1. Environment and Lifestyle

വേനൽ ചൂടിൽ വേണ്ടതും ഒഴിവാക്കേണ്ടതും

കേരളത്തിൽ വരാനിരിക്കുന്നത് കൊടും ചൂടാണെന്നത് കാലാവസ്ഥ പ്രവചന കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്.

Saritha Bijoy
drinking water

കേരളത്തിൽ വരാനിരിക്കുന്നത് കൊടും ചൂടാണെന്നത് കാലാവസ്ഥ പ്രവചന കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. താപനില ക്രമാതീതമായി ഉയരുന്നതിനാൽ പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടായേക്കാം. കൂടിയ ചൂടിനെ ചെറുക്കാനും ശരീരത്തിലെ താപനില കുറയ്ക്കാനും ആരോഗ്യം സംരകശിക്കാനും ആയുർവ്വേദം നൽകുന്ന ചില ചിട്ടകൾ ഉണ്ട് ഇവ യഥാക്രമം പാലിച്ചാൽ ഇത്തരം  അപകടങ്ങളിൽ നിന്ന് സ്വയം രക്ഷനേടാം. ചെയ്യണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ എന്തെന്ന് നോക്കാം.

ആഹാരത്തിൽ വളരെ ശ്രദ്ധ വേണ്ടുന്ന സമയമാണ് ലഘുവായതും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാര സാധനങ്ങൾ ആണ് കഴിക്കേണ്ടത് . വെള്ളരി തണ്ണിമത്തൻ തുടങ്ങിയ പഴങ്ങളും വാഴപ്പഴവും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്താം അല്പം നെയ് ചേർത്ത കഞ്ഞി, പാൽക്കഞ്ഞി, മലർകഞ്ഞി തുടങ്ങിയ ആയുർവ്വേദം നിഷ്കർഷിക്കുന്ന ആഹാരങ്ങൾ നല്ലതാണു എന്നാൽ അമിതമായ എരിവ് , പുളി, ഉപ്പു മസാല ചേർത്തവ അച്ചാർ, ബേക്കറി പലഹാരങ്ങൾ, ശീതീകരിച്ച ആഹാരസാധനങ്ങൾ മാംസം എന്നിവ ഈ അവസരത്തിൽ ഒഴിവാക്കണം. 



പാനീയങ്ങൾ ആണ് ആഹാരത്തിൽ ഏറ്റവും കൂടുതൽ ഉള്പെടുതെണ്ടത് കുടിക്കാനായി നന്നാറി  അല്ലെങ്കിൽ കൊത്തമല്ലി ഇട്ടു തിളപ്പിച്ച വെള്ളം, കരിമ്പ് ജ്യൂസ്, നാരങ്ങാ ജ്യൂസ്, സംഭാരം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിക്കാം നേർപ്പിച്ച പഞ്ചസാരയിട്ട പാലും നന്നാണ് എന്നാൽ മദ്യം , സോഫ്റ്റ് ഡ്രിങ്ക്സ്, ശീതീകരിച്ച പാനീയങ്ങൾ, കാർബണെറ്റാഡ് ഡ്രിങ്ക്സ് എന്നിവ തീർത്തും ഉപേക്ഷിക്കണം.

ആഹാര പാനീയങ്ങൾക്കു പുറമെ മറ്റു കാര്യങ്ങളിലും  ശ്രദ്ധ വേണം  വസ്ത്രം ധരിക്കുമ്പോൾ കാണാം കുറഞ്ഞതും  പരുത്തി കോട്ടൺ തുടങ്ങിയവ  കൊണ്ടുള്ള അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. നെല്ലിക്ക നാല്പാമരം, രാമച്ചം എന്നിവ ഇട്ടുവച്ച ശുദ്ധജലത്തിൽ രണ്ടു നേരം കുളി, ലഘുവായ വ്യായാമം വിശ്രമം എന്നിവ വേണം. ചൂടുവെള്ളത്തില് കുളി, വെയിൽ കൊള്ളൽ, കഠിനാധ്വാനം  രാത്രിയിലെ ഉറക്കമൊളിപ്പ് എന്നിവ ഒഴിവാക്കണം.  

English Summary: summer heat things to avoid

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds