മുട്ടത്തോട് പാഴാക്കരുതേ

Tuesday, 19 December 2017 12:25 By KJ KERALA STAFF

പച്ചക്കറിക്ക് അനുയോജ്യമാണ് ജൈവവളം .മുട്ടത്തോടുകൊണ്ട് ജൈവവളം നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം . ചെയ്യേണ്ടത് ഇത്രമാത്രം. മുട്ടത്തോട് നല്ല വെയിലത്ത് വെച്ച് നന്നായി ഉണക്കണം . രണ്ടു മൂന്നു ദിവസം വെയില്‍ കൊള്ളണം. ഈര്‍പ്പം ഒക്കെ പോയി നന്നായി ഉണക്കിയശേഷം ഇത് ഇടിച്ചു പൊടിയ്ക്കണം. പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം.ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും ഈ വളം സഹായിക്കും.

കൂടാതെ മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങി യിരിക്കുന്നു. മുട്ടത്തോടിൽനിന്നും കുമ്മായത്തിൻ്റെ ഗുണംകിട്ടും.മണ്ണിനെ സമ്പുഷ്ടമാക്കാന്‍ ഇത് സഹായിക്കും.മണ്ണിൻ്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിൻ്റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്.ഇതിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്.ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നന്നാവും.

ഇനി വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകൾ പാഴാക്കി കളയരുത് .അവ സൂക്ഷിച്ചു വെച്ച് ജൈവവളമാക്കാം.

CommentsMore Farm Tips

Features

കൃഷിയിടത്തില്‍ സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളറുമായി ജിനു തോമസ്‌

November 13, 2018

എല്ലാം ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിയിടത്തിലെ ജലസേചനവും ഡിജിറ്റലാവുന്നു. സാങ്കേതിക വിദഗ്ധനായ ജിനു തോമസാണ് ജലസേചനത്തിനുള്ള…

നിരപ്പേല്‍ നഴ്‌സറിയിലെ മള്‍ട്ടിപ്പിള്‍ വിപ്ലവം

November 12, 2018 Feature

കേരളത്തിലെ കാര്‍ഷിക മേഖലയിലെ നഴ്‌സറികളുടെ തലസ്ഥാനമാണ് തൃശൂര്‍. മണ്ണുത്തി, പട്ടിക്കാട്, നടത്തറ പഞ്ചായത്തുകളിലായി ചെറുതും വലുതുമായ 350 ഓളം നഴ്‌സറികളുണ്ട…

ബോൺസായ് - തളികയിലെ കൗതുകവൃക്ഷം

November 05, 2018 Feature

പൂന്തോട്ടത്തിലും വീടിന്റെ അകത്തളത്തിലും കൗതുകവും ആഡംബരവുമായ ബോൺസായ് ഏതുകാലത്തും ഏവർക്കും പ്രിയങ്കരമായ പുഷ്‌പാലങ്കാര രീതിയാണ്. പുരാതനകാലത്ത് ചൈനയിലും …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.