Updated on: 18 June, 2021 11:09 PM IST
രാജേന്ദ്ര കുമാർ
Bush Pepper

കുറ്റിക്കുരുമുളക് അഥവാ ബുഷ് പേപ്പർ എന്ന കുരുമുളകിനെക്കുറിച്ച് കേൾക്കാത്തവർ ആരുമുണ്ടാകില്ല. ഒരു കുടുംബത്തിന് ആവശ്യമായ കുരുമുളക്  വളരെ എളുപ്പത്തിൽ കൃഷിചെയ്ത് ഉണ്ടാക്കാവുന്ന  ഒരു മാർഗമാണ് ഇതിന്റെ കൃഷി. Bush pepper cultivation is a good source of pepper production required for a small family.

കൃഷി ചെയ്യാനായി ഭൂമി വേണമെന്നില്ല. മണ്ണിൽ നേരിട്ട് വളർത്താമെങ്കിലും ചട്ടിയിൽ വളർത്തുകയാണ് മിക്കവരും ചെയ്തു വരുന്നത്. One can either do it in soil or in a pot.

മരത്തിൽ വളരുന്ന കുരുമുളക് കൃഷിയേക്കാൾ  കൂടുതൽ വേഗത്തിൽ വിളവെടുക്കാം എന്നുള്ളതാണ് ഇതിന്റെ ഒരു സവിശേഷത. മണ്ണിൽ വളർത്തുകയാണെങ്കിൽ  ഗ്രാഫ്റ്റ് ചെയ്തു കൃഷി ചെയ്യുകയാണ് ദ്രുതവാട്ടം പോലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള  മാർഗം. നാലോ അഞ്ചോ കുറ്റികുരുമുളക് ഉണ്ടെങ്കിൽ  ഒരു ചെറിയ കുടുംബത്തിന് വർഷം മുഴുവൻ ഉപയോഗിക്കാൻ ആവശ്യമായ വിളവ്  അഞ്ചോ ആറോ മാസത്തിൽ തന്നെ കിട്ടും. മറ്റ് രീതിയിലുള്ള  കുരുമുളക് കൃഷിയാണെങ്കിൽ വിളവ് കിട്ടാൻ നാലോ അഞ്ചോ വർഷങ്ങൾ വേണമെന്ന് ഓർക്കുക.

We can have yield within 5 or 6 months through bush pepper cultivation. Normal cultivation will take four to five years before harvesting.

കുരുമുളക് തൈ

കുറ്റി കുരുമുളക് തൈ ഉൽപ്പാദനത്തിലൂടെയും ഒരു കുടുംബത്തിന് വർഷത്തിൽ നല്ലൊരു വരുമാനം ഉറപ്പിക്കാം. 150 മുതൽ 2500 രൂപ വരെ വരെ ചെടിയുടെ പ്രായമനുസരിച്ച് വില കിട്ടും. ചട്ടിയിൽ വളർത്തുന്നകൊണ്ട് കാലാവസ്ഥ കൊണ്ടുണ്ടാകുന്ന കൃഷിനാശം ഉണ്ടാകില്ല.

Preparing seedlings of bush pepper ensures a decent income as the price of one seedling ranges from rupees 150 to 2500.

കുറേ വർഷങ്ങൾ പ്രായമായ നല്ല വിളവ് കിട്ടുന്ന മാതൃസസ്യത്തിൽ നിന്നാണ് ആണ് കുറ്റികുരുമുളകിനുകുള്ള ശാഖകൾ മുറിച്ചെടുക്കുന്നത്. കടുംപച്ച ഇലകളുള്ള ശാഖകളാണ് ഉത്തമം. ഉപശാഖകൾ ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ് .നാലോ അഞ്ചോ മുകുളങ്ങൾ  ശാഖകൾക്കുണ്ടാകണം. നടുമ്പോൾ രണ്ട് മുകുളങ്ങൾ മണ്ണിനടിയിലേക്ക് താഴ്ത്തി നടണം. അതുപോലെതന്നെ ഇലകൾ മുറിച്ചുകളഞ്ഞാണ് നടേണ്ടത്. വേരുകൾ നല്ലവണ്ണം  ഉണ്ടാകാൻ തേനിലോ ചിരട്ടക്കരിയിലോ മുക്കിയാണ് തണ്ടു നടേണ്ടത്. മുകളിലെ ഒരു ഇല  പകുതി മുറിച്ച് വെക്കുന്നത് ജലാംശം നഷ്ടപ്പെടാതിരിക്കാൻ നല്ലതാണ്.

The branches from the main stem are used to prepare seedling. Organicr rooting hormones should be used before planting the branches.

കുരുമുളക് കൃഷി

മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും തുല്യമായി എടുത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. ജൈവവളം ഉപയോഗിക്കലാണ് പിന്നീട് നല്ലത്. നനയ്ക്കുമ്പോൾ തണ്ട് അഴുകാതിരിക്കാൻ നനവ് നിലനിർത്താൻ മാത്രം നനയ്ക്കുക. രണ്ടുമാസത്തോളം തണലത്തു വെക്കുകയാണ് ചെടി ഉണങ്ങി പോകാതിരിക്കാൻ നല്ലത്. വളർന്നു കഴിയുമ്പോൾ  വലിയ ചട്ടിയിലേക്ക് മാറ്റി നടണം. താങ്ങ് കൊടുക്കേണ്ട ആവശ്യം കുറ്റി കുരുമുളക് കൃഷിക്ക് വരാറില്ല. ശാഖകളും ഉപശാഖകളുമായി അത് വളർന്നു കൊള്ളും.

Potting mixture can be made using soil, sand,dry cow dung and coco peat in equal quantity. Keep the mixture wet after planting the branch.The potted plants should be kept in a shade for 2 months. When it is grown it should be  replanted in a bigger pot.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

English Summary: Bush Pepper
Published on: 26 September 2020, 04:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now