Updated on: 13 February, 2022 10:00 AM IST
സമതല പ്രദേശങ്ങളിൽ കോളിഫ്ലവർ നന്നായി വളരുന്നു.

കേരളത്തിൽ നല്ല രീതിയിൽ കൃഷി ചെയ്യാവുന്ന ശീതകാല വിളയാണ് കോളിഫ്ലവർ. കോളിഫ്ലവർ ഇനങ്ങളിൽ കൂടുതൽ ലാഭകരം ഏതാണെന്ന് ചോദിച്ചാൽ അത് ബസന്ത്‌ തന്നെയാണ്. സമതല പ്രദേശങ്ങളിൽ ഇവ നന്നായി വളരുന്നു.

കൃഷി രീതി

നല്ല നീർവാർച്ചയുള്ളതും, സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും ആണ് കാബേജ് കൃഷിക്ക് അനുയോജ്യം. ഏകദേശം 30 സെൻറീമീറ്റർ വീതിയിലും 15 സെൻറീമീറ്റർ താഴ്ചയിലും ആവശ്യമായ നീളത്തിൽ ചാലുകൾ എടുത്ത് കൃഷി ആരംഭിക്കാവുന്നതാണ്.

ചാലുകൾ എടുത്തതിനുശേഷം മേൽമണ്ണും ഉണക്കിപ്പൊടിച്ച ചാണകവും, സെന്റിന് 50 കിലോ എന്ന തോതിൽ കോഴിവളം എടുത്തതും ചാലിനെ മുക്കാൽഭാഗം മൂടണം. ഇങ്ങനെ തയ്യാറാക്കിയ ചാലുകളിൽ 45 സെൻറീമീറ്റർ അകലത്തിലാണ് തൈകൾ നടേണ്ടത്. കേരളത്തിലെ മിക്ക കർഷകരും കോളിഫ്ലവർ കൃഷിയിൽ ചാലുകൾ എടുക്കുമ്പോൾ 60 സെൻറീമീറ്റർ അകലം പാലിക്കാറുണ്ട്. നടീൽ കഴിഞ്ഞ് നാലുദിവസം തൈകൾക്ക് തണൽ ഒരുക്കി കൊടുത്താൽ തൈകൾ പെട്ടെന്ന് മണ്ണിൽ വേരോടും. നടീൽ കഴിഞ്ഞ് 10 ദിവസം ആകുമ്പോൾ സെന്റിന് ഒരു കിലോ ഫാക്ടംഫോസ് അര കിലോ പൊട്ടാഷും ചേർത്തു നൽകിയാൽ ചെടികളുടെ വളർച്ച വേഗത്തിൽ ആകാം.

Cauliflower is a well grown winter crop in Kerala. If you ask me which of the cauliflower varieties is the most profitable, it is Basant. They grow well in the plains.

ആദ്യ വളപ്രയോഗം കഴിഞ്ഞ 35 ദിവസത്തിനു ശേഷം ഒരു കിലോ രാജ്ഫോസും, അരക്കിലോ പൊട്ടാഷും നൽകുന്നത് നല്ലതാണ്. കോളിഫ്ലവർ കൃഷിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കളകൾ വരാതെ നോക്കുക എന്നതാണ്. ഇതു കൂടാത നല്ല രീതിയിൽ നനച്ചുകൊടുക്കണം. വേരിൻറെ വളർച്ച നല്ലരീതിയിൽ ആക്കുവാൻ മണ്ണ് കയറ്റി കൊടുക്കുവാൻ മറക്കരുത്. രോഗസാധ്യത അകറ്റുവാൻ സുഡോമോണസ് ലായനി തളിച്ചു കൊടുക്കാം.

കോളിഫ്‌ളവർ കൃഷി ഗൈഡ്: ചെടികളുടെ വിതയ്ക്കലും വളർത്തലും വിളവെടുപ്പും

English Summary: Basant is the best in cauliflower cultivation
Published on: 13 February 2022, 09:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now