1. Vegetables

മുന്തിരി തക്കാളി നമുക്ക് വീട്ടുമുറ്റത്തും വളർത്താം

ലോകത്തിൽ വെച്ച് ഏറ്റവും ചെറിയ തക്കാളിയാണ് മുന്തിരി തക്കാളി (Currant Tomato or Spoon Tomato). പേരുപോലെ തന്നെ മുന്തിരിക്കുല പോലെ കുലകുലയായി തൂങ്ങി കിടക്കുന്ന തക്കാളിയാണിത്. തണുപ്പുള്ള കാലാവസ്ഥയിലാണ് ധാരാളമായി വളരുക.

Meera Sandeep
Currant tomatoes
Currant tomatoes

ലോകത്തിൽ വെച്ച് ഏറ്റവും ചെറിയ തക്കാളിയാണ് മുന്തിരി തക്കാളി (Currant Tomato or Spoon Tomato). പേരുപോലെ തന്നെ മുന്തിരിക്കുല പോലെ കുലകുലയായി തൂങ്ങി കിടക്കുന്ന തക്കാളിയാണിത്‌.  തണുപ്പുള്ള കാലാവസ്ഥയിലാണ് ധാരാളമായി വളരുക.

Solanaceae family ൽ പെട്ടതാണ് മുന്തിരി തക്കാളി. ഇതിൻറെ scientific name, Solanum Pimpinellifolium എന്നാണ്.  പച്ചക്കറിയായും  അലങ്കാരച്ചെടിയായും ഈ വിള വളർ‍ത്താം. മഞ്ഞയും ചുവപ്പും നിറം കലർ‍ന്ന അനേകം ഇനങ്ങൾ‍ വിദേശരാജ്യങ്ങളിൽ‍ വാണിജ്യാടിസ്ഥാനത്തിൽ‍ കൃഷിചെയ്യുന്നു. കേരളത്തിൽ‍ ഇതിന്റെ കൃഷി കുറവാണ്. ഹൈറേഞ്ചുകളില്‍ അൽ‍പ്പാൽ‍പ്പം കൃഷി കാണാം. ഗവേഷണാവശ്യങ്ങൾ‍ക്കായി ഈ വിളയെ ഉപയോഗപ്പെടുത്തുന്നു.

കൃഷി ചെയ്യുന്ന വിധം

കൃഷിരീതികൾ‍ സാധാരണ തക്കാളിയുടേതു പോലെ തന്നെ. തൈകൾ‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കൽ‍ ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ നൽ‍കണം. വേനലിൽ‍ നന നൽ‍കണം. പടരാൻ‍ തുടങ്ങുമ്പോൾ‍ കയർ‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിർ‍ത്തണം. നന്നായി പരിപാലിച്ചാൽ‍ കുറേനാൾ‍ വിളവുതരും. ഗ്രോബാഗുകളിൽ‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളർ‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

Currant tomatoes
Currant tomatoes

പോഷകാംശങ്ങൾ

Vitamin A, C മുതലായ അനേക പോഷകങ്ങളടങ്ങിയിട്ടുണ്ട്. ഇതിൽ‍ anti-oxidants ൻറെ അളവ് കൂടുതലായതിനാൽ‍ ക്യാൻ‍സർ‍കോശങ്ങളെ നശിപ്പിക്കുന്നു.

ഉപയോഗം

സലാഡിനും കറിയാവശ്യത്തിനും, അച്ചാറിനുമൊക്കെ ഉപയോഗിക്കുന്നു. പഴങ്ങൾ‍ ഉണക്കിയെടുത്ത് പല  വിഭവങ്ങളിൽ ‍ ചേർ‍ക്കുന്നതിനും  ഉപയോഗിക്കുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വീട്ടുവളപ്പിൽ ഡ്രാഗൺഫ്രൂട്ട് വളർത്താം; അധികം പരിചരണമില്ലാതെ

English Summary: How to grow Currant Tomatoes at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds