1. Farm Tips

നിങ്ങൾ അറിയേണ്ട കമ്പോസ്റ്റിങ്ങ് രീതികളാണ് പൈപ്പ് കമ്പോസ്റ്റിങ്ങും, കള കമ്പോസ്റ്റിങ്ങും

ഇന്ന് ഒട്ടുമിക്കപേരും വീട്ടിൽ ലഭ്യമാകുന്ന ജൈവമാലിന്യങ്ങൾ ഉപയോഗപ്പെടുത്തി കമ്പോസ്റ്റിങ് ചെയ്തു വിളകൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗപ്രദം ആകുന്നു. അത്തരത്തിൽ കമ്പോസ്റ്റ് നിർമ്മാണ രീതികളിൽ ഏറെ പ്രധാനപ്പെട്ട രണ്ടു രീതികളാണ് താഴെ നൽകുന്നത്.

Priyanka Menon
പൈപ്പ് കമ്പോസ്റ്റിങ്ങ്
പൈപ്പ് കമ്പോസ്റ്റിങ്ങ്

ഇന്ന് ഒട്ടുമിക്കപേരും വീട്ടിൽ ലഭ്യമാകുന്ന ജൈവമാലിന്യങ്ങൾ ഉപയോഗപ്പെടുത്തി കമ്പോസ്റ്റിങ് ചെയ്തു വിളകൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗപ്രദം ആകുന്നു. അത്തരത്തിൽ കമ്പോസ്റ്റ് നിർമ്മാണ രീതികളിൽ ഏറെ പ്രധാനപ്പെട്ട രണ്ടു രീതികളാണ് താഴെ നൽകുന്നത്.

പൈപ്പ് കമ്പോസ്റ്റിങ്ങ്

പൈപ്പ് കമ്പോസ്റ്റ് തയ്യാറാക്കുവാൻ ഒരു മീറ്റർ നീളവും 10 ഇഞ്ച് വ്യാസവും ഉള്ള പൈപ്പ് ആദ്യം തെരഞ്ഞെടുക്കുക. അതിനു ശേഷം പൈപ്പ് ഒരടി മണ്ണിൽ താഴ്ത്തി കുത്തനെ വയ്ക്കണം. പിവിസി പൈപ്പുകൾ അല്ലെങ്കിൽ സിമൻറ് പൈപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

Most people today compost using bio-waste available at home and use it in a way that is suitable for their crops. The following are two of the most important compost making methods.

അഴുകി പോകുന്ന ഏതുതരത്തിലുള്ള ജൈവമാലിന്യങ്ങളും ഇതിൽ നിക്ഷേപിക്കാവുന്നതാണ്. മാലിന്യങ്ങൾ നിക്ഷേപിച്ചതിനുശേഷം പൈപ്പിന് മുകൾഭാഗം നന്നായി മൂടണം. ഒരു ചെറിയ കുടുംബത്തിലെ രണ്ടുമാസത്തെ മാലിന്യം ഇടാൻ ഒരു പൈപ്പ് കമ്പോസ്റ്റ് മതിയാകും. ഒന്നാമത്തെ പൈപ്പ് നിറയുമ്പോൾ രണ്ടാമത്തെ ഉപയോഗിക്കാം. ഇത് നിറയുമ്പോഴേക്കും ആദ്യത്തെ പൈപ്പിൽ മാലിന്യം വളമായി മാറിയിട്ടുണ്ടാകും.

കള കമ്പോസ്റ്റ്

കള കമ്പോസ്റ്റ് തയ്യാറാക്കുവാൻ ഉയർന്നതും തണൽ ഉള്ളതുമായ സ്ഥലം തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം ഒരു മേൽക്കൂരയുള്ള ഷെഡ് തെരഞ്ഞെടുക്കുക. ഒരുടൺ പച്ച കള സസ്യത്തെ കമ്പോസ്റ്റ് ആക്കുവാൻ 250 ഗ്രാം ട്രൈക്കോഡർമ വിരിഡേ പ്ലൂറോട്ടസ് സാജർകാജു, അഞ്ചു കിലോഗ്രാം യൂറിയ തുടങ്ങിയവ ഉപയോഗിക്കാം. 5 മീറ്റർ * 1.5 മീറ്റർ അളവിൽ സ്ഥലം തിരഞ്ഞെടുക്കണം ഏകദേശം 100 കിലോഗ്രാം മുറിച്ചു കൂട്ടിയ കളകൾ ഈ സ്ഥലത്ത് പരത്തുക. 50 കിലോഗ്രാം സൂക്ഷ്മജീവി കൂട്ട് അതിനുമുകളിൽ വിതരണം. ഇതിനു മുകളിൽ 100 കിലോഗ്രാം മുറിച്ചു കൂട്ടിയ കളകൾ ഈ സ്ഥലത്ത് പരത്തണം. ഒരു കിലോഗ്രാം യൂറിയ അതിനുമുകളിൽ ഒരേ അളവിൽ വരത്തക്കവിധം വിതറുക. ഈ രീതിയിൽ കൂന ഒരു മീറ്റർ ഉയരം ആകുന്നതുവരെ ഉയർത്തണം. 50 മുതൽ 60 ശതമാനം ഈർപ്പം നിലനിർത്താൻ ആവശ്യമായ വെള്ളം ഇതിൽ തളിച്ചു കൊടുക്കണം. അതിനുശേഷം വളരെ കനം കുറച്ചു ഒരു അടുക്ക് മണ്ണുകൊണ്ട് കൂന പൊതിയണം.

ഇരുപത്തിയൊന്നാം ദിവസം ഇത് നല്ലവണ്ണം ഇളക്കി കൊടുക്കണം 40 ദിവസങ്ങൾക്കുശേഷം കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. സാധാരണ രീതിയിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കളകൾ പാർത്തീനിയം, സൈപെറസ്, സിനൊഡൺ തുടങ്ങിയ ഇനങ്ങളാണ്.

English Summary: Pipe composting and weed composting are the composting methods you need to know

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds