1. Organic Farming

മൈക്രോഗ്രീൻസ് ഫാമിംഗ്

കൃഷി ചെയ്യാൻ താല്പര്യമുള്ള നിരവധി പേർ നമുക്ക് ചുറ്റുമുണ്ട് .എന്നാൽ അവരിൽ ചിലർക്ക് അതിനുവേണ്ടി കഷ്ടപ്പെടാൻ മനസ്സ് ഉണ്ടാവില്ല. അതിന്റെ കാരണം കൃഷി ചെയ്യുമ്പോൾ മണ്ണ് ഒരുക്കണം, വളമിടണം, പടരുന്ന ചെടികൾ ആണെങ്കിൽ പന്തൽ കെട്ടി കൊടുക്കണം , കീടങ്ങളെയും പുഴുക്കളെയും തുരത്തണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും.

Rajendra Kumar
രാജേന്ദ്ര കുമാർ
രാജേന്ദ്ര കുമാർ
Microgreen
മൈക്രോഗ്രീൻസ്

കൃഷി ചെയ്യാൻ താല്പര്യമുള്ള  നിരവധി പേർ നമുക്ക് ചുറ്റുമുണ്ട് .എന്നാൽ അവരിൽ ചിലർക്ക് അതിനുവേണ്ടി കഷ്ടപ്പെടാൻ മനസ്സ് ഉണ്ടാവില്ല. അതിന്റെ കാരണം

കൃഷി ചെയ്യുമ്പോൾ മണ്ണ് ഒരുക്കണം, വളമിടണം, പടരുന്ന ചെടികൾ ആണെങ്കിൽ പന്തൽ കെട്ടി കൊടുക്കണം , കീടങ്ങളെയും പുഴുക്കളെയും തുരത്തണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും.

There are people who want to cultivate vegetables without much hard work.

എന്നാൽ ഇത്തരക്കാരെ ഉൾക്കൊള്ളാനും കൃഷിമേഖല ഇന്ന് സജ്ജമാണ്. വലിയ മുടക്കുമുതലോ കഷ്ടപ്പാടോ സ്ഥലമോ സമയമോ വേണ്ടാത്ത ഒരിനം . പറഞ്ഞുവരുന്നത് ഈ അടുത്തകാലത്ത് കേരളത്തിൽ വളരെ  ശ്രദ്ധ നേടിയ മൈക്രോഗ്രീൻ എന്നറിയപ്പെടുന്ന.കൃഷിരീതിയെയാണ്. കേവലം ഒരാഴ്ച കൊണ്ട് മാത്രം വിളവെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത .

Today agriculture sector has grown to accommodate this kind of people too. Their choice is microgreen farming. It hardly needs much time or space. A tray is enough for a day's yield and time is often less than a week.

Seeds
Seeds

പോഷകസമൃദ്ധമായ മറ്റ് ഇലക്കറികൾ പോഷകഗുണത്തിന്റെ കാര്യത്തിൽ ഇവയ്ക്ക് താഴെയാണ്. മൈക്രോ ന്യൂട്രിയൻസിന്റെ കലവറയാണ് ഇത്തരത്തിൽ വളർത്തിയെടുക്കുന്ന രണ്ടില പ്രായമുള്ള  ചെറുതൈകൾ. മുളച്ചു കഴിഞ്ഞാൽ വേരിനു മുകളിൽ മുറിച്ചെടുത്തു വേവിച് ഫ്രഷ് ആയി തന്നെ ഉപയോഗിക്കാം.

മൈക്രോഗ്രീൻ കൃഷി ന്യൂ  ജനറേഷൻ ഫാർമിംഗ് എന്ന പേരിലാണ് കേട്ടിട്ടുള്ളത്. എളുപ്പം വിളവെടുക്കാവുന്ന, പറമ്പ് പോലും ആവശ്യമില്ലാത്ത ഒരു കൃഷിയായതുകൊണ്ടാണ് ഇങ്ങിനെ അറിയപ്പെടുന്നത്.

Microgreens are rich in  micronutrients. These sprouts can be used after cutting above the roots. This method is called new generation farming due to quick and easy harvesting.

Microgreens farming
Microgreens farming

ഒന്നോ രണ്ടോ ദിവസം പയർ , ഉലുവ ചെറുപയർ , കടുക് തുടങ്ങിയ വിത്തിനങ്ങൾ വെള്ളത്തിലിട്ടു വക്കുക (ഒരുമിച്ചല്ല ). അതിനു ശേഷം ഒരു   നനഞ്ഞ തുണിയിലേക്കു മാറ്റി ഒരു ട്രേയിൽ നാലോ അഞ്ചോ ദിവസം കുറച്ചു നേരം നേരിയ വെയിൽ കൊളിക്കുക . രണ്ടിലകൾ വരുന്ന വരെ ഇങ്ങനെ ചെയ്യുക. അതിനുശേഷം വേരിനു മുകളിൽ മുറിച്ച് നന്നായി കഴുകി പാകം ചെയ്യുക.. (പാകം ചെയുമ്പോൾ അടച്ചുവെക്കാൻ മറക്കരുത്. )

In this method, seeds are put in water for 2 or 3 days. In the following days they are kept in sunshine till 2 or 3 leaves are sprouted. One should not forget to sprinkle water on them every morning and evening.These sprouted seeds are rich in vitamins. They can be used for cooking side dishes.

ഒരു കാര്യം കൂടി. സാധാരണ പയറും മറ്റും ഉപ്പേരി വെച്ചു കഴിച്ചാൽ കിട്ടുന്നതിനേക്കാൾ പോഷക സമൃദ്ധമാണ് ഇത്‌. പല സങ്കീർണമായ രോഗങ്ങൾക്കും മൈക്രോ ഗ്രീൻസ്  ഒരു പരിഹാരം ആണെന്ന് പറയപ്പെടുന്നു.

This is tastier than the normal cooked side dishes made of seeds . Microgreens have medicinal value also.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

ഫസൽ ബീമ ഇൻഷുറൻസ്

English Summary: Microgreens farming

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds