Updated on: 10 January, 2021 11:00 AM IST
Brinjal

വർഷത്തിൽ എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് വഴുതന. Solanaceae കുടുംബത്തിൽ പെട്ട വഴുതനയുടെ scientific name,  Solanum Melongena എന്നാണ്.  ഇംഗ്ലീഷിൽ Brinjal, Eggplant, Aubergine, എന്നീ പേരുകളിൽ അറിയപ്പെടുന്നു. 

ഇന്ത്യയിൽ ധാരാളമായി ഉൽപ്പാദിപ്പിക്കുന്ന വഴുതന അതിൻറെ വ്യത്യസ്‌തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു. India കൂടാതെ Pakistan, China, Bangladesh, Philippines, എന്നീ രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പച്ചക്കറി യൂറോപ്യൻ ഭക്ഷണ സംസ്കാരത്തിലും സർവ്വപ്രിയനാണ്.

'പാവങ്ങളുടെ തക്കാളി' എന്നു കൂടി അറിയപ്പെടുന്ന വഴുതന വളരെ കുറഞ്ഞ ചിലവിൽ ആദായകരമായ കൃഷി ചെയ്യാവുന്ന ഒരു ദീർഘകാല വിളയാണ്. ഇന്ത്യയിലാണ് ഇവ ആദ്യമായി കൃഷി ചെയ്തിരുന്നത്. ഇപ്പോൾ മിക്ക ഉഷ്‌ണമേഖല പ്രദേശത്തും വളരുന്നു.

കാലാവസ്ഥ

വഴുതനയുടെ ശരിയായ വളർച്ചക്കും വിളവിനും 25-30 ഡിഗ്രി temperature ആണ് അനുയോജ്യം. നല്ല ആഴവും പശിമ രാശിയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. May-August, Sept-Oct  മാസങ്ങളാണ് കേരളത്തിൽ വഴുതന കൃഷിക്ക് നല്ലത്.

കൃഷിരീതി

വിത്ത് പാകി കിളിർപ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് വഴുതന കൃഷിയുടെ രീതി. ഒരു  ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 400-500 gm വിത്ത് വേണ്ടിവരും. ഒരാഴ്ച കൊണ്ട് വിത്ത് മുളക്കുകയും  40-45 ദിവസം കൊണ്ട് തൈകൾ മാറ്റി നടാം. 

ടെറസ്സിലെ ഗ്രോ ബാഗ്/ചെടിച്ചട്ടി അല്ലെങ്കിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ ശ്രദ്ധിക്കുക. 

നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളച്ചിളക്കി കല്ലും കട്ടയും നീക്കം ചെയ്യണം. അടിവളമായി ഉണങ്ങിയ  ചാണകം, കമ്പോസ്റ്റ്, എന്നിവ ചേർക്കണം.

വിളവെടുപ്പ്

ചെടി നട്ട്  55-60 ദിവസത്തിൽ വിളവെടുക്കാൻ തുടങ്ങാം. ഏതാണ്ട് അഞ്ചു ദിവസം ഇടവിട്ടു വിളവെടുപ്പ് തുടങ്ങാം. പ്രധാന വിളവെടുപ്പ് കഴിഞ്ഞാൽ ചെടി ചിവട്ടിൽ നിന്ന് അൽപം ഉയർത്തി മുറിച്ച് മാറ്റി കുറ്റിയാക്കി  നിർത്തണം. 

വീണ്ടും നല്ല വെള്ളവും വളവും നൽകി അടുത്ത വിളവിനായി ചെടികൾ രൂപപെടുത്തിയെടുക്കാം.

Brinjal cultivation can be done profitably at a low cost.

English Summary: Brinjal cultivation can be done profitably at a low cost (1)
Published on: 10 January 2021, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now