Updated on: 29 April, 2022 4:51 PM IST

മുടികൊഴിച്ചിലും (Hair fall) അകാലനരയും (Premature whitening) ഇന്ന് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ്. പല വീട്ടുവൈദ്യങ്ങളെയുമാണ് കേശസംബന്ധമായ പ്രശ്നങ്ങൾക്കും മുടിവളർച്ചക്കും നമ്മൾ ആശ്രയിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കേടാകാതെ ദിവങ്ങളോളം സൂക്ഷിക്കാം; പച്ചക്കറികൾക്കും കറിവേപ്പിലയ്ക്കുമുള്ള ഈ വിദ്യകൾ നിങ്ങൾക്ക് പ്രയോജനപ്പെടും

എന്നാൽ വളരെ പെട്ടെന്ന്, കുറഞ്ഞ ചെലവിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രകൃതിദത്തമായ പോംവഴി എന്തെന്ന് അന്വേഷിക്കുന്നവർക്ക് കറിവേപ്പില (Curry leaves) കൊണ്ട് പൊടിക്കൈ പ്രയോഗിക്കാം. നിങ്ങളുടെ വീട്ടുവളപ്പിലും അടുക്കളയിലുമെല്ലാം സുലഭമായി ലഭിക്കുന്ന കറിവേപ്പില മുടി വളരുന്നതിന് എങ്ങനെ ഉപയോഗിക്കാമെന്ന് ചുവടെ വിവരിക്കുന്നു.

കഴിക്കുന്നതിനായാലും ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കറിവേപ്പില. മുടിയുടെ കേടുപാടുകൾ പരിഹരിച്ച് അഴകും ആരോഗ്യവുമുള്ള മുടി വളരാൻ കറിവേപ്പില സഹായിക്കും.

അകാലനരക്ക് കറിവേപ്പില ഉത്തമം

അകാലനര പലരുടെയും മുഖ്യപ്രശ്നമാണ്. മലിനീകരണവും പോഷകക്കുറവുമെല്ലാം അകാലനരയുടെ കാരണങ്ങളാണ്. കൂടാതെ, പാരമ്പര്യം, ജോലിയിലെ സമ്മർദം, മദ്യപാനം, പുകവലി തുടങ്ങിയവും അകാലനരയിലേക്ക് നയിക്കും. എന്നാൽ, കറിവേപ്പിലയിലെ വിറ്റാമിൻ ബിയുടെ സാന്നിധ്യം മുടിയുടെ വേരുകളെ പരിപോഷിപ്പിക്കുന്നതിന് ഉത്തമമാണ്. ഇത് മുടിയെ കൂടുതൽ ശക്തിപ്പെടുത്താനും മുടിക്ക് കറുപ്പ് നിറം നൽകാനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം

  • കറിവേപ്പിലയും തൈരും (Curry leaves and curd)

കറിവേപ്പില ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതും, തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി രണ്ടോ മൂന്നോ തണ്ട് കറിവേപ്പില എടുത്ത് അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് തൈര് കൂടി മിക്സ് ചെയ്യുക.
ഈ കൂട്ട് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് നേരം വക്കുക. ശേഷം, നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. അകാലനര തടയുന്നതിനും മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതിനും ഇത് കാരണമാകുന്നു. ദിവസവും ഇങ്ങനെ ചെയ്താൽ കരുത്തുറ്റ മുടി ലഭിക്കും.

  • കറിവേപ്പിലയും പാലും (Curry leaves and milk)

ആരോഗ്യകരവും സർവ്വോപരി തിളക്കമുള്ളതുമായ തലമുടിക്ക് മറ്റൊരു കൂട്ട് കൂടി പ്രയോഗിക്കാവുന്നതാണ്. ഇതിനായി രണ്ടോ മൂന്നോ തണ്ട് കറിവേപ്പില എടുത്ത് നന്നായി അരക്കുക. ഇത് പാലിൽ ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചാൽ അകാലനരയെ പ്രതിരോധിക്കാനാകും. കൂടാതെ, മുടികൊഴിച്ചിൽ അകറ്റുന്നതിനുള്ള മികച്ച പ്രതിവിധി കൂടിയാണിത്.

പോഷകസമ്പന്നമായ ഈ രണ്ട് ചേരുവകളും പുതിയ മുടി വേരുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന് പുറമെ, മുടി പൊട്ടി പോകുന്നതിനും, മുടിക്ക് കറുപ്പ് നിറമുണ്ടാകാനും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്.
മുടിയിൽ ഉണ്ടാകുന്ന 90% പ്രശ്നങ്ങൾക്കും പരിഹാരമായി കറിവേപ്പിലയെ പ്രയോജനപ്പെടുത്താം. അതുപോലെ നിങ്ങളുടെ ഭക്ഷണ ശീലത്തിൽ കൂടുതൽ അളവിൽ കറിവേപ്പില ഉൾപ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: പഴകിയ കഞ്ഞിവെള്ളവും പഴകിയ തൈരുമുണ്ടെങ്കിൽ കറിവേപ്പില കൃഷി പൊടിപ്പൊടിക്കാം... ഇല പുള്ളി രോഗവും പമ്പകടത്താം..

അതായത്, കടുക് വറുക്കുമ്പോഴും ഗാർണിഷിങ്ങിനും മാത്രമല്ല, ദിവസവും കുടിക്കുന്ന പാലിലും മോരിലുമെല്ലാം കറിവേപ്പില ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്. കൂടാതെ, കറിവേപ്പിന്റെ ഇലയായി ഇടാൻ താൽപ്പര്യമില്ലാത്തവർക്ക് പൊടിയോ അസംസ്കൃത കറിവേപ്പിലയോ കറികളിലും മറ്റും ഉൾപ്പെടുത്താവുന്നതാണ്.

English Summary: Best 2 Natural Tips With Curry Leaves For Premature Whitening And Hair Loss
Published on: 28 April 2022, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now