മട്ടുപ്പാവ് മനോഹരമാക്കാൻ റൂഫ് ടോപ് ഗാർഡൻ മാതൃക

റൂഫ് ടോപ് ഗാർഡൻ
പൂന്തോട്ടം വീടിന് അഴകായി മുറ്റത്ത് മാത്രമല്ല മട്ടുപ്പാവിലും അണിയിച്ചൊരുക്കാം. റൂഫ് ഗാർഡൻ മാതൃക ഉപയോഗപ്പെടുത്തി താരതമ്യേന സ്ഥലം കുറവുള്ള എവിടെയും മനോഹരമായ ഉദ്യാനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
മട്ടുപ്പാവിൽ റൂഫ് ടോപ് ഗാർഡൻ ഉണ്ടാക്കുന്ന രീതി
ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപും പ്ലാൻ തയ്യാറാക്കുന്ന പോലെ ടെറസ് ഗാർഡൻ മാതൃക മട്ടുപ്പാവിൽ അണിയിച്ചൊരുക്കുന്നതിനുമുൻപ് ലേ ഔട്ട് തയ്യാറായിരിക്കണം. ലേ ഔട്ട് തയ്യാറാക്കുമ്പോൾ നടപ്പാത, പുൽത്തകിടി, പാറക്കൂട്ടം, ചെറു മരങ്ങൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെയെല്ലാം സ്ഥാനം യഥാക്രമം അടയാളപ്പെടുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: ആരാമം ഒരുക്കാൻ നവീന പൂന്തോട്ട രീതികൾ
കുറ്റിച്ചെടികൾ ധാരാളം ഉൾപ്പെടുത്തിയിട്ടുള്ള ഇൻഫോർമൽ ഗാർഡൻ ആണ് മട്ടുപ്പാവിന് മികച്ചത്. ഗാർഡൻ തയ്യാറാക്കുന്നതിനു മുൻപ് നമ്മുടെ നമ്മുടെ മേൽത്തട്ടിൽ നടീൽ മിശ്രിതവും, ചെടികളും താങ്ങാൻ ശേഷിയുള്ള മട്ടുപ്പാവ് തന്നെയാണോ നമുക്കുള്ളത് എന്ന് തിരിച്ചറിയണം. ഇതിനുവേണ്ടി പരിചയസമ്പന്നരായ എൻജിനീയർമാർ വേണം. വെള്ളം കെട്ടിനിൽക്കാൻ പാടില്ലാതെ ഇടം ആണ് ഗാർഡൻ വേണ്ടി തയ്യാറാക്കുവാൻ. അതുകൊണ്ട് മഴ വെള്ളം വാർന്ന് പോകുവാൻ ഡ്രെയിനേജ് ലെയർ ഒരുക്കണം. കൂടാതെ ഗാർഡനിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് ആവരണം ധരിക്കുന്നത് നല്ലതാണ്. ഡ്രെയിനേജ് ലെയറിന് മുകളിൽ പോളിപ്രോപ്പിലിൻ നിർമ്മിത ഉൽപ്പന്നമായ ജിയോ ടെക്സ്സ്റ്റൈൽ വിരിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഓരോ വീടുകൾക്കും ഇണങ്ങുന്ന നവീന പൂന്തോട്ട രീതികൾ
ജിയോ ടെക്സ്റ്റൈൽസ് ആവരണം നടീൽ മിശ്രിതത്തിൽ നിന്ന് അധികജലം വാർന്നു പോകാൻ ഇടയാക്കുന്നു. ഇതിനു മുകളിലാണ് നടീൽ മിശ്രിതം നിറയ്ക്കേണ്ടത്. അതിനുശേഷം പുൽത്തകിടിയും കുറ്റിച്ചെടികളും വെച്ച് ഉദ്യാനം മനോഹരമാക്കാം. ചെടികൾ നടുന്ന ഇടങ്ങളിൽ എട്ടിഞ്ച് തലത്തിൽ മിശ്രിതം നിറയ്ക്കാം. മേൽത്തട്ടിൽ അധികം ഭാരം വരാതിരിക്കാൻ ഭാരംകുറഞ്ഞ നടീൽ മിശ്രിതം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിന് ചകിരിചോറ് ഉപയോഗപ്പെടുത്താം. വിളകൾ മികച്ച രീതിയിൽ വളരുവാൻ ജൈവവളങ്ങൾ ആയ വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കാം. മരങ്ങൾ നടുന്നതിന് വേണ്ടി പ്ലാന്റർ ബോക്സുകൾ ഉപയോഗിച്ചാൽ കൂടുതൽ മനോഹരമാകും. പ്ലാന്റർ ബോക്സിൽ അധികം ഉയരം വയ്ക്കാത്ത മുള, പന തുടങ്ങിയവ നടുന്നത് നല്ലതാണ്.
മരങ്ങൾ നട്ടതിനുശേഷം മറ്റു ഇടങ്ങളിൽ ഗ്രൗണ്ട് കവർ ചെടികൾ നടാം. പുൽത്തകിടിയുടെ അരികിലും നടുവിലും കൂട്ടമായി പൂച്ചെടികൾ നട്ടാൽ ഉദ്യാനം കൂടുതൽ ഭംഗിയാക്കും. നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കാൻ വള്ളിച്ചെടികൾ നടുന്ന മാതൃക എല്ലാവരും അവലംബിക്കുന്ന ഒന്നാണ്. ടെറസ് ഗാർഡൻ ആകർഷകമാക്കുവാൻ പാറക്കല്ലുകൾ, വെള്ളാരംകല്ലുകൾ, ശില്പങ്ങൾ തുടങ്ങിയവയും ഉപയോഗിക്കാം. പൂന്തോട്ടത്തിൽ രാസവളങ്ങൾ ഉപയോഗിക്കാതെ ശ്രദ്ധിക്കുക. റൂഫ് ഗാർഡൻ മാതൃകയിൽ വച്ച് പിടിപ്പിക്കുവാൻ ഏറ്റവും മികച്ചത് ഹെലിക്കോണിയ, റെഡ് പാം, സൈപ്രസ്, ഗോൾഡൻ അരേലിയ തുടങ്ങിയവയാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റൈലാക്കാം ബാൽക്കണി ഗാർഡൻ; ഇതാ ചില പൊടിക്കൈകൾ
English Summary: Roof top garden pattern to beautify the terrace
Share your comments