1. Farm Tips

ചർമ്മസംരക്ഷണത്തിനും കീടപ്രതിരോധത്തിനും പരിഹാരം

ചെടികളിൽ ഇത് പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വേപ്പെണ്ണ എങ്ങനെ പ്രവർത്തിക്കുന്നു, ചെടികളിൽ എപ്പോൾ ഉപയോഗിക്കണം, ഏത് തരത്തിലുള്ള ഫംഗസ് രോഗങ്ങളെയും കീടങ്ങളെയും നശിപ്പിക്കും എന്നിവ ഉറപ്പായും അറിഞ്ഞിരിക്കണം.

Saranya Sasidharan
Solution 1 for skin protection and pest control
Solution 1 for skin protection and pest control

വേപ്പ് എല്ലാവർക്കും അറിയാം, വേപ്പിൻ്റെ ഗുണങ്ങളും എല്ലാവർക്കും അറിയാം? എന്നാൽ വേപ്പെണ്ണയുടെ ഗുണങ്ങളെ അറിയാമോ? പലതരം കീടങ്ങളെ അകറ്റുന്നതിന് ഇൻഡോർ, ഔട്ട്ഡോർ സസ്യങ്ങളിൽ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത പരിഹാരമാണ് വേപ്പെണ്ണ...

എന്നിരുന്നാലും, നിങ്ങളുടെ ചെടികളിൽ ഇത് പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വേപ്പെണ്ണ എങ്ങനെ പ്രവർത്തിക്കുന്നു, ചെടികളിൽ എപ്പോൾ ഉപയോഗിക്കണം, ഏത് തരത്തിലുള്ള ഫംഗസ് രോഗങ്ങളെയും കീടങ്ങളെയും നശിപ്പിക്കും എന്നിവ ഉറപ്പായും അറിഞ്ഞിരിക്കണം.

എന്താണ് വേപ്പെണ്ണ?

പ്രശ്‌ന കീടങ്ങളെ നേരിടാനുള്ള പ്രകൃതിയുടെ ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്നാണ് വേപ്പെണ്ണ എന്ന് വേണമെങ്കിൽ പറയാം, വേപ്പെണ്ണയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചർമ്മസംരക്ഷണത്തിനും ഔഷധ ഉപയോഗങ്ങൾക്കും ഉപയോഗിക്കുന്നു. മുഖക്കുരുവിനെതിരെ പ്രതിരോധിക്കുന്ന ഗുണങ്ങൾ കാരണം, ഇത് പലപ്പോഴും പ്രത്യേക സോപ്പുകളിലും മറ്റ് ആധുനിക ചർമ്മ ഉൽപ്പന്നങ്ങളിലും കാണപ്പെടുന്നു.

കീടബാധ നിയന്ത്രിക്കുന്നതിനുള്ള ജൈവരീതിയായാണ് വേപ്പ്, അല്ലെങ്കിൽ വേപ്പെണ്ണ അറിയപ്പെടുന്നത്. എണ്ണയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ പല പ്രാണികൾക്കെതിരെയും, അവയുടെ പ്രത്യുത്പാദന ചക്രങ്ങളെ തടസ്സപ്പെടുത്തുകയും, തീറ്റ തടയുകയും, ചില കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

വേപ്പെണ്ണ കീടങ്ങൾക്കെതിരെ എങ്ങനെ പ്രവർത്തിക്കുന്നു?

വേപ്പെണ്ണ, ഇലകളിൽ സ്പ്രേ അല്ലെങ്കിൽ 'ലീഫ് ഷൈൻ' ആയാണ് പ്രയോഗിക്കുന്നത്, ഇൻഡോർ, ഹൈഡ്രോപോണിക് കർഷകർക്ക് പ്രത്യേകിച്ചും നല്ലതാണിത്. സ്പ്രേ ഫംഗസും മറ്റ് ഇല രോഗങ്ങളും ഇത് തടയുന്നു. വീട്ടിലെ ചിലന്തികളെ ഇല്ലാതാക്കുന്നതിന് ഫലപ്രദമാണിത്. വേപ്പിൻ വിത്തുകളിൽ നിന്നും മരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഏറ്റവും സാധാരണമായ സംയുക്തമാണ് അസാഡിറാക്റ്റിൻ. ഇതാണ് പ്രജനനം, വളർച്ച, തീറ്റ എന്നിവയെ നിയന്ത്രിക്കുന്നത്.

ചർമ്മത്തിലെ അണുബാധയ്ക്ക് വേപ്പെണ്ണ:

വേപ്പെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും ആന്റിമൈക്രോബയൽ ഗുണങ്ങളും പലതരം ചർമ്മരോഗങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. വേപ്പെണ്ണ ആന്തരികമായും ബാഹ്യമായും രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും മികച്ച ടോണിക്ക് ആയാണ് കണക്കാക്കപ്പെടുന്നത്. ചർമ്മപ്രശ്‌നങ്ങൾ മാത്രമല്ല, പല വിധത്തിലുള്ള അവസ്ഥകൾക്കും പരിഹാരം കാണാനാകും. മാത്രമല്ല ചർമ്മത്തിലെ അണുബാധകൾക്ക് ഇത് നല്ലതാണ്, ഔഷധഗുണങ്ങൾ നിറഞ്ഞതിനാൽ ചർമ്മം വെളുപ്പിക്കുന്നതിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്നു.

മുഖക്കുരുവിന് വേപ്പെണ്ണ:

വേപ്പെണ്ണ മുഖക്കുരുവിന് ഒരു മികച്ച ചികിത്സയാണ്. മുഖക്കുരു, മുഖക്കുരുവിൻ്റെ പാടുകൾ എന്നിവ ഇല്ലാതാക്കാനും വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ, വേപ്പെണ്ണയ്ക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും ഗ്രീസിനെയും ഇല്ലാതാക്കാൻ കഴിയും. ഇതിന്റെ ആൻറി ബാക്ടീരിയൽ സ്വഭാവവും ആൻറി ഫംഗൽ ഗുണങ്ങളും ഭാവിയിൽ പൊട്ടിപ്പുറപ്പെടുന്നത് തടയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിളകൾക്ക് പറ്റിയ വളങ്ങൾ തെരഞ്ഞെടുക്കാം

English Summary: Solution 1 for skin protection and pest control

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds