1. Farm Tips

വലിയ മരങ്ങളുടെ തൈ നടും മുൻപ് ഓർക്കേണ്ട ചില കാര്യങ്ങൾ

മാവ്, പ്ലാവ്, റംബുട്ടാന്‍, തുടങ്ങിയ ദീര്‍ഘ കാല വൃക്ഷങ്ങള്‍ നടുമ്പോള്‍ അര മീറ്റര്‍ ആഴത്തിലും വീതിയിലും നീളത്തിലും കുഴിയെടുക്കണം. അവ വളർന്നു വലുതായി കൂടുതൽ കാലം നിൽക്കുന്നതാണല്ലോ. സമീപത്തുള്ള മറ്റു മരങ്ങളുടെ സ്ഥിതിയും ഒപ്പം പുതിയ മരങ്ങൾ വളർന്നു വരുമ്പോൾ വീടിനു മുകളിലേക്ക് ചായുമോ അല്ലെങ്കിൽ മുകളിൽ കൂടി പോകുന്ന ഇലക്ട്രിക്ക് കമ്പികളിൽ മുട്ടൻ സാധ്യത ഉണ്ടാകുമോ എന്നെല്ലാം ശ്രദ്ധിക്കുന്നതു നല്ലതാണ്. When planting trees like mango,jack fruit tree, rambutan, etc., the pits should be half a meter deep, wide and long. They grow bigger and longer. It is a good idea to pay attention to the condition of other trees nearby as well as the possibility of tilting the roof of the house as new trees grow or the electric wires going over the top.

K B Bainda
Jack fruit tree
പ്ലാവ്

വീടിനു ചുറ്റും നിറയെ മരങ്ങൾ നടുന്നത് നല്ലതാണ്. മുറ്റത്തു നിറയെ തണൽ പരത്തി നിൽക്കുന്ന മാവും പ്ലാവുമൊക്കെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാഴ്ചയാണ്.ഇങ്ങനെ ദീർഘ കാലം നിൽക്കാൻ സാധ്യതയുള്ള മരങ്ങളുടെ തൈകൾ നടുമ്പോൾ ഇത് ദീർഘ കാലംനിൽക്കാനുള്ളതാണ് എന്ന ഓർമ്മയുണ്ടാവണം. അതായത് മരങ്ങൾ തമ്മിൽ അകലം വേണം. കുഴികളും കുറച്ചു വലുതായി എടുക്കണം. ആ കുഴികളിൽ ഉള്ള മറ്റു മരങ്ങളുടെ വേരോ കല്ലുകളോ അങ്ങനെയുള്ള അനാവശ്യ വസ്തുക്കളൊക്കെ മാറ്റി നന്നായി ക്‌ളീൻ ചെയ്ത കുഴിയിലേക്കാണ് മരത്തിന്റെ തൈകൾ നടേണ്ടത്. തൈകൾ വാങ്ങുമ്പോൾ ഗുണനിലവാരമുള്ള തൈകൾ തന്നെ എന്നുറപ്പു വരുത്തി വാങ്ങുക. അറിയുന്ന നഴ്സറിയിൽ നിന്ന് വാങ്ങിയാൽ അവയ്ക്കെന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അവർ മാറ്റി തരും. ഇനി ഗ്രാഫ്ട് ചെയ്ത തൈകളും തിരഞ്ഞെടുക്കുക. അവയ്ക്കു കായ്‌ഫലം കൂടുതൽ കിട്ടും അതുപോലെ പെട്ടെന്ന് കായ്കൾ ഉണ്ടാകും എന്നത് മാത്രമാണ് കാരണം.

ഫലവൃക്ഷ തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .

മാവ്, പ്ലാവ്, റംബുട്ടാന്‍, തുടങ്ങിയ ദീര്‍ഘ കാല വൃക്ഷങ്ങള്‍ നടുമ്പോള്‍ അര മീറ്റര്‍ ആഴത്തിലും വീതിയിലും നീളത്തിലും കുഴിയെടുക്കണം. അവ വളർന്നു വലുതായി കൂടുതൽ കാലം നിൽക്കുന്നതാണല്ലോ. സമീപത്തുള്ള മറ്റു മരങ്ങളുടെ സ്ഥിതിയും ഒപ്പം പുതിയ മരങ്ങൾ വളർന്നു വരുമ്പോൾ വീടിനു മുകളിലേക്ക് ചായുമോ അല്ലെങ്കിൽ മുകളിൽ കൂടി പോകുന്ന ഇലക്ട്രിക്ക് കമ്പികളിൽ മുട്ടൻ സാധ്യത ഉണ്ടാകുമോ എന്നെല്ലാം ശ്രദ്ധിക്കുന്നതു നല്ലതാണ്. When planting trees like mango,jack fruit tree, rambutan, etc., the pits should be half a meter deep, wide and long. They grow bigger and longer. It is a good idea to pay attention to the condition of other trees nearby as well as the possibility of tilting the roof of the house as new trees grow or the electric wires going over the top.

plant a tree
തൈ നടും മുൻപ്

നടുന്നരീതി

ഇനി മുൻപ് പറഞ്ഞത് പോലെ കുഴിയിലെ കല്ല്, മറ്റു മരങ്ങളുടെ വേരുകള്‍, പഴയ മരങ്ങൾ വെട്ടി മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ മര കുറ്റികള്‍ എന്നിവ എടുത്ത് കളഞ്ഞു വൃത്തിയാക്കുക. പിന്നീട് കുഴിയെടുക്കാന്‍ പുറത്തേക്കിട്ട മണ്ണുമായി അര കിലോകുമ്മായം കൂട്ടി കലര്‍ത്തി കുഴിയുടെ പകുതി ഭാഗം മൂടണം. തുടര്‍ന്ന് ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി, അര കിലോ വീതം എല്ല് പൊടിയും വേപ്പിന്‍പ്പിണ്ണാക്കും മേല്‍മണ്ണും കൂട്ടി കുഴി പൂര്‍ണ്ണമായി മൂടുക. കുഴിയുടെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം തൈ കവറില്‍ നിന്നും മാറ്റാന്‍. കവറില്‍ നിന്ന് പൊട്ടിച്ച തൈ മണ്ണോടെ ചെറിയ കുഴിയിലേയ്ക്ക് ഇറക്കിവെച്ച് മണ്ണ് ഇട്ട് കൊടുക്കണം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ താഴെ വരെയേ മണ്ണ് ഇടാവൂ. തുടര്‍ന്ന് ചെറിയ കുഴിയുടെ ചുറ്റും മണ്ണ് അമര്‍ത്തി തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിലാക്കണം.

mango tree
മാവിൻ തൈ

പുതിയ തൈകൾ നട്ടത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാഴ്ച്ചത്തേക്ക് തണല്‍ കെടുക്കുന്നത് ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ സഹായിക്കും. ഇതിനായി മരത്തിന്റെ ശിഖിരങ്ങളോ ഓലമടലോ ഉപയോഗിക്കാം. അപ്പോഴേക്കും പുതുവേരുകള്‍ വന്ന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ചെടിക്ക് കഴിയും, തുടര്‍ന്ന് തണല്‍ എടുത്തുമാറ്റം. വേനല്‍ക്കാലത്ത് തൈ നടുമ്പോഴും ഈ രീതി അവലംമ്പിക്കാം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുമ്പോള്‍ ബെഡ് ചെയ്ത അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ തഴെ വരെ മാത്രമേ മണ്ണ് ഇടാന്‍ പാടുള്ളു. മണ്ണ് കൂടുതല്‍ ഇട്ട് മൂടിയില്‍ ബെഡ് ചെയ്തതിന്റെ ഗുണങ്ങള്‍ കിട്ടുകയില്ലെന്ന് മാത്രമല്ല ചെടി പൂത്ത് കായ്ക്കാന്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുകയും വലിയ വൃക്ഷമാകുകയും ചെയ്യുമെന്നു ഓർക്കുമല്ലോ. ഈ തൈകൾ വളർന്നു വരും തോറും നനച്ചു കൊടുക്കുന്നത് നല്ലതാണ്. പ്ലവത്തിന്റെയോ മാവിന്റെയോ തൈകൾ ആണെങ്കിൽ കൂടി നന അത്യാവശ്യമാണ്. എങ്കിൽ മാത്രമേ വളർന്നു വരുമ്പോൾ കായ്‌ഫലം കൂടുകയുള്ളു. തൈകൾ ഒരുപാടു ഉയരത്തിൽ പോകാതിരിക്കാൻ മുകളിലേക്ക് പോകുന്ന ശിഖരങ്ങൾ വെട്ടി ഒതുക്കുന്നതു നല്ലതാണ്. മരം വശങ്ങളിലേക്ക് പടരുകയും അതിൽ നിറയെ കായ് പിടിക്കുകയും ചെയ്യും. നിലത്തു നിന്ന് നമുക്ക് കൈ കൊണ്ട് ഫലങ്ങൾ പറിച്ചെടുക്കാൻ പറ്റുകയും ചെയ്യും. വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളാണ് ഇവയെല്ലാം. എന്നാൽ മറക്കാൻ സാധ്യതയുള്ളവയും.

കൂടുതൽ അനുബന്ധ വാർത്തകൾക്കു: തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ

#Agri#FTB#Krishi#Agriculture

English Summary: Some things to keep in mind before planting seedlings of large trees

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds