1. Farm Tips

റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

നമ്മളെല്ലാവരും മനോഹരമായ ഉദ്യാനങ്ങൾ ഇഷ്ടപ്പെടുന്നവരും വീട്ടുമുറ്റത്ത് മനോഹരമായ പൂച്ചെടികൾ കൊണ്ട് നിറയ്ക്കാനും ആഗ്രഹിക്കുന്നവരാണ്. നമ്മൾ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ തന്നെ നമ്മുടെ ചിന്തകളിൽ ഏറ്റവും ആദ്യം വരുന്നത് ഹൃദ്യമായ മണം പകർന്നു നൽകുന്നതും വിവിധ നിറങ്ങളാൽ നമ്മളെ കണ്ണഞ്ചിപ്പിക്കുന്ന റോസാപ്പൂവിനെ ആണ്.

Priyanka Menon
റോസ്
റോസ്

നമ്മളെല്ലാവരും മനോഹരമായ ഉദ്യാനങ്ങൾ ഇഷ്ടപ്പെടുന്നവരും വീട്ടുമുറ്റത്ത് മനോഹരമായ പൂച്ചെടികൾ കൊണ്ട് നിറയ്ക്കാനും ആഗ്രഹിക്കുന്നവരാണ്. നമ്മൾ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ തന്നെ നമ്മുടെ ചിന്തകളിൽ ഏറ്റവും ആദ്യം വരുന്നത് ഹൃദ്യമായ മണം പകർന്നു നൽകുന്നതും വിവിധ നിറങ്ങളാൽ നമ്മളെ കണ്ണഞ്ചിപ്പിക്കുന്ന റോസാപ്പൂവിനെ ആണ്. 'പൂന്തോട്ടത്തിലെ റാണി' എന്നാണ് റോസാപ്പൂവ് അറിയപ്പെടുന്നത്. ഏതു പ്രായക്കാരും ഇഷ്ടപ്പെടുന്ന പൂവാണ് പനിനീർ പൂവ്. നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാക്കുന്ന സ്ഥലവും വളക്കൂറുള്ളതും ആയ മണ്ണ് തിരഞ്ഞെടുക്കൽ ആണ് ആദ്യം ചെയ്യേണ്ടത്. റോസ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഒക്ടോബർ മാസം ഈ കൃഷിക്ക് തിരഞ്ഞെടുക്കാം. മണ്ണിലും പൂച്ചട്ടിയിലും ഈ കൃഷി സാധ്യമാക്കാം. മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും കൂട്ടിക്കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി നടേണ്ട ഭാഗം വളർച്ച ഹോർമോണിൽ മുക്കി കൃഷി ചെയ്യാൻ ആരംഭിക്കാം. സാധാരണ ബഡ് തൈകൾ ആണ് കൂടുതലായും നമ്മുടെ വീട്ടിൽ നട്ടു പരിപാലിക്കുന്നത്. ബഡ് തൈകൾ വാങ്ങുമ്പോൾ തന്നെ ആവശ്യമില്ലാത്ത ഇലകളും മൊട്ടുകളും പറച്ചു കളയാൻ ശ്രമിക്കുക. ഇത് ചെടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണപ്രദമാണ്. അല്പം കാര്യമായ പരിചരണം മാത്രമേ പൂക്കൾ നിറയെ ഉണ്ടാവുകയുള്ളൂ. അതിൽ പ്രധാനമാണ് പ്രൂണിങ് അഥവാ കൊമ്പുകോതൽ.

We all love beautiful gardens and want to fill our backyard with beautiful flowers. When we are planning to create a garden, the first thing that comes to our mind is a rose that gives off a pleasant scent and catches our eye with its various colors. The rose is known as the 'queen of the garden'. The rose is a favorite flower of all ages.

ചെറുനാരങ്ങ
ചെറുനാരങ്ങ

റോസാപ്പൂക്കൾ കൂടുതൽ ഉണ്ടാവാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ വളക്കൂട്ട്

നിങ്ങളുടെ ചെടിയിൽ പൂക്കളുണ്ടാകാൻ ചെറിയ വളപ്രയോഗം പ്രധാനമാണ്. അത്തരത്തിൽ നിങ്ങളുടെ വീട്ടിൽ സാധ്യമാകുന്ന ഒരു ചെറിയ വളപ്രയോഗം അല്ലെങ്കിൽ ഒരു ചെറിയ പൊടിക്കൈ ആണ് ഇവിടെ പരാമർശിക്കാൻ പോകുന്നത്. 4 ചെറുനാരങ്ങയുടെ തൊലി ചെറുതായി അരിഞ്ഞ് അരലിറ്റർ വെള്ളം ഒഴിച്ച് 3 ദിവസം അടച്ചുവയ്ക്കുക. ഇടയ്ക്കിടയ്ക്ക് പാത്രം തുറന്ന് ഗ്യാസ് കളയാൻ മറക്കരുത്. മൂന്നു ദിവസം കഴിയുമ്പോൾ 6 ലിറ്ററോളം വെള്ളമെടുത്ത് നാരങ്ങ തൊലി അടക്കം അടച്ചുവെച്ച വെള്ളം ഈ വെള്ളത്തിനൊപ്പം ചേർത്ത് ഒഴിക്കുക. നാരങ്ങ തൊലി ഒന്നുകൂടി പിഴിഞ്ഞ് ചേർക്കാൻ മറക്കരുത്. ഈ വെള്ളത്തിന് അസിഡിക്  സ്വഭാവം കൂടുതലായതിനാൽ ആണ് അതിൻറെ 6 ഇരട്ടിയോളം വെള്ളം ചേർക്കുന്നത്.

ഈ ലായനി റോസ് ചെടികൾക്ക് ഒഴിച്ചാൽ കൂടുതൽ പൂക്കൾ ഉണ്ടാവും ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാവും. ഈ കോവിഡ് കാലത്ത് കൂടുതൽ പേരും രോഗപ്രതിരോധ ശേഷി വർദ്ധിക്കുവാൻ നാരങ്ങ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും വീട്ടിൽ ചെറുനാരങ്ങ  സുലഭമാണല്ലോ. ഇങ്ങനെ വെള്ളം ഉണ്ടാക്കി വേസ്റ്റ് വരുന്ന തൊലി പറമ്പിലേക്ക് എറിഞ്ഞു കളയാതെ ഇത്തരത്തിലൊരു ലായനി ഉണ്ടാക്കി ചെടികൾക്ക് ഒഴിച്ചു കൊടുത്താൽ ചെടികൾ കൂടുതൽ പുഷ്പിക്കും.  റോസിനെ മാത്രമല്ല ചെമ്പരത്തിക്കും  ഈ പ്രയോഗം വളരെ ഫലവത്താണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

എരിക്ക്-സർവ്വരോഗ സംഹാരി

പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: This waste in your home is enough to get rose flowers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds