1. Fruits

ഞൊട്ടയ്ക്ക: സംരംഭ സാധ്യതകളേറെയുള്ള ആരും ശ്രദ്ധിക്കാത്ത കാട്ടുപഴം

നമ്മുടെ വീട്ടുവളപ്പിലും പറമ്പുകളിലും ധാരാളമായി വളരുന്ന, ആരും ശ്രദ്ധിക്കാത്ത ഒരു കാട്ടുചെടിയാണ് ഞൊട്ടയ്ക്ക (Golden berry). നമ്മൾ വിദേശ പഴങ്ങള്‍ നട്ടുവളർത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ നാട്ടില്‍ തൊടിയിലും പറമ്പിലും ഒക്കെ കാണുന്ന ഈ കാട്ടു പഴം വിദേശങ്ങളില്‍ പ്രശസ്തമാകുകയാണ്. ഈ പഴത്തിന് നല്ല വിലയാണ്.

Meera Sandeep
Golden berry: A wild fruit that no one cares about with a lot of entrepreneurial potential

ബന്ധപ്പെട്ട വാർത്തകൾ: സീതപ്പഴം (Bullock heart) കൃഷി

മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും, പൂക്കുന്നതും, കായ്ക്കുന്നതും. നമ്മുടെ പറമ്പിലും നടവഴികളിലും ഒക്കെ സാധാരണയായി കാണുന്നൊരു പാഴ്‌ച്ചെടി എന്നല്ലാതെ മലയാളികള്‍ ഇതിനെ കാണാന്‍ തുടങ്ങിയിട്ടില്ല.

നാരങ്ങയേക്കാൾ വിറ്റമിൻ സി ശരീരത്തിൽ എത്തിക്കാൻ കഴിവുള്ള കാട്ടുപഴമാണിത്. പഴുത്താൽ, ധൈര്യമായി കഴിക്കാം. നാട്ടുമ്പുറത്ത് ഞൊട്ടങ്ങ, മൊട്ടാബ്ലി, മുട്ടാമ്പ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, കയക്കും കാ എന്നൊക്കെ പല പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു. പക്ഷേ ഇതിന് നിരവധി ഔഷധ ഗുണങ്ങളും ഉണ്ടെന്ന് പറയപെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗുണങ്ങളില്‍ ചക്കയെ വെല്ലും ; കടച്ചക്ക കഴിക്കാറുണ്ടോ?

പനിക്കും ജലദോഷത്തിനും ദഹനപ്രശ്നങ്ങൾക്ക്, തടി കുറയ്ക്കാൻ, എല്ലുകളുടെ ആരോഗ്യത്തിന്, പ്രമേഹം കുറയ്ക്കാൻ, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ, കൊളസ്ട്രോൾ കുറയ്ക്കാൻ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ, കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക്, വൃക്കരോഗങ്ങൾക്ക്, മൂത്രതടസ്സം പോലുള്ള പ്രശ്നങ്ങൾക്ക് ഒക്കെ ഇത് ഉപയോഗിക്കാം എന്ന് പറയുന്നു.

എന്തായാലും കേരളത്തില്‍ ഇതിന്‍റെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ടുള്ള കൃഷിയും പരിപാലനവും ഇതുവരെ കാര്യമായി തുടങ്ങിയിട്ടില്ല, എന്തായാലും വലിയ സാധ്യതയാണ് ഈ കാട്ടുപഴം നമുക്ക് മുന്നില്‍ തുറന്നിടുന്നത്.

English Summary: Golden berry: A wild fruit that no one cares about with a lot of entrepreneurial potential

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds