1. Farm Tips

പച്ചക്കറികളിലെ വിഷാംശം കളയാൻ

നാം ഉപയോഗിക്കുന്ന പച്ചക്കറികളിൽ കൊടിയ വിഷാംശം അടങ്ങിയിരിക്കുന്നു എന്നത് ഏവർക്കും അറിയാവുന്ന വസ്തുതയാണ്. പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ കഴുകി വിഷാംശം കളഞ്ഞു ഉപയോഗിക്കുക എന്നതാണ് നമുക്ക് പലപ്പോളും

KJ Staff
wash your vegetables before use
നാം ഉപയോഗിക്കുന്ന പച്ചക്കറികളിൽ കൊടിയ വിഷാംശം അടങ്ങിയിരിക്കുന്നു എന്നത് ഏവർക്കും അറിയാവുന്ന വസ്തുതയാണ്. പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ കഴുകി വിഷാംശം കളഞ്ഞു ഉപയോഗിക്കുക എന്നതാണ് നമുക്ക് പലപ്പോളും ലഭിക്കുന്ന ഉപദേശം എന്നാൽ ഇത് ഫലപ്രദമായി വൃത്തിയാക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും പലർക്കും ധാരണയില്ല തൊലി കളഞ്ഞും വാളൻപുളി, വിനാഗിരി, ഉപ്പു, മഞ്ഞൾപൊടി എന്നിവയിൽ മുക്കിവച്ചും വൃത്തിയാക്കാനാണ് നിർദേശം എന്നാൽ എല്ലാ പച്ചക്കറികളിലെയും വിഷാംശം ഒരു പോലെ അല്ല വൃത്തിയാക്കേണ്ട രീതിയും ഒരുപോലെഅല്ല അതെല്ലാം  എങ്ങനെ എന്ന് നോക്കാം.  

കറിവേപ്പില, പുതിന ഇല/ മല്ലിയില : ഏറ്റവും കൂടുത്ൽ വിഷാംശം കണ്ടെത്തിയിരിക്കുന്നത് ഈ ഇലകളിൽ  ആണ് ഇത്തരം ഇലകളുടെ ചുളിവുകളിലും മടക്കുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന വിഷാംശം നീക്കുക എന്നത് ശ്രമകരമാണ് . വിനാഗിരി /വാളന്‍ പുളി ലായനിയില്‍ (20 ഗ്രാം വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കില്‍ പാക്കറ്റില്‍ കിട്ടുന്ന ടാമറിന്‍ഡ് പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍) പത്ത് മിനിറ്റ് വച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക അതിനു ശേഷം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത ലായനിയിലും 5 മിനിറ്റു മുക്കിവയ്ക്കണം ഇതുവിഷാംശത്തെ 60 ശതമാനം വരെ നീക്കും.

കാരറ്റ്, മുരിങ്ങക്ക, റാഡിഷ്: ഇത്തരം പച്ചക്കറികൾ തൊലികളഞ്ഞു  ഉപയോഗിക്കാം എന്നൊരു ഗുണമുണ്ട് അതിനാൽ തന്നെ മാർക്കറ്റിൽ നിന്നും വാങ്ങിയ ഉടനെ ബ്രഷ് കൊണ്ട് ഉരച്ചു   വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകി. ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിന് മുന്‍പ് തൊലി ചുരണ്ടി വീണ്ടുംകഴുകി ഉപയോഗിക്കാം .

പച്ചമുളക്, കാപ്‌സിക്കം തക്കാളി:ഇത്തരം പച്ചക്കറികളുടെ തൊലിയിൽ വിഷാംശം കണ്ടെത്താം അതിനാൽ   വിനാഗിരി/വാളന്‍ പുളി ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവെച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. വെള്ളം വാർത്തുകളഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാം.

പയര്‍/ ബീൻസ് / അമര : ഇത്തരം പയര് വർഗങ്ങളിൽ വിധാംശം പറ്റിയിരിക്കാൻ എളുപ്പമാണ് അതിനാൽ  വിനാഗിരി/വാളന്‍ പുളി ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച ശേഷം ശക്തിയായി ഒഴുകുന്ന ടാപ്പിൻ ചുവട്ടിൽ   ആവര്‍ത്തിച്ച് കഴുകുക. കോട്ടണ്‍ തുണി കൊണ്ട് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ചീര, സെലറി:ഇലക്കറികളും വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണ് ഇവയെ  ചുവട് വേരോടെ മുറിച്ച് വിനാഗിരി / വാളന്‍ പുളി / ടാമറിന്റ് പേസ്റ്റ് ലായനിയില്‍ പത്ത് മിനിട്ട് മുക്കിവച്ച ശേഷം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത ലായനിയിലും 5 മിനിറ്റു മുക്കിവയ്ക്കണം .കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

കോളി ഫ്ലവര്‍ / കാബ്ബജ് :ഏറ്റവും കൂടുതൽ വിഷാംശം ഇവയിൽ ഉണ്ട് കാബ്ബജ് പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ കളഞ്ഞ് വെള്ളത്തില്‍ പല തവണ കഴുകുക  കോളിഫ്ളവറിന്റെ ഇതളുകൾ മാത്രം അടര്‍ത്തി വിനാഗിരി ലായനിയിലോ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത ലായനിയിലോ .മിനിറ്റ് മുക്കി വെച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക.
English Summary: wash your vegetables well before use

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds