1. Farm Tips

റോസ് കമ്പ് പെട്ടെന്ന് വേരുപിടിപ്പിക്കാൻ ഒരു സൂത്രവിദ്യ

നമ്മുടെ ഉദ്യാനങ്ങളിൽ എപ്പോഴും സ്ഥാനം പിടിക്കുന്ന മനോഹര പുഷ്പങ്ങളാണ് റോസ്. ഇന്ന് വിപണിയിൽ നാടൻ ഇനകളെക്കാൾ കൂടുതൽ ഡിമാൻഡ് ബഡ് ചെയ്ത ഇനങ്ങൾക്കാണ്.

Priyanka Menon
റോസ് കമ്പ് വേരുപിടിപ്പിക്കാൻ  ഉരുളക്കിഴങ്ങ്
റോസ് കമ്പ് വേരുപിടിപ്പിക്കാൻ ഉരുളക്കിഴങ്ങ്

നമ്മുടെ ഉദ്യാനങ്ങളിൽ എപ്പോഴും സ്ഥാനം പിടിക്കുന്ന മനോഹര പുഷ്പങ്ങളാണ് റോസ്. ഇന്ന് വിപണിയിൽ നാടൻ ഇനകളെക്കാൾ കൂടുതൽ ഡിമാൻഡ് ബഡ് ചെയ്ത ഇനങ്ങൾക്കാണ്. എന്നാൽ പലപ്പോഴും ഇവയുടെ കമ്പുകൾ മുറിച്ചു നട്ടാൽ പെട്ടെന്ന് കിളിർത്ത് വരാറില്ല. ഇതിനൊരു പരിഹാരം മാർഗമാണ് ചുവടെ നൽകുന്നത്.

റോസ് കമ്പ് പെട്ടെന്ന് വേര് പിടിക്കാൻ എന്തു ചെയ്യണം?

റോസ് കമ്പ് വേരുപിടിപ്പിക്കാൻ ഏറ്റവും നല്ല വഴി ഉരുളക്കിഴങ്ങ് തന്നെയാണ്. ഇതിനുവേണ്ടി ഏറെ വലുപ്പമില്ലാത്ത ഒരു ഉരുളൻകിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.

റോസ് കമ്പിൽ നിന്ന് ഇലകളുടെ ഞെട്ടു മാത്രം നിർത്തി ബാക്കി ഭാഗം നീക്കം ചെയ്യണം. അതിനുശേഷം കമ്പ് ഇറക്കി വയ്ക്കുന്നതിനായി ഉരുളക്കിഴങ്ങിൽ ഒരു ചെറിയ ദ്വാരം ഇടണം. കമ്പ് മുറുകി ഇരിക്കുന്നതിന് രണ്ട് ഇഞ്ച് എങ്കിലും ആഴമുള്ള ദ്വാരം ആണ് ഇടേണ്ടത്. അതിനുശേഷം ദ്വാരത്തിന് അടിഭാഗത്ത് അൽപം കറുവപ്പട്ട പൊടിച്ചത് ഇട്ടു നൽകാം. ഇതിനു ശേഷം മാത്രം കമ്പ് ദ്വാരത്തിൽ ഇറക്കി വയ്ക്കണം. അതിനുശേഷം ഉരുളക്കിഴങ്ങിൽ ഇറക്കിവെച്ച് വേരുകൾ പോർട്ടിങ് മിശ്രിതത്തിലേക്ക് മാറ്റി നടാവുന്നതാണ്. പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചകിരിച്ചോറും ചാണകപ്പൊടിയും മണ്ണും കൂട്ടിക്കലർത്തി എടുക്കാം. കമ്പ് നട്ട് ഉരുളകിഴങ്ങ് മുഴുവനായി മൂടുന്ന വിധത്തിൽ ഇറക്കിവയ്ക്കാൻ മറക്കരുത്. കമ്പ് ഭാഗം മാത്രം മണ്ണിനു മുകളിൽ കാണേണ്ടതുള്ളൂ. പോട്ടിങ് മിശ്രിതം ചെറിയ രീതിയിൽ നനച്ചു നൽകാം. കാലിയായ മിനറൽ വാട്ടർ കുപ്പിയുടെ വായ്ഭാഗം മുറിച്ച് നീക്കിയശേഷം വശങ്ങളിൽ ആവശ്യത്തിന് ചെറിയ ദ്വാരങ്ങൾ ഇടണം. ഈ കുപ്പി റോസ് കമ്പ് മുഴുവനായി ആവരണം ചെയ്യുന്ന വിധത്തിൽ മുകളിൽ നിന്ന് ഇറക്കി വയ്ക്കണം.

The best way to root a rose bush is with potatoes. For this you can use a very small potato. This technique is applied to retain moisture well around the stem. It is best to root quickly.

കമ്പിന് ചുറ്റും നല്ലരീതിയിൽ ഈർപ്പം നിലനിർത്തുവാൻ വേണ്ടിയാണ് ഈ വിദ്യ പ്രയോഗിക്കുന്നത്. ഇത് വേഗത്തിൽ വേരുപിടിപ്പിക്കാൻ മികച്ചതാണ്. കമ്പിൽ നിന്ന് തളിരുകൾ വന്നാൽ ചെടി വേരുകൾ ഉല്പാദിപ്പിച്ച് തുടങ്ങിയെന്ന് അർത്ഥം. അതിനുശേഷം ഇത്തരം ചെടികൾ വെയിൽ ലഭ്യമാകുന്ന സ്ഥലത്തേക്ക് മാറ്റി നടാം

English Summary: A trick to quickly root the rose bush in potato

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters