ഒരു കാലത്ത് നമ്മുടെ പറമ്പുകളിലും വയലോരങ്ങളിലും വഴിയരികിലുംവരെ പ്രത്യേക പരിചരണമോ ,പരിഗണനയോ ഒന്നുമില്ലാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ കളയായും പാഴ്‌ച്ചെടിയായും വളർന്നുനിന്നിരുന്ന വഴുതിന വർഗ്ഗത്തിൽപ്പെട്ട ഹൃസ്വകാല കുറ്റിച്ചെടിയായ മണിത്തക്കാളി അധവാ മണത്തക്കാളി ഇന്ന് പലരുടേയും തീൻ മേശയിലെ പച്ചക്കറിവിഭവങ്ങളിൽ സൂപ്പർ സ്‌റ്റാർ പദവിയിലെത്തിനിൽക്കുന്നു .
പോഷകസമ്പന്നതയിലും ഔഷധഗുണമേന്മയിലും ഏറെ മുന്നിൽ നിൽക്കുന്ന മണിത്തക്കാളി
Solanum nigrum എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു .
മണിത്തക്കാളി എന്ന ഈ കുറ്റിച്ചെടി പ്രകൃതിചികിത്സകർക്കൊപ്പം പരമ്പരാഗത ഇന്ത്യൻ പച്ചമരുന്നുകളിലെയും സിദ്ധവൈദ്യത്തിലെയും സുപ്രധാന ചേരുവകളിൽ ഒന്നായിരുന്നുവെന്ന് എത്രപേർക്കറിയാം ?
വായയിലും കുടലിലുമുണ്ടാകുന്ന അൾസറിനെ നിയന്ത്രിക്കാൻ മണിത്തക്കാളി അത്യുത്തമ ഔഷധമത്രെ .
ഈ ചെടിയിലടങ്ങിയ ആല്ക്കലോയിഡിൻറെ സാന്നിധ്യം ആധുനിക ഔഷധഗവേഷണങ്ങളിലും ഏറെ പ്രാധാന്യമർഹിക്കുന്നു .ശ്വാസകോശ ആരോഗ്യത്തിനും ഉത്തമമായ ഇത് ഗായകർക്ക് ശബ്ദഭംഗി കൂട്ടാനും നല്ലതാണത്രേ '
ഇതിൻറെ ഇളം തണ്ടും ഇലകളും അരിഞ്ഞെടുത്ത് ചീര ഇലയ്‌ക്കൊപ്പം മിക്‌സ് ചെയ്‌ത് വറവലും ,ഉപ്പേരിയും തോരനും മറ്റും പാചകം ചെയ്യാം ,
ഹൃദ്രോഗം ,അൾസർ ,വാതരോഗം ,കരൾ രോഗം ,മഞ്ഞപ്പിത്തം ,വായ്പ്പുണ്ണ് ,തുടങ്ങി ചർമ്മ രോഗങ്ങൾക്കുവരെ മണിത്തക്കാളി കഴിക്കുന്നത് നല്ലതാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന്റെ തളിരിലകൾ തണ്ടോടുകൂടി ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിച്ചാൽ പനിക്ക് ശമനമുണ്ടാകുമെന്നും വിയർക്കുന്നതിന് സഹായകമാകുമെന്നും ചില പാരമ്പര്യ ചികിത്സകരിൽനിന്നും അറിയാനിടയായി .
ഭക്ഷ്യയോഗ്യമായ ഇതിൻറെ ഇലയും കായയും പതിവായി ആഹാരത്തിലുൾപ്പെടുത്തിയാൽ ഫോസ്‌ഫറസ് ,വിറ്റാമിൻ എ ബി സി ഒപ്പം അയേൺ ,കാൽസ്യം ,കൂടാതെ ധാരാളം ധാതുക്കളും ലഭിയ്ക്കുമത്രേ .
തമിഴ് നാട്ടിലെയും കർണ്ണാടകയിലെയും പച്ചക്കറിക്കടകളിൽ മുഖ്യമായ ഇലക്കറി വിഭവമെന്ന നിലയിൽ സുലഭമായി ഇന്നും ഇത് ലഭിക്കുന്നുമുണ്ട് .
അവിടങ്ങളിൽ പലേടങ്ങളിലും ഇത് വ്യാപകമായ തോതിൽ കൃഷിചെയ്തുവരുന്നതായും അറിയുന്നു .പാലക്കാടൻ ഗ്രാമങ്ങളിലെ പല അടുക്കളകളിലും മണിത്തക്കാളി ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിവിഭവം .
സംസ്‌കൃതത്തിൽ കാകമാച്ചി ഹിന്ദിയിൽ മാകോയി എന്നും വിളിപ്പേരുള്ള ഈ ഔഷധ പച്ചക്കറി സസ്യത്തെ തമിഴിൽ മണത്തക്കാളികീര എന്നും കന്നടയിൽ കാക്കേസാപ്പു എന്നപേരിലുമാണറിയുന്നത് . ഇംഗ്ളീഷിലാവട്ടെ സൺബറി ,വണ്ടർബെറി ,യുറോപ്യൻ ബ്ളാക് നൈറ്റ് ഷെയിഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
എന്നാൽ ആധുനികസമൂഹത്തിൽ മലയാളികളുടെ ഇടയിൽ മണിത്തക്കാളിയുടെ ഉപയോഗം നന്നേ കുറവാണെന്നുവേണം പറയാൻ . ഇതെന്താണെന്നോ ? ഇതിൻെ ഉപയോഗമെന്താണെന്നോ പുതുതമുറ അറിയുമോ? എന്തോ ?.
വായയിലും കുടലിലും ഉണ്ടാകാറുള്ള അൾസറിനെ നിയന്ത്രിക്കാൻ ഉത്തമ ഔഷധമെന്ന നിലയിൽ ഉപയോഗിക്കുന്ന മണിത്തക്കാളി ലഘുവും ദുർബ്ബലവുമായ ശിഖരങ്ങളോടുകൂടി ഏകദേശം മൂന്നു മൂന്നര അടി വരെ ഉയരത്തിൽ മാത്രം വളർച്ച പൂർത്തിയാവുന്നു .
ഇതിൻറെ പൂക്കൾ നന്നേ ചെറുതും വെളുപ്പ് നിറത്തിലുമായിരിക്കും .കുന്നിക്കുരുവിനോട് സാദൃശ്യമുള്ള മൃദുവും ഉരുണ്ടതുമായ കായകൾ ചെറിയ കുലകളായി തണ്ടിനോട് ചേർന്ന് തൂങ്ങിനിൽക്കുന്നതായാണ് കാണുന്നത് .
പഴുത്തുവരുമ്പോൾ ഇരുണ്ട നീലകലർന്ന കറുപ്പ് വർണ്ണത്തിലുള്ള കായകൾ കൊച്ചുകുഞ്ഞുങ്ങൾക്കുവരെ ഹൃദ്യവും പത്ഥ്യവുമുള്ളതായാണ് കണ്ടുവരുന്നത് ,ഞങ്ങളുടെ വീട്ടിലെ ചെടിയിൽ നിന്നും കായകൾ കൊച്ചുകുഞ്ഞുങ്ങളടക്കം പറിച്ച് കഴിക്കാറുണ്ട് .ആദ്യം നേരിയ കയ്പ്പ് രസവും ചവർപ്പും തോന്നാം .പിന്നീട് അത് മധുരമായി മാറും.
തൊണ്ടയിലെ ഇൻഫക്ഷൻ വായ്പ്പുണ്ണ് തുടങ്ങിയ രോഗങ്ങൾക്ക് ഇതിൻറെ ഇലകൾ വെറുതെ ചവച്ച് തുപ്പിയാലും മതിയാകുമത്രെ. ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളാൻ കഴിവുള്ള ഈ ചെടിയുടെ കായകൾക്ക് ക്യാൻസർ രോഗത്തിനെതിരെ കഴിക്കാനും നല്ലതാണെന്ന് പറഞ്ഞുകേൾക്കുന്നു ഇതിൻറെ കായകൾ പഴുത്ത് പാകമായാൽ പറിച്ചെടുത്ത് അതിൻറെ ചെറിയ അരികൾ കൊണ്ട് മുഖത്തെ പാടുകൾക്കും കുത്തുകൾക്കും മീതെ വെറുതെ മസ്സാജ് ചെയ്‌താൽ മുഖത്തെ പാടുകൾ ഇല്ലാതാകുമെന്നപോലെ മുറിവുണങ്ങാൻ ഇതിൻറെ ഇലച്ചാറ് ഉത്തമമാണെന്നും അറിയുന്നു ..
പണ്ടുകാലത്ത് സ്ത്രീകൾ ഗർഭാവസ്ഥയിൽ ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ മണിത്തക്കാളി ഭക്ഷണത്തിൽ ഉപയോഗിച്ചിരുന്നതായി പ്രായം ചെന്ന ഒരു മൂത്തശ്ശി ഈയ്യിടെ പറഞ്ഞതും ഓർമ്മയിലുണ്ട് .
രോഗങ്ങളില്ലാത്ത ഒരവസ്ഥ .അതുതന്നെയാണ് ആരോഗ്യം .ആരോഗ്യം നന്നാവണമെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരവും നന്നായിരിക്കണം .
100ഗ്രാം മണിത്തക്കാളിയിലുള്ള പോഷകങ്ങളുടെ ഏകദേശ അളവുകൾകൂടി നമുക്ക് നോക്കാം .
ജലാംശം 82.1 ഗ്രാം ,പ്രോട്ടീൻ 8.9ഗ്രാം ,കൊഴുപ്പ് 1.0ഗ്രാം ,കാൽസ്യം 4.10മി.ഗ്രാം,ഇരുമ്പ് 20.5മി.ഗ്രാം ,
ദ്രാവകം 70മി.ഗ്രാം ,ധാന്യകം 5.9ഗ്രാം ,റൈബോഫ്ലേവിൻ 0.5മി.ഗ്രാം ,ജീവകം സി 11മി.ഗ്രാം ,നിയോസിൻ 0.3മി.ഗ്രാം എന്നിവ അടങ്ങിയിരിക്കുന്നു.
പക്ഷി വർഗ്ഗങ്ങളിൽ ദീർഘായുസ്സുള്ള പക്ഷിയാണ് കാക്ക , കാക്കയുടെ ആയുർ ദൈർഘ്യത്തിൻറെ പ്രേരിലും മണിത്തക്കാളിയെ ബന്ധപ്പെടുത്തി പറയാറുള്ള ചില കേട്ടുകേൾവികൂടിപങ്കുവെക്കുന്നു , കാക്കയുടെ മുട്ടകൾ വിരിഞ്ഞുകഴിഞ്ഞാൽ കാക്ക കുഞ്ഞുങ്ങൾക്ക് നൽകുന്ന ആദ്യത്തെ ആഹാരം ചുറ്റുപാട്ടിലെവിടെയെങ്കിലും പറന്നുചെന്ന് കൊക്കിലൊതുക്കി കൊണ്ടുവരുന്ന മണിത്തക്കാളിയുടെ പഴങ്ങളാണെന്ന് ഐതീഹ്യം പോലെ ഒരു ചൊല്ലുണ്ട് .ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തവുമല്ല .
പോഷകസമ്പന്നമായ ഹരിതകാന്തിയിലേയ്ക്കുള്ള ഒരു മടക്കയാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ അത്യപൂർവ്വ ഔഷധപച്ചക്കറിച്ചെടിയായ മണിത്തക്കാളിക്കായി അർഹിക്കുന്ന വിധം ഇടം നൽകാൻ ഇനിയും വൈകിക്കൂടാ .
മണ്ണിൽ വിത്ത് പാകി മുളപ്പിച്ചും തണ്ടുകൾ മുറിച്ചുനട്ടും എളുപ്പം വളർത്താവുന്ന ഈ അത്യമൂല്യ ഔഷധച്ചെടി മലയാളികളുടെ അടുക്കളത്തോട്ടങ്ങൾക്കുമപ്പുറം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന കാലം എറെ ദൂരെയല്ലെന്ന ശുഭപ്രതീക്ഷയോടെ .
Black nightshade is a common herb or short-lived perennial shrub, found in many wooded areas, as well as disturbed habitats. The suited soil pH value of black nightshade is between 5.5 and 6.5. It is rich in organic matter, water and fertility on the strong soil growth.S. nigrum has been widely used as a food since early times, and the fruit was recorded as a famine food in 15th-century china. Despite toxicity issues with some forms, the ripe berries and boiled leaves of edible strains are eaten. The thoroughly boiled leaves — although strong and slightly bitter flavoureds — are used like spinach . The ripe black berries are described as sweet and salty, with hints of liquorice and melon.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുന്തിരി തക്കാളി നമുക്ക് വീട്ടുമുറ്റത്തും വളർത്താം