Vegetables

ശീതകാല പച്ചക്കറികളായ കാബേജ് കോളിഫ്ളവർ കൃഷിക്ക് തയ്യാറെടുക്കാം.

ഡിസംബർ മുതൽ ഫെബ്രുവരി വരെ പകൽസമയം കുറഞ്ഞ സമയത്ത് കൃഷി ചെയ്യാവുന്ന ക്യാബേജ് ,കോളിഫ്ളവർ ,തക്കാളി ,കാപ്സിക്കം തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റിയ സമയമാണ്. അതിന് ഒരു അടി വിസ്തൃതിയുള്ള ഗ്രോ ബാഗ് /ചട്ടി 40 എണ്ണം. ക്യാബേജ്, കോളിഫ്ളവർ, കുറ്റിബീൻസ് , ക്യാപ്സികം, തൈകൾ മുളപ്പിച്ചത് . ഇവ കുടുംബശ്രീ ,കെ വി കെ, നേഴ്സറികൾ, വി. എഫ്. പി. സി.കെ,എന്നിവിടങ്ങളിൽനിന്നും ലഭ്യമാണ്. അടുത്തതായി കവറുകളിൽ നടാനുള്ള പോട്ടിങ് മിശ്രിതം തയ്യാറാക്കലാണ് . ഇതിനായി മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി ,മണല് (മണലിനു പകരമായി പാതി കരിഞ്ഞ ഉമി, ഉണങ്ങിയ ഇല പൊടിഞ്ഞത് ,പുല്ല് ദ്രവിച്ചത് , ഇവയിൽ ഏതെങ്കിലുമൊന്ന് ചേർക്കാവുന്നതാണ്)1:1:1 എന്ന അനുപാതത്തിൽ ഉള്ള മിശ്രിതം കവറിന്റെ 3/4 ഭാഗം നിറക്കുക. ട്രൈക്കോഡർമ കൾച്ചർ (ചാണകം , വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചത്), മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, ഇവയും നൂറുഗ്രാം വെച്ച് ലഭ്യമാകുന്നവർ ചേർക്കുന്നത് നല്ലതാണ്. മുൻപ് സൂചിപ്പിച്ചതുപോലെ കവർ നിറച്ചതിനുശേഷം തൈകൾ നട്ട് തണൽ ഉള്ള സ്ഥലത്തേക്ക് മാറ്റി വെക്കുക. വേരുപിടിക്കുന്ന നാലഞ്ചു ദിവസത്തേക്ക് തണൽ കൊടുക്കേണ്ടതാണ് , ആ സമയങ്ങളിൽ നേർപ്പിച്ച സൂക്ഷ്മാണു വളങ്ങളായ(സ്യഡോമോണോസ്) കൊടുക്കുന്നത് നല്ലതായിരിക്കും . ആവശ്യത്തിനു മാത്രമേ വെള്ളം നൽകാവൂ. വെള്ളവും , ജീവാണു ലായനികളും നൽകുന്നത് വളരെ പതുക്കെയും, അല്ലെങ്കിൽ പൂവാടി യിലൂടെ മാത്രമേ കൊടുക്കാവൂ. വേര് പിടിച്ചു എന്നുറപ്പായല്അതായത് അഞ്ചു ദിവസം കഴിഞ്ഞ് വെയിൽ ഉള്ള സ്ഥലത്തേക്ക്ലത്തേക്ക് മാറ്റിവയ്ക്കാം . ചെടികൾ തമ്മിൽ 60 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കണം. കവറിൽ വെയിലും മഴയും കൊള്ളാത്ത വിധം പുത നൽകണം.

അതിനായി ശീമക്കൊന്ന ഇലയോ, കരിയിലയോ ,ദ്രവിച്ച പുല്ല് ,എന്നിവ വെച്ച് പുതയിടണം. പുത ചെടിയുടെ തണ്ടിൽ മുട്ടാതിരിക്കാൻ പ്രത്യേകo ശ്രദ്ധിക്കണം. വേരുപിടിച്ചു എന്ന് ഉറപ്പായാൽ പുളിപ്പിച്ച ചാണകം ആഴ്ചയിൽ. രണ്ടുവട്ടംകൊടുക്കാവുന്നതാണ് ചാണകം പുളിപ്പിക്കുന്ന വിധം_പച്ചച്ചാണകം ഒരു കിലോ ,ഗോമൂത്രം ഒരുലിറ്റർ ,കപ്പലണ്ടി പിണ്ണാക്ക് ഒരു കിലോ ,ശർക്കര ഒരു കിലോ , എല്ലു പൊടി അരക്കിലോ ,വേപ്പിൻപിണ്ണാക്ക് കാൽ കിലോ ,പഴം അരക്കിലോ, ഇവ നന്നായി കൂട്ടി യോജിപ്പിച്ച ശേഷം 25 ലിറ്റർ വെള്ളവും ചേർത്ത് 50 ലിറ്റർ ഉള്ള ബാരലിൽ നനഞ്ഞ ചാക്ക്‌ കൊണ്ടു മൂടി തണലത്ത് സൂക്ഷിക്കുക. ദിവസവും രണ്ട് പ്രാവശ്യം നിർബന്ധമായും മിശ്രിതം ഇളക്കി യോജിപ്പിക്കുക. ആറ് ദിവസം കഴിഞ്ഞ് ഈ ലായനിയിൽ നിന്നും ഒരു കപ്പ് പുളിപ്പിച്ച മിശ്രിതവും 7 കപ്പ് വെള്ളവും ചേർത്ത് അതിരാവിലെയോ വൈകുന്നേരമോ 500 ml ചെടിക്ക്‌ ഒഴിച്ചുകൊടുക്കാം. ഇടവിട്ട ദിവസങ്ങളിൽ ബയോഗ്യാസ് സ്ലറി, നേർപ്പിച്ച സ്യൂഡോമോണോസ് , ഇ.എം. സൊലൂഷൻ ഇവയും ഒഴിച്ചുകൊടുക്കാം. 

അങ്ങനെ വളർച്ചാഘട്ടം പകുതിയായൽ, മത്സ്യ രസായനം ,മുട്ട രസായനം തുടങ്ങിയവ 5 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒന്നിട വിട്ട ദിവസങ്ങളിൽ കൊടുക്കാം. അങ്ങനെ വളർച്ചാഘട്ടം പകുതിയായൽ കീടബാധ ഏൽക്കാതെ സസ്യസംരക്ഷണം നടത്തേണ്ടതാണ്. അതിനായി വിള പരിപാലനത്തിലൂ ടെ ചെടികളെ ആരോഗ്യമുള്ള വയാക്കുകയാണ് ഒന്നാമത് ചെയ്യുന്നത്, രണ്ടാമതായി സൂക്ഷ്മ നിരീ്ഷണം ആണ്, ചെടിയുടെ ഇലയുടെ അടിഭാഗത്തും പുറത്തുമായി നീരൂറ്റി കുടിക്കുന്ന വെള്ളീച്ച , അഫിഡ്, മൈറ്റ്‌ , തുടങ്ങിയവയെ പ്രതിരോധിക്കാനായി സൂക്ഷ്മ നിരീക്ഷണത്തിലൂടെ തുടച്ച് കളയുക. ഗുണനിലവാരം കൂടിയ വേപ്പെണ്ണ കൃത്യസമയത്ത് അടിച്ചെടുക്കുക,മത്സ്യ രസായനം മുട്ട രസായനം എന്നിവ കൊടുത്തുകൊണ്ട് പോഷക ശോഷണവും ഒരു പരിധിവരെ കീടനിയന്ത്രണവും സാധ്യമാണ്. അതു പോലെ മഞ്ഞ നീല കെണിയും ഒരു പരിധിവരെ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാവുന്നതാണ്. മുൻപ് സൂചിപ്പിച്ച കെ വി കെ, കുടുംബശ്രീ ,വി എഫ്‌, പി ,സി ,കേ, നഴ്സറികൾ എന്നിവിടങ്ങളിൽ ഇവ ലഭ്യമാണ്. തക്കാളി കുറ്റി ബീൻസ്, കാപ്സിക്കം എന്നിവയ്ക്ക് താങ് പന്തൽ / കുറ്റി, നൽകേണ്ടതാണ്.

വിള പരിപാലനവും സസ്യ സംരക്ഷണവും കൃത്യമായി നടത്തുകയാണെങ്കിൽ 50 ദിവസം കഴിയുമ്പോൾ കോളിഫ്ളവറും ,70 ദിവസം കഴിയുമ്പോൾ കാബേജും വിളവെടുക്കാം. 45 ദിവസം കഴിയുമ്പോൾ കുറ്റി ബീൻസ് ,കാപ്സിക്കം ,തക്കാളി ഇവപുഷ്പിക്കാൻ തുടങ്ങും.
അങ്ങനെ സർവഗുണ സമ്പൂർണമായ ശീതകാല പച്ചക്കറി വിളകൾ നമുക്ക് വീട്ടിൽ ഉത്പാദിപ്പിക്കാൻ കഴിയും, അതും ആയാസരഹിതമായി തന്നെ. വിള പരിപാലനത്തിലും, സസ്യ സംരക്ഷണത്തിലുംകൂടുതൽ അറിയണമെന്ന ആഗ്രഹം ഉള്ളവർ ഈ നമ്പരിൽ വിളിക്കുക.9048653569.

കെ.ബി. ബൈന്ദ
ആലപ്പുഴ

കടപ്പാട്: M .S നാസർ


Share your comments