Updated on: 9 January, 2021 11:49 AM IST
വേര് ചീയല്‍ തടയാനായി സ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്.

കാബേജ് ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് . വിത്ത് പാകാന്‍ പറ്റിയ സമയം സെപ്റ്റംബർ , ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്.

പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ, നിലത്തോ , ഗ്രോബാഗിലോ നിരത്തി വിത്തുകള്‍ പാകാം.

ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടു ചട്ടി മേല്‍ മണ്ണ്, രണ്ടു ചട്ടി ചാണകപ്പൊടി അഥവാ കംപോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറമ്പിലാണ് തൈ നടുന്നതെങ്കില്‍ ചെറിയ വരമ്പുണ്ടാക്കി അതിനു മുകളില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈ നടാം.For example, if two pots of sand are used, take two pots of topsoil and two pots of manure or compost in the ratio. If the seedlings are planted in the backyard, the seedlings can be planted by making a small ridge and spreading cow dung and neem cake on top of it.

വേര് ചീയല്‍ തടയാനായി സ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. അല്ലെങ്കിൽ വിത്ത് പാകുന്നതിനു മുമ്പ് അര മണിക്കൂര്‍ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയില്‍ ഇട്ടു വയ്ക്കുന്നതും നല്ലതാണ് . ലായനി ലഭിച്ചില്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയും ആവാം. .

ദിവസവും നനച്ചു കൊടുക്കണം. തൈകൾക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, എല്ല് പൊടി , വേപ്പിൻ പിണ്ണാക്ക് , എന്നിവ ചേര്ത്ത് 50 cm ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. (ഗ്രോബാഗിലും നടാം )

മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടേണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് , ഫിഷ് അമിനോ , ചാണകം കലക്കിയത് ഇവയൊക്കെ നല്കി മണ്ണ് കയറ്റി കൊടുക്കണം.

രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.ഫംഗസ് ആക്രമണം അധികം നേരിടാത്ത ഒരു പച്ചക്കറി ഇനമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പച്ചക്കറികൾക്ക് രോഗബാധയോ ? ഈ പ്രതിവിധികൾ ചെയ്തു നോക്കൂ.

English Summary: Cabbage can be grown in a short time
Published on: 09 January 2021, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now