Updated on: 5 April, 2021 8:26 AM IST
ഒരു കപ്പ് ഓട്‌സ് പൊടിച്ചത്, ഒരു ചെറു നാരങ്ങയുടെ നീര്, കാല്‍കപ്പ് പാല്‍, ഒരു തക്കാളിയുടെ പകുതി

പച്ചക്കറികൾ കഴിക്കാൻ മാത്രമല്ല സൗന്ദര്യ വർധക സാധനകളായും ഉപയോഗിക്കാം.മിക്ക സ്ത്രീകളും അടുക്കളയിൽ കറിക്കരിയുന്ന കൂട്ടത്തിൽ ഒരു കഷണം തക്കാളി മുഖത്ത് തേക്കാറുണ്ട്.

ഒരല്പം പാൽ പാട കയ്യിലും മുഖത്തുമൊക്കെ പുരട്ടാറുണ്ട്. ചെറിയ കഷണം വെള്ളരിക്ക., കുറച്ചു തേങ്ങാവെള്ളം ഇതൊക്കെ മുഖത്തു പരീക്ഷിക്കാത്ത സ്ത്രീകൾ കുറവായിരിക്കും.

അതുപോലെ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു ഫേഷ്യൽ മിക്സ് നോക്കാം. അതിനു വേണ്ട സാധനങ്ങൾ. ഒരു കപ്പ് ഓട്‌സ് പൊടിച്ചത്, ഒരു ചെറു നാരങ്ങയുടെ നീര്, കാല്‍കപ്പ് പാല്‍, ഒരു തക്കാളിയുടെ പകുതി എന്നിവയാണ.

ഇതിനായി ഓട്‌സ് പൊടിച്ചതും പാലും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇവ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അഞ്ചു മിനിറ്റോളം ഇത് മുഖത്തും കഴുത്തിലുമായി സ്‌ക്രബ് ചെയ്യണം. നന്നായി സ്‌ക്രബ് ചെയ്ത ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ വെയ്ക്കണം.

പിന്നീട് ഒരു തക്കാളിയുടെ പകുതിയെടുത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക. അഞ്ചുമിനിറ്റ് നന്നായി ഇങ്ങിനെ ചെയ്ത ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തിന് നല്ല തിളക്കവും മിനുസവും കിട്ടും.

ഒട്ടും സൈഡ് ഇഫക്ട് ഇല്ലാത്ത ഫേഷ്യൽ മിക്സ് ആണിത് . പെട്ടെന്ന് എന്തെങ്കിലും ഫങ്ക്ഷന് പോകും മുൻപ് ഈ മിക്സ് ഉപയോഗിച്ച് മുഖമൊന്നു മിനുക്കി നോക്കൂ.

English Summary: A facial mix with vegetables
Published on: 05 April 2021, 08:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now