Updated on: 4 May, 2022 3:13 PM IST

വിവിധ നിറത്തിലുള്ള ചൈന ആസ്റ്റർ ചെടി നമ്മുടെ പൂന്തോട്ടങ്ങൾക്ക് ചാരുത പകരുവാൻ മികച്ചതാണ്. പ്രധാനമായും വിത്ത് വഴിയാണ് ഇതിൻറെ പ്രജനനം നഴ്സറികളിൽ വിത്തുപാകി നാല് ആഴ്ചയ്ക്ക് ശേഷം പറിച്ചുനടാം. പ്രധാന കൃഷിയിടം മൂന്നോ നാലോ പ്രാവശ്യം കിളച്ച് പാകപ്പെടുത്തണം. സെൻറ് ഒന്നിന് 50 കിലോ ജൈവവളം ചേർത്ത് കൊടുക്കണം. തൈകൾ 30*30 സെൻറീമീറ്റർ അകലത്തിൽ നാലാഴ്ച കഴിയുമ്പോൾ പറിച്ചുനടാം. നടീൽ സമയത്ത് അടിവളം ചേർത്തു നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏറ്റവും വിലകൂടിയ 5 പൂക്കൾ

മികച്ച ഇനങ്ങൾ

പൂർണിമ

കേരളത്തിലെ കാലാവസ്ഥയ്ക്ക് മികച്ചതാണ് ഈ ഇനം. പൗഡർ പഫ് പോലുള്ള തൂവെള്ള പൂക്കളാണ് ഇതിൻറെ പ്രത്യേകത. 105 ദിവസം കൊണ്ട് പുഷ്പിക്കുന്ന ചെടി 50 സെൻറീമീറ്റർ ഉയരത്തിൽ വളരുന്നു. 5 സെൻറീമീറ്റർ വ്യാസവും, മൂന്നര ഗ്രാം ഭാരവുമുള്ള 25ഓളം പൂക്കൾ ഓരോ ചെടിയും ഉൽപാദിപ്പിക്കും. തണ്ടിന് 25 സെൻറീമീറ്റർ നീളമുള്ള ഈ ഇനം ഏഴ് ദിവസത്തോളം പാത്രത്തിൽ കേടുകൂടാതെ ഇരിക്കും.

Different colored China aster plant is great for adding elegance to our gardens. It is mainly propagated by seeds and can be transplanted four weeks after sowing in nurseries.

വയലറ്റ് കുഷ്യൻ

IIHR, ബാംഗ്ലൂർ വികസിപ്പിച്ചെടുത്ത ഈ ഇനം ധാരാളം പൂക്കൾ ഉല്പാദിപ്പിക്കുന്ന ഇനമാണ്. പൗഡർ പഫ് പോലെയിരിക്കുന്ന ഈ പൂക്കൾക്ക് വയലറ്റ് നിറമാണ്. എഴുപതോളം പൂക്കൾ ഓരോ ചെടിയും ഉൽപ്പാദിപ്പിക്കുന്നു. നാലു മുതൽ അഞ്ചു നിരകളിൽ ചെറിയ പൂക്കൾ അടങ്ങിയ വലിയ പൂക്കൾ ഉൽപ്പാദിപ്പിക്കുന്നു. തണ്ടിന് 20 സെൻറീമീറ്റർ നീളമുള്ള ഈ ഇനം 8 ദിവസത്തോളം പൂവ് പാത്രത്തിൽ കേടുകൂടാതെ ഇരിക്കുന്നതാണ്.

ശശാങ്ക്

വെണ്ണ നിറത്തിലുള്ള പൂക്കൾ ആണ് ഇവയ്ക്ക്. 124 ദിവസം കൊണ്ടാണ് ഇത് പുഷ്പിക്കുന്നത്. ഏകദേശം 55 സെൻറീമീറ്റർ ഉയരത്തിൽ ഇവ വളരുന്നു. 6 സെൻറീമീറ്റർ വ്യാസവും 2 ഗ്രാം ഭാരവുമുള്ള 45 ഓളം പൂക്കൾ ഓരോ ചെടിയും ഉൽപ്പാദിപ്പിക്കുന്നു. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളതും ഇതിനാണ്.

ഓസ്ട്രിച്ച് പൂളും

കേരളത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്യുവാൻ അനുയോജ്യമെന്ന് ശുപാർശ ചെയ്യുന്ന ഇനമാണ് ഇത്. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഇതിൻറെ പുഷ്പിക്കുന്ന കാലയളവ്. പൂന്തോട്ടത്തിൽ മനോഹരമായി വളർത്താൻ മാത്രമല്ല, കട്ട് ഫ്ലവർ എന്ന രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും. ഇത് വിവിധ നിറങ്ങളിൽ കാണപ്പെടുന്നു. വെളുപ്പ്,റോസ്, പർപ്പിൾ നീല, കടുംചുവപ്പ് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് വിപണിയിൽ വില അല്പം കൂടുതലാണ്. ഇതിൻറെ തൈകൾ എല്ലാ നഴ്സറികളിലും ഇന്ന് ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കടലാസ് പൂക്കൾ ധാരാളം ഉണ്ടാകാൻ മെയ്‌ അവസാനം കൊമ്പുകോതൽ ഈ രീതിയിൽ ചെയ്യാം

കാമിനി

കടുത്ത പിങ്ക് നിറത്തിലുള്ള പൂക്കൾ തന്നെയാണ് ഇതിൻറെ ആകർഷണീയത. IIHR, ബാംഗ്ലൂർ വികസിപ്പിച്ചെടുത്ത ഈ ഇനം 138 ദിവസം കൊണ്ട് പുഷ്പിക്കുന്നു. ഓരോ ചെടിയിലും അമ്പതോളം പൂക്കൾ വരെ ഉൽപാദിപ്പിക്കപ്പെടുന്നു. 60 സെൻറീമീറ്റർ ഉയരം വയ്ക്കുകയും ചെയ്യുന്ന ഇനമാണ് ഇത്. ഇതിൻറെ തണ്ടിന് മുപ്പത് സെൻറീമീറ്റർ ഉയരം ഉണ്ടാകുന്നു. 60 സെൻറീമീറ്റർ വ്യാസമുള്ള പൂക്കൾക്ക് രണ്ട് ഗ്രാം ഭാരം ഉണ്ടായിരിക്കും.

കോമെറ്റ്

കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യം എന്ന ശുപാർശപ്പെട്ടിരിക്കുന്ന ഇനമാണ് ഇത്. ഇരട്ട കുസുമാവസ്ഥയിൽ തൂവൽ ഇതളുകളുള്ള ഇത് കടും നിറത്തിൽ പൂക്കൾ ഉൽപ്പാദിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

English Summary: Aster can be planted to brighten up the garden
Published on: 02 May 2022, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now