Updated on: 4 December, 2020 11:20 PM IST

അടുത്ത 10 മുതൽ 15 വർഷത്തിന് ശേഷം മക്കളുടെ ആവശ്യങ്ങൾക്കായി പിൻവലിക്കാവുന്ന തരത്തിൽ ഒരു നിക്ഷേപ മാർഗമാണ് നിങ്ങൾ തേടുന്നതെങ്കിൽ SIP വഴിയുള്ള Mutual fund കളാകും ഏറ്റവും അനുയോജ്യം. അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് നിക്ഷേപം നടത്തുന്നതെങ്കിൽ മാതാപിതാക്കൾ ലക്ഷ്യത്തെ അടിസ്ഥാനമാക്കി നിക്ഷേപം നടത്തണം. അടുത്തകാലത്ത്, ഓഹരി നിക്ഷേപം അസ്ഥിരമാണെന്ന് തോന്നാം. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ 12-15%  വരുമാനം നേടാൻ കഴിയുന്ന ഒരേയൊരു നിക്ഷേപ മാർഗമാണ് ഓഹരികൾ.

ഓഹരി നിക്ഷേപം ബി‌എസ്‌ഇ ബെഞ്ച്മാർക്ക് സെൻസെക്സും എൻ‌എസ്‌ഇ നിഫ്റ്റിയും റെക്കോർഡ് ഉയർന്ന നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് ഈ വർഷം നവംബർ എട്ടിന് 40,749 എന്ന റെക്കോഡ് നേട്ടം രേഖപ്പെടുത്തി. അതേസമയം, ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 17% വും 30% വും കുറഞ്ഞു.

മ്യൂച്വൽ ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപമാണ് മറ്റൊരു മികച്ച മാർഗം. മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങൾക്ക് 50 ശതമാനം വീതം ലാർജ് ക്യാപുകളിലും മിഡ്‌ക്യാപുകളിലും നിക്ഷേപിക്കാം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ശരാശരി മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ടുകൾ പ്രതിവർഷം ശരാശരി 14 ശതമാനം വരുമാനം നൽകുന്നുണ്ട്. ടെക്നോളജി, ഫാർമ, സ്മോൾകാപ്പ്, ബാങ്കിംഗ് മേഖലയെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകൾ യഥാക്രമം 13.37%, 12.87%, 12.10%, 9.43% എന്നിങ്ങനെയാണ് വരുമാനം നൽകുന്നത്.

18 വയസ്സിൽ കോടീശ്വരനാകാം നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴേക്കും കോടീശ്വരനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുട്ടി ജനിച്ചയുടനെ 5,000 രൂപ വീതം കുട്ടിയുടെ പേരിൽ നിക്ഷേപിക്കാൻ ആരംഭിക്കണം. ഓരോ വർഷവും ശരാശരി ഈ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് 12% വരുമാനം ലഭിക്കുകയാണെങ്കിൽ, 18 വർഷത്തിനുള്ളിൽ കുട്ടി കോടീശ്വരനാകും.

ബിസിനസ്സുകൾ വിജയകരമായും, ലാഭകരമായും ചെയ്യാൻ ഉപകരിക്കുന്ന ചില ടിപ്പുകളെക്കുറിച്ച്...

#krishijagran #kerala #investment #sipmf #profitable #millionaire

English Summary: You can make your children millionaires before they reach adulthood
Published on: 18 November 2020, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now