ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.. ചക്ക ഒരു കാലത്ത് മലയാളിയുടെ പട്ടിണി മാറ്റിയ വിഭവമാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം വന്നതോടെ കേരളത്തിന്റെ തനത് ഭക്ഷണസംസ്‌കാരത്തില്‍ മാറ്റം വന്നു. മാറിയ കാലഘട്ടത്തിന് അനുസൃതമായി നാടന്‍ ഉല്പന്നങ്ങളുടെ മൂല്യം ഉയര്‍ത്തി വിപണിയില്‍ എത്തിക്കും. അതോടൊപ്പം കിഴങ്ങുവര്‍ഗ്ഗ വിളകളുടെയും തേനിന്റെയും ഉല്പാദനവും വിപണി മൂല്യവും മെച്ചപ്പെടുത്താനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാക്ക് ഫ്രൂട്ട് 365 പുറത്തിറക്കിയ പുതിയ പ്രോഡക്ടായ പച്ചച്ചക്കപ്പൊടിയുടെ ആദ്യ വിപണന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റൂഫസ് ഡാനിയേല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. പത്മകുമാര്‍ രചിച്ച ചക്കയുടെ ഔഷധഗുണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ. മുരളീധരന്‍ എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. ചക്കയുടെ ലോക അംബാസിഡര്‍ ശ്രീപഡ്രേ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജാക്ക് ഫ്രൂട്ട് 365 സ്ഥാപകന്‍ ജയിംസ് ജോസഫ്, സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ പി. ഷീല, സിസ ജനറല്‍സെക്രട്ടറി ഡോ. സി സുരേഷ് കുമാര്‍, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ ജനറല്‍സെക്രട്ടറി എല്‍. പങ്കജാക്ഷന്‍, സഹായി ഡയറക്ടര്‍ ജി. പ്ലാസിഡ്, ശാന്തിഗ്രാം ആരോഗ്യനികേതനം ഡയറക്ടര്‍ ഡോ. വി. വിജയകുമാര്‍, എക്‌സിബിഷന്‍ കോഡിനേറ്റര്‍മാരായ അബ്ദുള്‍ സത്താര്‍, നാസര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന കൃഷിവകുപ്പ്, ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ .

KJ Staff

കാര്‍ഷികാധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിച്ച് കൃഷിയെയും കൃഷിക്കാരെയും സുസ്ഥിരമായ വികസനപാതയിലേക്ക് കൊണ്ടുപോകാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികാധിഷ്ഠിത വ്യവസായത്തിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ കൃഷിയില്‍ ടെക്‌നോളജി ഉപയോഗിക്കുമെന്നും അതിനുവേണ്ടി ടെക്‌നോളജി പര്‍ച്ചേസില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കനകക്കുന്നില്‍ സംഘടിപ്പിച്ച അനന്തപുരം ചക്കമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്കയ്ക്ക് ആഗോള വിപണിയില്‍ സ്ഥാനം നേടിയെടുക്കാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് വയനാട്ടില്‍ അന്താരാഷ്ട്ര ചക്ക ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നിലവില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം ഉറപ്പായിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷണ-ആരോഗ്യ കാര്യത്തില്‍ വ്യക്തമായ ദിശാബോധം ഉണ്ടാക്കുകയാണ് ഇത്തരം ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു..
ചക്ക ഒരു കാലത്ത് മലയാളിയുടെ പട്ടിണി മാറ്റിയ വിഭവമാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം വന്നതോടെ കേരളത്തിന്റെ തനത് ഭക്ഷണസംസ്‌കാരത്തില്‍ മാറ്റം വന്നു. മാറിയ കാലഘട്ടത്തിന് അനുസൃതമായി നാടന്‍ ഉല്പന്നങ്ങളുടെ മൂല്യം ഉയര്‍ത്തി വിപണിയില്‍ എത്തിക്കും. അതോടൊപ്പം കിഴങ്ങുവര്‍ഗ്ഗ വിളകളുടെയും തേനിന്റെയും ഉല്പാദനവും വിപണി മൂല്യവും മെച്ചപ്പെടുത്താനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാക്ക് ഫ്രൂട്ട് 365 പുറത്തിറക്കിയ പുതിയ പ്രോഡക്ടായ പച്ചച്ചക്കപ്പൊടിയുടെ ആദ്യ വിപണന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റൂഫസ് ഡാനിയേല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. പത്മകുമാര്‍ രചിച്ച ചക്കയുടെ ഔഷധഗുണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ. മുരളീധരന്‍ എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. ചക്കയുടെ ലോക അംബാസിഡര്‍ ശ്രീപഡ്രേ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജാക്ക് ഫ്രൂട്ട് 365 സ്ഥാപകന്‍ ജയിംസ് ജോസഫ്, സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ പി. ഷീല, സിസ ജനറല്‍സെക്രട്ടറി ഡോ. സി സുരേഷ് കുമാര്‍, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ ജനറല്‍സെക്രട്ടറി എല്‍. പങ്കജാക്ഷന്‍, സഹായി ഡയറക്ടര്‍ ജി. പ്ലാസിഡ്, ശാന്തിഗ്രാം ആരോഗ്യനികേതനം ഡയറക്ടര്‍ ഡോ. വി. വിജയകുമാര്‍, എക്‌സിബിഷന്‍ കോഡിനേറ്റര്‍മാരായ അബ്ദുള്‍ സത്താര്‍, നാസര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന കൃഷിവകുപ്പ്, ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്മാള്‍ അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി), നബാര്‍ഡ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചക്ക മഹോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, എക്‌സിബിഷന്‍ പാര്‍ട്ടിസിപെന്‍സ് അസോസിയേന്‍ കേരള (ഇപാക്) സഹായി, അമാസ് കേരള, പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി തുടങ്ങിയ സംഘടനകളും അനന്തപുരി ചക്ക മഹോല്‍സവത്തില്‍ സഹകരിക്കുന്നുണ്ട്.

English Summary: അനന്തപുരി ചക്കമഹോല്‍സവം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds