1. Farm Tips

അടുക്കളത്തോട്ടത്തിലേക്ക് ചില നുറുങ്ങുകൾ

1. പാവൽ പടവലം എന്നിവയുടെ പൂ കൊഴിചിലിനു ‌ 25ഗ്രാം കായം പൊടിച്ചു ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക 2. ചീരക്ക് ഇടവിളയായി പയർ നട്ടാൽ ചീരയുടെ വളർച്ച ത്വരിതപ്പെടുത്താം Spinach can be grown as an intercrop to accelerate the growth of spinach 3. കോവലിന്റെ തടത്തിൽ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വർധിപ്പിക്കാം

K B Bainda
tomato
തക്കാളി


പച്ചക്കകറികൾ നട്ട് അവയൊന്നു പച്ച പിടിച്ചു വരുമ്പോഴേക്കും ചാഴി, വെള്ളീച്ച, പൂ കൊഴിച്ചിൽ ഇവയെല്ലാം മൂലം വിഷമിക്കുകയാണോ? എങ്കിൽ അവയ്ക്കു പരിഹാരമായി ചില നുറുങ്ങുകൾ.

1. പാവൽ പടവലം എന്നിവയുടെ പൂ കൊഴിചിലിനു ‌ 25ഗ്രാം കായം പൊടിച്ചു ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക


2. ചീരക്ക് ഇടവിളയായി പയർ നട്ടാൽ ചീരയുടെ വളർച്ച ത്വരിതപ്പെടുത്താം Spinach can be grown as an intercrop to accelerate the growth of spinach


3. കോവലിന്റെ തടത്തിൽ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വർധിപ്പിക്കാം

4. ചേമ്പിനു വിത്തായി തള്ള ചേമ്പും പിള്ള ചേമ്പും ഉപയോഗിക്കാം

5. വാഴ തടത്തിനു ചുറ്റും ചീര നടുന്നത് ചീരയുടെ വലുപ്പം വർധിപ്പിക്കാൻ സഹായിക്കുന്നു


6. പയർ നട്ട് 35ദിവസം കഴിയുമ്പോൾ ഒരു ചുവടിന് 250g അടുപ്പ് ചാരം എന്ന തോതിൽ തളിച്ച് കൊടുത്താൽ പൂ കൊഴി‌ച്ചിൽ നിയന്ത്രിക്കാം

7. മുളക് വിത്തിടുമ്പോൾ അതിനോടൊപ്പം അരിപ്പൊടി കൂടി വിതറുന്നത് വിത്ത് നഷ്ട്ടം കുറക്കുന്നു

അടുക്കളത്തോട്ടം
അടുക്കളത്തോട്ടം


8. മുളകിലെ രോഗങ്ങളെ നിയന്ത്രിക്കാൻ കാന്താരി മുളക് വെളുത്തുള്ളി മിശ്രിതം തളിക്കാവുന്നതാണ്


9. മുളകിന്റെ കടക്കൽ ശീമ കൊന്ന ഇടുന്നത് മണ്ണിലെ ചൂട് നിയന്ത്രിക്കാനും, മണ്ണിലൂടെയുള്ള രോഗ നിയന്ത്രണത്തിനും ഉത്തമം


10 .മുളകിലെ വെള്ളീച്ച നിയന്ത്രിക്കാൻ വെർട്ടി സിലിയം എന്ന കുമിൾ 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി അല്പം ശർക്കരയും ചേർത്ത് വൈകുന്നേരങ്ങളിൽ ചെടികളിൽ ഇലയുടെ അടിയിലും തളിക്കുക .


11.കാട്ടു സൂര്യകാന്തിയുടെ ഇല 2 കിലോ എടുത്ത് 10 ലിറ്റർ വെള്ളവും ചേർത്ത് നേർപ്പിച്ച് മണ്ണ് നനയത്തക്കവണ്ണം ചെടിക്കു ചുറ്റും ഒഴിച്ചു കൊടുത്തും വേരുതീനി പുഴുക്കളുടെ (Root grubട) ശല്യത്തിൽ നിന്ന് ചെടികളെ രക്ഷിക്കാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കർഷകന്‍റെ പേടിസ്വപ്നമായ വെള്ളീച്ചയെ തടയാം

#Kitchen Garden#Agriculture#Vegetable#Kerala#Krishijagran

English Summary: Some tips for the kitchen garden-kjoct1220kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds