1. Fruits

പപ്പായ കൃഷിയിൽ ലാഭം കൊയ്യാൻ ഈ ഇനങ്ങൾ കൃഷിക്ക് തെരഞ്ഞെടുത്താൽ മാത്രം മതി

ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ഒന്നാണ് പപ്പായ. കനത്തമഴയും, വേനലിലെ കടുത്ത വരൾച്ചയും ഇതിൻറെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് തടസ്സമായി നിലകൊള്ളുന്നു.

Priyanka Menon
വിത്തു വഴിയാണ് ഇതിൻറെ പ്രജനനം
വിത്തു വഴിയാണ് ഇതിൻറെ പ്രജനനം

ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ഒന്നാണ് പപ്പായ. കനത്തമഴയും, വേനലിലെ കടുത്ത വരൾച്ചയും ഇതിൻറെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് തടസ്സമായി നിലകൊള്ളുന്നു. ഏകദേശം 26 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് ഈ കൃഷിക്ക് അനുയോജ്യം. കേരളത്തിൽ മിക്ക വീടുകളിലും ഈ പഴവർഗ വിള കാണാവുന്നതാണ്. ഫലഭൂയിഷ്ഠത നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ പപ്പായ കൃഷി സാധ്യതകൾ

തെരഞ്ഞെടുക്കാം ഈ ഇനങ്ങൾ

കൃഷി ചെയ്യാൻ ഏറ്റവും മികച്ചത് ഹൺഡ്യൂ, വാഷിംഗ്ടൺ, കൂർഗ്, സോളോ, സൂര്യ, പുസ ജയന്റ്, co-7,co-5, co-2 തുടങ്ങിയവയാണ്.

കൃഷി രീതികൾ

വിത്തു വഴിയാണ് ഇതിൻറെ പ്രജനനം. വിത്ത് പാകാൻ പറ്റിയ സമയം ഫെബ്രുവരി- മാർച്ച് മാസം ആണ്. 2 മീറ്റർ നീളവും, ഒരു മീറ്റർ വീതിയും, 5 സെൻറീമീറ്റർ ഉയരവുമുള്ള വാരങ്ങളിൽ ആഴങ്ങൾ ഇല്ലാതെ വിത്ത് പാകാം. വിത്തുകൾ തമ്മിൽ 5 സെൻറീമീറ്ററും വരികൾ തമ്മിൽ 15 സെൻറീമീറ്ററും അകലത്തിൽ വിത്ത് പാകണം. 

ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കൃഷി - പ്രതിമാസം 30,000 രൂപ വരെ വരുമാനം

പോളിത്തീൻ കൂടുകളിൽ വിത്തുപാകി തൈകൾ ഉണ്ടാക്കാം. ഇതിനുവേണ്ടി മണ്ണും മണലും കാലിവളവും ചേർത്ത് തുല്യഅളവിൽ പോളിത്തീൻ ബാഗിൽ പോട്ടിങ് മിശ്രിതം തയ്യാറാക്കാം. വിത്തുകൾ മുള വന്നു അതിൽ മികച്ചത് മാത്രം നിലനിർത്തി മറ്റുള്ളവ കളയുക. 50*50*50 സെൻറീമീറ്റർ അളവിൽ 2*2 കുഴികളെടുത്ത് മേൽമണ്ണ് നിറയ്ക്കണം. രണ്ടു മാസം പ്രായമായ തൈകൾ മെയ്- ജൂൺ മാസങ്ങളിൽ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാം. വെയിൽ ലഭ്യമാകുന്ന ഇടത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്. ഇടവിട്ട് കളകൾ പറിച്ചു കളയണം.

മഴ ആരംഭിക്കുന്നതോടെ ചെടി ഒന്നിന് ഒരു വർഷം 25 കിലോഗ്രാം എന്ന തോതിൽ ജൈവവളം തൈകൾക്ക് ചുറ്റും കടമെടുത്ത ഇട്ടു നൽകണം. നട്ട് ഏകദേശം അഞ്ചു മാസങ്ങൾക്കുള്ളിൽ ചെടികൾ കൂടുതൽ കായ പിടിക്കാൻ തുടങ്ങും. ഒരു ചെടിയിൽ നിന്ന് ഏകദേശം 30 തൈകൾ വരെ ലഭ്യമാകുന്നു. പപ്പായ വളരെ കാലം നല്ല കായ്ഫലം ലഭ്യമാകുമെങ്കിലും നട്ട് രണ്ടര വർഷം വരെയെ നല്ല വിളവ് ലഭിക്കുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കറയിൽ നിന്ന് ലക്ഷങ്ങൾ കൊയ്യാം : ഒപ്പം 30000 രൂപ സബ്‌സിഡിയും

English Summary: It is sufficient to select these varieties for cultivation to reap the benefits of papaya cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds