1. Fruits

മാമ്പഴം കഴിക്കാൻ മാത്രമല്ല തുകൽ ഉണ്ടാക്കാനും ബെസ്റ്റാണ്!

പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിക്കാത്തവർ കുറവായിരിക്കും. നിരവധി പോഷകങ്ങളുള്ള മാമ്പഴത്തിന്റെ മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള രണ്ട് ഡിസൈനര്‍മാര്‍. മാമ്പഴത്തിൽ നിന്ന് തുകൽ ആണ് ഇവർ ഉണ്ടാക്കിയത്. യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായ നെതർലാൻഡിൽ പാഴാകുന്ന മാമ്പഴങ്ങൾ പലപ്പോഴും അവിടെ ഭക്ഷ്യമാലിന്യത്തിന് കാരണമാകുന്നു.

KJ Staff
The crew at work in their factory
The crew at work in their factory

പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിക്കാത്തവർ കുറവായിരിക്കും. നിരവധി പോഷകങ്ങളുള്ള മാമ്പഴത്തിന്റെ മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള രണ്ട് ഡിസൈനര്‍മാര്‍. മാമ്പഴത്തിൽ നിന്ന് തുകൽ ആണ് ഇവർ ഉണ്ടാക്കിയത്. യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായ നെതർലാൻഡിൽ പാഴാകുന്ന മാമ്പഴങ്ങൾ പലപ്പോഴും അവിടെ
ഭക്ഷ്യമാലിന്യത്തിന് കാരണമാകുന്നു. ഏകദേശം 1.3 ബില്യൺ ടൺ ആണ് ഓരോ വർഷവും പാഴാകുന്നുണ്ട്.

ഇതിനൊരു പരിഹാരമായാണ് ഡിസൈനർമാരായ കോയിന്‍ മീര്‍കെര്‍ക്കും ഹ്യൂഗോ ഡി ബൂണും മാമ്പഴത്തില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ഫ്രൂട്ട് ലെതര്‍ റോട്ടര്‍ഡാം എന്ന കമ്പനി ലണ്ടന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ബ്രാന്‍ഡായ ലുക്‌സ്ട്രയുമായി സഹകരിച്ചാണ് തുകൽ നിർമിക്കുന്നത്. ഈ തുകല്‍ ഉപയോഗിച്ച് ഹാന്‍ഡ്ബാഗുകള്‍, ഷൂസുകള്‍, വാലറ്റുകള്‍ എന്നിവയാണ് പ്രധാനമായും നിർമിക്കുന്നത്.

തുകലിന്റെ നിർമാണ രീതി

2016 ലാണ് ഈ കമ്പനി ഇവർ തുടങ്ങിയത്. സൗജന്യമായിട്ടാണ് ആളുകളില്‍ നിന്ന് അഴുകിയ മാമ്പഴങ്ങള്‍ വാങ്ങുന്നത്.ബാക്ടീരിയ ഇല്ലാതാക്കാൻ മാമ്പഴം നന്നായി തിളപ്പിക്കുന്നു. ശേഷം മാമ്പഴത്തിന്റെ കുരു കളഞ്ഞ് അതിനെ ചതച്ച് പേസ്റ്റാക്കുന്നു. തുടര്‍ന്ന് അത് ഷീറ്റുകളാക്കി ഉണക്കുന്നു. മൃഗങ്ങളുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന തുകലുമായി താരതമ്യം ചെയ്യുമ്പോൾ ഇതുണ്ടാക്കാന്‍ കുറച്ച് വിഭവങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കൂടാതെ ഇതില്‍ പ്രകൃതിക്ക് ഹാനീകരമായ രാസവസ്തുക്കള്‍ ഒന്നും തന്നെയില്ല. ആഴ്ചയിൽ 1500 മാങ്ങകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യത്യസ്തമായ മാമ്പഴങ്ങൾ വ്യത്യസ്തനിറമാണ് ഷീറ്റുകൾക്ക് നൽകുന്നത്. പാമർ മാമ്പഴം തവിട്ട് നിറമുള്ളതും കെയ്റ്റ് മാമ്പഴം കറുത്ത മെറ്റീരിയലുമാണ് നൽകുന്നത്.

English Summary: this company makes leather out of mangoes that are being thrown out

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds