1. Flowers

മണ്ണിൻറെ സ്വഭാവങ്ങൾക്കനുസരിച്ച് ഹൈഡ്രോഞ്ചിയ പുഷ്പങ്ങൾ നിറം മാറുന്നു...

വിവിധതരം നിറഭേദങ്ങളിൽ നമ്മുടെ പൂന്തോട്ടങ്ങളുടെ മനോഹരമാക്കുന്ന പുഷ്പങ്ങളാണ് ഹൈഡ്രോഞ്ചിയ. എഴുപത്തിയഞ്ചിലധികം പൂച്ചെടികൾ ഹൈഡ്രോജിയ വിഭാഗത്തിൽപ്പെടുന്നു. ഗ്രീക്ക് പദങ്ങൾ ആയ ഹൈഡർ, ആങ്കോസ് തുടങ്ങിയവ കൂട്ടിച്ചേർത്താണ് ഹൈഡ്രോജിയ എന്ന പേര് വന്നിരിക്കുന്നത്.

Priyanka Menon
ഹൈഡ്രോഞ്ചിയ
ഹൈഡ്രോഞ്ചിയ

വിവിധതരം നിറഭേദങ്ങളിൽ നമ്മുടെ പൂന്തോട്ടങ്ങളുടെ മനോഹരമാക്കുന്ന പുഷ്പങ്ങളാണ് ഹൈഡ്രോഞ്ചിയ. എഴുപത്തിയഞ്ചിലധികം പൂച്ചെടികൾ ഹൈഡ്രോജിയ വിഭാഗത്തിൽപ്പെടുന്നു. ഗ്രീക്ക് പദങ്ങൾ ആയ ഹൈഡർ, ആങ്കോസ് തുടങ്ങിയവ കൂട്ടിച്ചേർത്താണ് ഹൈഡ്രോജിയ എന്ന പേര് വന്നിരിക്കുന്നത്. ഏകദേശം മൂന്നു മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു.

ഹൈഡ്രോഞ്ചിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാൽ മണ്ണിൻറെ പുളിരസം അല്ലെങ്കിൽ അമ്ലത്വം ആശ്രയിച്ചാണ് ഇതിൽ നിറഭേദങ്ങൾ വരുന്നത്. പുളിരസമുള്ള മണ്ണാണെങ്കിൽ ഹൈഡ്രോഞ്ചിയുടെ പൂക്കൾക്ക് ആകർഷകമായ നീല നിറമായിരിക്കും. ക്ഷാരസ്വഭാവമുള്ള മണ്ണാണെങ്കിൽ പൂക്കൾക്ക് പിങ്ക് നിറമായിരിക്കും. ഇത്രത്തോളം മണ്ണിൻറെ വ്യതിയാനങ്ങൾക്കനുസരിച്ച് രൂപമാറ്റം സംഭവിക്കുന്ന ഒരു സസ്യം ഇല്ലെന്നുതന്നെ പറയാം.

ഹിമാലയസാനുക്കളിൽ നിറയെ ഹൈഡ്രാഞ്ചിയ പൂക്കളെ കാണുന്നു. കൂടാതെ ജപ്പാൻ,ചൈന,കൊറിയ തുടങ്ങിയ സ്ഥലങ്ങളിലും ഈ പുഷ്പത്തെ നിരവധി വർണ്ണ ഭേദങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു. പകൽസമയങ്ങളിൽ താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, ഉച്ചതിരിഞ്ഞ് തണൽ ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി ഹൈഡ്രോഞ്ചിയ നട്ടു പരിപാലിക്കാം.

ചെടിയുടെ വേരുകൾ മണ്ണിലേക്ക് നന്നായി ആഴ്ന്നിറങ്ങുന്നതുകൊണ്ടുതന്നെ താരതമ്യേന ഈ സസ്യത്തെ വലിയ ചട്ടികളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കണം. മണ്ണിൽ നടുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ 4*4 അടി അകലത്തിൽ വേണം നടുവാൻ. സ്വതന്ത്ര വളർച്ച ഇഷ്ടപ്പെടുന്ന ചെടിയാണ് ഹൈഡ്രോഞ്ചിയ.

നിങ്ങളുടെ ഉദ്യാനത്തിലെ ഹൈഡ്രോഞ്ചിയ പൂക്കൾക്ക് നിറഭേദങ്ങൾ ഉണ്ടാക്കുവാൻ ചില പൊടിക്കൈകളും ഉണ്ട്.

Hydrangeas are the most beautiful flowers in our gardens in a variety of colors. More than seventy-five flowering plants belong to the genus Hydrogia. Hydrogia is a combination of the Greek words Hyder and Angos. The plant grows to a height of about 3 m. The greatest feature of Hydrangea is that its color varies depending on the acidity or acidity of the soil. If the soil is acidic, the flowers of Hydrangea will have an attractive blue color. If the soil is alkaline, the flowers will be pink. It is safe to say that there is no such thing as a plant that adapts to soil variations.

ചുണ്ണാമ്പ് കല്ല് മണ്ണിൽ കലർത്തിയാൽ മണ്ണിൻറെ ക്ഷാര ഗുണം വർദ്ധിക്കുകയും നീലപ്പൂക്കൾ പിങ്ക് നിറത്തിലേക്ക് മാറുകയും ചെയ്യുന്നു. പിങ്ക് നിറത്തിൽ നിന്ന് നീല നിറത്തിലേക്ക് രൂപ മാറണമെങ്കിൽ കുറച്ച് ഇരുമ്പാണികൾ വെള്ളത്തിൽ മുക്കിയിടുക. എന്നിട്ട് വെള്ളം ചെടിച്ചുവട്ടിൽ ഒഴിച്ചു കൊടുത്തു നോക്കൂ പൂക്കൾ നീലനിറമായി മാറുന്നത് നിങ്ങൾക്ക് നേരിട്ട് കാണാം.

English Summary: Hydrangeas are the most beautiful flowers in our gardens in a variety of colors. More than seventy-five flowering plants belong to the genus Hydrogia

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds