1. Farm Tips

എളുപ്പത്തിൽ കൃഷി ചെയ്യാം ഈ പ്രകൃതിദത്ത മധുരം

നമുക്കെല്ലാം അറിയുന്ന ഒരു കാര്യമാണ് പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നുള്ളത്. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമര്‍ദ്ദം, ചീത്ത കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ശരീരഭാരം എന്നിവയ്‌ക്കെല്ലാം പഞ്ചസാര കാരണക്കാരനാവുന്നുണ്ട്. എന്നാൽ പഞ്ചസാരയ്ക്ക് പകരമായി പ്രകൃതിദത്ത പഞ്ചസാരയായ സ്റ്റീവിയ അല്ലെങ്കിൽ മധുര തുളസിയെ കുറിച്ച് അധികമാർക്കും അറിയില്ല.

Meera Sandeep
Cultivation of natural sweetener Stevia
Cultivation of natural sweetener Stevia

നമുക്കെല്ലാം അറിയുന്ന ഒരു കാര്യമാണ് പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നുള്ളത്.  പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമര്‍ദ്ദം, ചീത്ത കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ശരീരഭാരം എന്നിവയ്‌ക്കെല്ലാം പഞ്ചസാര കാരണക്കാരനാവുന്നുണ്ട്.  എന്നാൽ പഞ്ചസാരയ്ക്ക് പകരമായി പ്രകൃതിദത്ത പഞ്ചസാരയായ സ്റ്റീവിയ അല്ലെങ്കിൽ മധുര തുളസിയെ കുറിച്ച് അധികമാർക്കും അറിയില്ല. സ്റ്റീവിയയുടെ ഇലയിൽ നിന്ന് നിർമ്മിക്കുന്ന പഞ്ചസാര കരിമ്പിൽ നിന്നെടുക്കുന്ന പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതുമാണ്. ശീതള പനീയങ്ങൾ, മിഠായികൾ, ബിയർ, ബിസ്കറ്റുകൾ എന്നിവയിൽ പഞ്ചസാരക്ക് പകരമായി ചേർക്കുന്നുണ്ട്.  പോഷകങ്ങളടങ്ങിയതും രോഗപ്രതിരോധശേഷി നൽകുന്നതുമായ പല പ്രകൃതിയിലെ നന്മകളെയും നമ്മൾ തിരിച്ചറിയാതെ പോകുന്നു.

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയാണെങ്കിൽ ഈ നേട്ടങ്ങൾ ലഭ്യമാക്കാം

പൂജ്യം കലോറി ഊര്‍ജ്ജമടങ്ങിയ സ്റ്റീവിയ (Stevia) യുടെ കൃഷി വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും എന്നാൽ ആദായകരവും ലാഭകരവുമാണ്.

സ്റ്റീവിയ കൃഷി ചെയ്യുന്ന വിധം

* ഗ്രോബാഗിലോ ചട്ടിയിലോ വളര്‍ത്താവുന്നതാണ് സ്റ്റീവിയ. ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്ത് ചട്ടി നിറയ്ക്കണം.

* ഇളം ചൂടുള്ള കാലാവസ്ഥയാണ് വളരാന്‍ നല്ലത്. അത്യാവശ്യം ഈര്‍പ്പമുള്ള കാലാവസ്ഥ വേണം.

* ജൈവവളങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി. അരയടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ചാണകപ്പൊടിയും മണലും കലര്‍ത്തി ചെടി നടാം.

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ഈ മധുരം

* മൂന്ന് മാസം ആയാലേ ഇലകള്‍ പറിച്ചെടുക്കാവൂ. ഇലകള്‍ 8 മണിക്കൂര്‍ നന്നായി ഉണക്കി പൊടിച്ചാണ് മധുരത്തിന് പകരമായി ഉപയോഗിക്കുന്നത്.

* ചായയുണ്ടാക്കുമ്പോള്‍ ചൂടുവെള്ളത്തില്‍ രണ്ടോ നാലോ സ്റ്റീവിയയുടെ ഇലകള്‍ ഇട്ടുനോക്കൂ. നല്ല മധുരത്തുളസി ചായ കുടിക്കാം.

* വെള്ളപ്പൂക്കള്‍ വിരിഞ്ഞാല്‍ ഇലകള്‍ പറിച്ചെടുക്കാന്‍ സമയമായി എന്നു മനസിലാക്കാം.

* കേരളത്തില്‍ തൃശൂരിലും എറണാകുളത്തും നഴ്‌സറികളില്‍ സ്റ്റീവിയയുടെ തൈകള്‍ ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലും ലഭിച്ചേക്കാം.

English Summary: Cultivation of natural sweetener Stevia

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds