കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ഒരു കാർഷിക ഇനമാണ് ചൗ ചൗ. കേരളത്തിൽ വലിയ രീതിയിലുള്ള ഉപയോഗമില്ലെങ്കിലും ഉത്തരേന്ത്യയിൽ കച്ചവട സാധ്യതയുള്ള ഒന്നാണ് ചൗ ചൗ. കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വെള്ളരിക്ക പോലെ തോരൻ ഉണ്ടാക്കാനും കറികൾക്കും ആയി ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചൗ ചൗ . കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦ മാത്രം മതി ഇത് കൃഷി ചെയ്യാൻ എന്നതാണ് ചൗ ചൗവിന്റെ ഏറ്റവും വലിയ പ്രത്യേകത.
മറ്റ് പച്ചക്കറികൾ പോലെ ചൗ ചൗവിന്റെ വിത്ത് പൊട്ടിച്ചെടുത്തതല്ല ഇവ മുളപ്പിക്കുന്നത്. കായയോട് കൂടി തന്നെയാണ് ഇത് മുളപ്പിക്കുന്നത്. ജനലരികിൽ, ആവശ്യമായ സൂര്യപ്രകാശവും ഈർപ്പവും ലഭിക്കുന്ന രീതിയിൽ രണ്ടാഴ്ചയോളം വച്ചാൽ ഇത് മുളച്ച് കിട്ടും. മുളപൊട്ടി 20 ദിവസത്തിനുള്ളിൽ ചൗചൗ നടണം.
പാവലും പടവലവും കൃഷി ചെയ്യുന്നതുപോലെ പന്തലൊരുക്കിയാണ് ചൗചൗ കൃഷി ചെയ്യുന്നത്. സമ ചതുരാകൃതിയിൽ കുഴിയെടുത്ത് വേണം ഇവയുടെ വിത്ത് കുഴിച്ചിടാൻ. ഒരു തടത്തിൽ തന്നെ 2-3 വിത്തുകൾ വയ്ക്കാവുന്നത് . ഇതിനായി ആദ്യം കുഴിയിലേക്ക് പച്ചിലകൾ ഇട്ട ശേഷം അതിന്റെ മുകളിലേക്ക് ആട്ടിൻ പുഴുക്ക് ഇട്ടു കൊടുക്കുക. ശേഷം മേൽമണ്ണിളക്കി തടമൊരുക്കുക.
മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് കൂന കൂട്ടിയാണ് വിത്ത് വയ്ക്കുന്നത്. വിത്ത് നട്ട്, ചെടി വളർന്നു വന്ന ശേഷം മാത്രം ഇവയ്ക്ക് വളം നൽകിയാൽ മതി. കോഴിവളം ചാണകം പോലുള്ള ഉള്ള ജൈവവളങ്ങളാണ് അത്യുത്തമം. പന്തലിനു നല്ല ബലം നൽകുക, ചെടിയുടെ ചുവട്ടിൽ വെള്ളം നൽകാതിരിക്കുക എന്നതുമാണ് ചൗ ചൗ കൃഷിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
നല്ല ബലമുള്ള പന്തൽ ഉണ്ടാക്കി പന്തലിൽ നിന്ന് താഴേക്ക് ചരടുകൾ കെട്ടി അതിലൂടെ വള്ളികൾ പടർത്തുന്നത് ആണ് നല്ലത്. പന്തലിൽ എത്തുന്നതുവരെ പയറിനെ ചെയ്യുന്നതുപോലെ ദിവസവും ഇതിൻറെ വള്ളികൾ പിടിച്ചു കേറ്റി കൊടുക്കണം. കായ്ക്കുന്ന കാലമെത്തുമ്പോൾ ഇലകൾ പഴുക്കാൻ തുടങ്ങും. നല്ല കായഫലം ലഭിക്കാനായി ഇങ്ങനെ പഴുക്കുന്ന ഇലകൾ നീക്കം ചെയ്തു, ചെടി സ്ഥിരം വൃത്തിയാക്കി കൊണ്ടിരിക്കണം.
ചെടികൾ വളർന്നു പന്തലിൽ എത്തുന്നതു വരെയുള്ള കാലയളവാണ് ഏറ്റവും കൂടുതലായി സൂക്ഷിക്കേണ്ടത്. ചെറു പ്രാണികളുടെ മറ്റും ശല്യം ഈ കാലയളവിൽ ഉണ്ടാവും. ഫേർമോൺ കെണികൾ ഉപയോഗിച്ച് പ്രാണികളെ അകറ്റാം. ചെടികൾ പന്തലിൽ എത്തിയ ശേഷം പൂക്കൾ വിരിയുന്നതോടുകൂടി തേനീച്ചകളെത്തും. ഇതോടെ, മറ്റു പ്രാണികളുടെ ശല്യം ഇല്ലാതെയാകും. 90 ദിവസം കൊണ്ട് ചൗചൗ ചെടി പന്തലിൽ നിറയും. ഏകദേശം 120 ദിവസം ആകുമ്പോൾ മുതൽ വിളവെടുപ്പ് തുടങ്ങാം. 8 ദിവസം കൂടുമ്പോൾ വിളവെടുക്കാം.
Chow Chow is an agricultural variety that is not widely cultivated in Kerala. Chow Chow is one of the most sought after commercials in North India. The greatest feature of Chow Chow is that it can be grown with minimal labor and investment.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?
സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം
മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ
വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?
അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...
മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...
അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!
കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്
കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ