മഞ്ഞൾ ഏറ്റവും അവശ്യ വസ്തുക്കളിൽ ഒന്നാണ്. ഒരു വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ എങ്കിലും കൃഷി ചെയ്യുന്നത് എപ്പോഴും നല്ലതാണ്. കാരണം നല്ല മഞ്ഞൾ ഉപയോഗിക്കാം എന്നത് തന്നെ. മഞ്ഞൾ കൃഷി ചെയ്യാൻ വല്യ പ്രയാസമൊന്നുമില്ല. കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുക. പിന്നെ ആദ്യ പ്രാവശ്യം കൃഷി ചെയ്തു അതിൽ ഉള്ള സംശയങ്ങളും രോഗബാധകളുമൊക്കെ ഇല്ലാതാകാൻ എന്ത് ചെയ്യണം എന്നതറിയാൻ നിരവധി മാർഗങ്ങൾ ഉണ്ട്. ആധുനിക മാധ്യമങ്ങളിലൂടെ പുതിയ കൃഷിക്കാർക്ക് ആശ്രയിക്കാവുന്ന നിരവധി നുറുങ്ങുകൾ കിട്ടുമല്ലോ.ഇനി തുടക്കക്കാർ എങ്ങനെയാണ് മഞ്ഞൾ കൃഷി ചെയ്യേണ്ടത് എന്ന് നോക്കാം.
ഏതു തരം പ്രദേശത്തും മഞ്ഞൾ കൃഷി ചെയ്യാൻ സാധിക്കും. ഒരുപാടു വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കുന്നത് നല്ലത്. Turmeric can be grown in any type of area. It is best to avoid areas with a lot of water retention.
മഴക്കാലത്തിനു മുന്‍പായി മെയ് മാസത്തിലെങ്കിലും കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണം ആഴത്തില്‍ കിളച്ച് ഒരുക്കി എടുക്കുക. കല്ലുകളും, പുല്ലുകളും മാറ്റി കട്ട ഉടച്ച് സ്ഥലം നിരപ്പാക്കി എടുക്കുക. നിരപ്പാക്കിയ സ്ഥലങ്ങളില്‍ തടം കോരുക . ഈ തടങ്ങളിലേക്ക് നല്ലവണ്ണം ജൈവവളം ചേര്‍ക്കുക.ജൈവ വളത്തിനായി 80 കിലോ ചാണകം, 15 മുതൽ 20 കിലോ വരെ മണ്ണിര കമ്പോസ്റ്റു 8 കിലോ വേപ്പിൻപിണ്ണാക്ക്, 4 കിലോ ചാരം കൂടാതെ 500 gm രാജ്‌ഫോസും 200gm പൊട്ടാഷും ചേർക്കാം. ഏതാണ്ട് 20 gm തൂക്കമുള്ള വിത്താണ് നടാൻ ഉപയോഗിക്കുന്നത്. വിത്ത് ഈ കുഴികളിൽ വെച്ച ശേഷം മണ്ണ് ഇട്ടു മൂടി നല്ല കനത്തിൽ പച്ചിലകൾ ഇട്ടു മൂടണം. ഈ തടങ്ങളിൽ ഒരു രണ്ടു മാസങ്ങൾ കഴിയുന്നതോടു കൂടി കള നീക്കി 260gm യൂറിയ യും 200 gm പൊട്ടാഷും ചേർത്ത് മണ്ണ് കയറ്റി പച്ചില ഇട്ടു കൊടുക്കാം.
തടങ്ങള്‍ തമ്മില്‍ ഒന്നരമീറ്റര്‍ എങ്കിലും ഗ്യാപ്പ് ഉണ്ടായിരിക്കണം. മഞ്ഞള്‍ വളര്‍ന്ന് കഴിഞ്ഞാല്‍ പരിപാലന സൗകര്യത്തിന് വേണ്ടിയാണിതു ചെയ്യുന്നത്.നടാന്‍ ഉദ്ദേശിക്കുന്ന മഞ്ഞള്‍ വിത്തുകള്‍ക്കു കേടോ, ചീയലോ ഉണ്ടാകാന്‍ പാടില്ല.
വിത്ത് നട്ട് കഴിഞ്ഞാലുടനെ പച്ചില കൊണ്ട് പുതയിടണം. ജലസേചനം അത്യാവശ്യമാണ്. മഞ്ഞള്‍ കിളിര്‍ത്തതിനു ശേഷം വിളവെടുപ്പിനു മുന്‍പായി രണ്ടു പ്രാവശ്യമെങ്കിലും ഇടവളമായി ജൈവവളപ്രയോഗം നടത്തേണ്ടതാണ്.
ഇനങ്ങളുടെ മൂപ്പു അനുസരിച്ച വിളവെടുപ്പ് മാറാം. ഒരു സെൻറ് സ്ഥലത്തു നിന്ന് 100 മുതൽ 120 kg പച്ചമഞ്ഞൾ വിളവ് എടുക്കാം . ജനുവരി മുതൽ മാർച്ച് വരെ ഉള്ള കാലത്തുആണ് വിളവെടുപ്പ്.
കീടബാധ സാധാരണ കൃഷിയെ ബാധിക്കാറില്ല. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴ ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇവ ഉണ്ടായാല്‍ ജൈവ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം. മഞ്ഞള്‍ നട്ടതിനു ശേഷം ഏഴ്, എട്ട് മാസത്തിനകം വിളവെടുപ്പിനു പാകമാകും. ഈ സമയം ഇലയും തണ്ടും കരിഞ്ഞ് ഉണങ്ങും.
മഞ്ഞള്‍ പറിച്ച് മണ്ണും, വേരും, തൊലിയും കളഞ്ഞ് ആവിയില്‍ പുഴുങ്ങി ഏഴ്, എട്ട് ദിവസം നല്ല വെയിലത്ത് ഇട്ട് ഉണങ്ങി സൂക്ഷിക്കാം. മഞ്ഞള്‍ പൊടിയായി വില്‍ക്കുന്നതാണ് കൂടുതല്‍ ലാഭം. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വര്‍ത്താം. ഏതൊരു മലയാളിയും പത്ത് ചുവട് മഞ്ഞള്‍ ഒരു പ്രയാസവുമില്ലാതെ വളര്‍ത്താം. മുൻ പറഞ്ഞ രീതിയിൽ തന്നെ ഫ്ലാറ്റിലെ താമസക്കാര്‍ക്കും പ്ലാസ്റ്റിക് ചാക്കിലോ, ഗ്രോബാഗിലോ രണ്ടു മൂന്ന് ചുവട് പച്ചമഞ്ഞള്‍ വളര്‍ത്താവുന്നതാണ്.As mentioned earlier, the occupants of the flat can grow two or three plants of turmeric in a plastic bag or grow bag.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർക്കിടകത്തിൽ ആരോഗ്യത്തിനായി പത്തില കഴിക്കാം