1. Farm Tips

ഈ ഗുണങ്ങൾ അറിഞ്ഞാൽ വാളൻപുളി നമ്മൾ ഒഴിവാക്കില്ല.

സ്കൂൾ കാലത്ത് പുളിച്ചുവട്ടിൽ നിന്ന് ഉപ്പും കൂട്ടി പുളി പെറുക്കിത്തിന്ന ബാല്യം ഉള്ളവരാണോ നിങ്ങളിൽ ചിലരെങ്കിലും? ആണെങ്കിലും അല്ലെങ്കിലും പുളിയുടെ ഗുണങ്ങൾ ഒന്ന് വായിച്ചു നോക്കൂ. രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി. എങ്കിലും കൂടുതലായും കറികളിലും മറ്റും ഉപ യോഗിക്കാറാണ് പതിവ്. ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്. ശാസ്ത്രീയ നാമം Tamarindus Indica.

K B Bainda

സ്കൂൾ കാലത്ത് പുളിച്ചുവട്ടിൽ നിന്ന് ഉപ്പും കൂട്ടി പുളി പെറുക്കിത്തിന്ന ബാല്യം ഉള്ളവരാണോ നിങ്ങളിൽ ചിലരെങ്കിലും? ആണെങ്കിലും അല്ലെങ്കിലും പുളിയുടെ ഗുണങ്ങൾ ഒന്ന് വായിച്ചു നോക്കൂ.

രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി. എങ്കിലും കൂടുതലായും കറികളിലും മറ്റും ഉപയോഗിക്കാറാണ് പതിവ്.  ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്. ശാസ്ത്രീയ നാമം Tamarindus Indica.

100 ഗ്രാം പുളി സത്തിൽ 35 മുതല്‍ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8–23.8 മി.ഗ്രാം ടാർടാറിക് ആസിഡ്, 54–110 മി.ഗ്രാം ഫോസ്ഫറസ്, 3.10 ഗ്രാം പ്രോട്ടീൻ, 92 ഗ്രാം മഗ്നീഷ്യം, 0.07 മി.ഗ്രാം റൈബോ ഫ്ലേവിൻ ഇവയടങ്ങിയിട്ടുണ്ട്

പുളിയുടെ തളിരിലയും പോഷകപ്രദമാണ്. ഇതിൽ 63 മിഗ്രാം സൾഫറും 101 മി.ഗ്രാം കാൽസ്യവും ഉണ്ട്. പുളിയില ചുട്ട മീൻ കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.

വാളൻപുളിയുടെ ആരോഗ്യഗുണങ്ങൾ

ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളും കുറയ്ക്കാൻ വാളൻ പുളി സഹായിക്കും. പുളിയിലടങ്ങിയ നാരുകൾ ധമനികളിലെ എല്‍ഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.  വാളൻ പുളിയിലെ പൊട്ടാസ്യം, ധമനികളിലെയും മറ്റു രക്തക്കുഴലുകളിലെയും സ്ട്രെസ് കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു. ജീവകം സി ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.

രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള വാളൻ പുളിക്ക് ആന്റി മൈക്രോബിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.

സൂര്യാഘാതം തടയുന്നു

ചൂടു കൂടുമ്പോഴുണ്ടാകുന്ന സൂര്യാഘാതം തടയാൻ വാളൻ പുളി സഹായിക്കുന്നു. പുളിച്ചാറിൽ ജീരകം ചേർത്തുപയോഗിക്കുന്നത് ചൂടു മൂലമുള്ള പ്രശ്നങ്ങൾ തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.

അമിതഭാരം കുറയ്ക്കാൻ വാളൻപുളി സഹായിക്കും. ശരീരത്തിൽ ഫാറ്റിനെ ശേഖരിക്കുന്ന ഒരു എൻസൈം ഉണ്ട്. പുളിയിലടങ്ങിയ ഹൈഡ്രോക്സിട്രിക് ആസിഡ് അഥവാ HCA ഇതിനെ തടയുന്നു. കൂടാതെ ന്യൂറോട്രാൻസ്മിറ്ററായ സെറോ ടോണിന്റെ അളവ് കൂട്ടുന്നതിനാൽ വിശപ്പ് ഇല്ലാതാക്കാനും സഹായിക്കും

പേശികൾക്കും നാഡികൾക്കും

വാളൻ പുളിയിൽ തയാമിന്റെ രൂപത്തിൽ ജീവകം ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, പേശികളെ ശക്തിപ്പെടുത്തുന്നു.

വാളൻപുളിയിൽ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, പൊട്ടാസ്യം ഇവയുണ്ട്. ഇവയെല്ലാം ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. അങ്ങനെ ദഹനത്തെ സഹായിക്കുന്നു. ,ഡയേറിയ, മലബന്ധം ഇവയകറ്റാനും വാളൻ പുളി സഹായിക്കും.

വാളൻപുളിയുടെ പതിവായ ഉപയോഗം കുടൽവ്രണം അഥവാ അൾസർ തടയുന്നു. പുളിങ്കുരുവിന്റെ സത്തിൽ അടങ്ങിയ സംയുക്തങ്ങളും അൾസർ വരാതെ തടയുന്നു

അര്‍ബുദം തടയുന്നു

നിരോക്സീകാരികൾ ധാരാളം ഉള്ളതിനാൽ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ വാളൻപുളിക്ക് കഴിവുണ്ട്.

ജലദോഷം, ഫ്ലൂ ഇവയെ പ്രതിരോധിക്കുന്നു. വാളൻപുളിക്ക് ആന്റി ഹിസ്മാനിക് ഗുണങ്ങൾ ഉള്ളതിനാൽ ആസ്മയെയും അലർജി പ്രശ്നങ്ങളെയും തടയുന്നു.

ഇത്രയും ഗുണങ്ങൾ ഉണ്ടെന്നറിയാതെ തന്നെ വാളൻപുളി ഇട്ട ഭക്ഷണം നാം കഴിച്ചിരുന്നു. ഇനി ഈ ഗുണങ്ങൾ അറിഞ്ഞില്ലേ ?  വാളൻപുളി ഉൾപ്പെടുത്തിയ ഭക്ഷണം ഇനി മുടക്കണ്ട.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷിയിലെ നുറുങ്ങുകൾ

English Summary: Knowing these qualities ofTamarindus

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters