Updated on: 16 July, 2022 6:48 PM IST
പനി ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ സ്വീകരിക്കുക.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട പകർച്ചവ്യാധികളാണ് ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കൻഗുനിയ തുടങ്ങിയവ. അതുകൊണ്ടുതന്നെ ഇത്തരം പകർച്ചവ്യാധികൾ ഇല്ലാതാക്കുവാനും, പ്രതിരോധിക്കുവാനും നാം വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഡെങ്കിപ്പനിയും ചിക്കൻഗുനിയയും പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. മലമ്പനിക്ക് കാരണമാകുന്നത് അനോഫിലസ് കൊതുകുകൾ ആണ്. എലി, നായ, പന്നി കന്നുകാലി തുടങ്ങിയവയുടെ മൂത്രം കലർന്ന ജലത്തിൽ നിന്നാണ് എലിപ്പനി ഉണ്ടാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം

ഈ രോഗങ്ങളെ തടഞ്ഞുനിർത്താൻ പ്രധാനമായും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. കൂടാതെ പനി ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ സ്വീകരിക്കുക. സ്വയം ചികിത്സ അരുത്.

പ്രതിരോധവഴികൾ

1. ടെറസ്, സൺഷേഡ്, റൂഫ് ഗട്ടർ തുടങ്ങിയവയിലെ തടസ്സങ്ങൾ എല്ലാം മാറ്റി മഴവെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക.

2. റബർ തോട്ടത്തിൽ കർഷകർ ചിരട്ടകൾ ടാപ്പിംഗ് നടത്തി കഴിഞ്ഞാൽ കമിഴ്ത്തി വയ്ക്കുക.

3. ഉപയോഗശൂന്യമായ ടയറുകൾ മഴ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

4. ഫ്രിഡ്ജിന് അടിയിലും, ചെടിച്ചട്ടികളിലും, എയർകണ്ടീഷണർ, എയർ കൂളർ ഇവയ്ക്കുള്ളിലും സംഭരിക്കപ്പെടുന്ന ജലം ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യണം.

5. ആഴ്ചയിലൊരിക്കൽ വീടിന് മുകളിലും ചുറ്റുപാടും നിരീക്ഷിച്ച് ജലം കെട്ടി നിൽക്കുന്ന ഉറവിടങ്ങൾ കണ്ടെത്തി വെള്ളം നീക്കം ചെയ്യുക.

6. അടയ്ക്കാമരത്തോട്ടങ്ങളിലെ പാളകൾ കമിഴ്ത്തി ഇടുകയോ മുറിച്ചു കളയുകയോ കത്തിക്കുകയോ ചെയ്യുക.

7. ഓടകൾ, വയലുകൾ തോടുകൾ തുടങ്ങി വെള്ളക്കെട്ടുകൾ ഉള്ള ഇടങ്ങളിൽ ജോലി എടുക്കുന്നവർ മുൻകരുതൽ ചികിത്സ എടുക്കുകയോ കാലുറ,കൈയുറ തുടങ്ങിയവ ധരിക്കുകയോ ചെയ്യുക.

8. ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി രോഗം ബാധിച്ചവർ വീട്ടിലായാലും ആശുപത്രിയിൽ ആയാലും പനി മാറുന്നത് വരെ കൊതുകു വലയ്ക്കുള്ളിൽ വിശ്രമിക്കണം.

9. അന്യസംസ്ഥാനങ്ങളിൽ പോയി വരുമ്പോൾ പനിയുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

10. ആരോഗ്യപ്രവർത്തകർ ആഴ്ചതോറും ഈഡിസ് സാധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തണം. കൂടാതെ കൊതുക് സർവ്വേയുടെയും പനിയുടെയും റിപ്പോർട്ടുകൾ ആഴ്ചയിലൊരിക്കൽ അവലോകനം ചെയ്ത് പ്രതിരോധ നിയന്ത്രണ നടപടികൾ ഊർജ്ജപ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: വളർത്തു മൃഗങ്ങളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These 10 Simple Ways to Prevent Infectious Diseases
Published on: 16 July 2022, 05:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now