ജൂലൈ മുതൽ നാല് മാസം വലിയ അധ്വാനമോ അധികം പരിചരണമോ ഇല്ലാതെ തന്നെ ധാരാളം വിളവെടുപ്പ് തരുന്ന കൂർക്ക കൃഷികൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആരംഭിച്ചു. Since July to four months of farming work of Chinees pottatto has been started in various parts of the kerala state.
ചൈനീസ് പൊട്ടറ്റോ എന്ന പേരിലും അറിയപ്പെടുന്ന കൂര്‍ക്ക ഇത്തിരിക്കുഞ്ഞനാണെങ്കിലും സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമായതിനാൽ ഇത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
നടേണ്ടതെങ്ങനെ?..
സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോബാഗിലും നടാവുന്നതാണ് കൂർക്ക കൃഷി. ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർ പതിനഞ്ച് ദിവസം കുമ്മായം ചേർത്ത് മൂടിയിട്ട മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവചേർത്ത് 5 ദിവസം മൂടിയിട്ട മണ്ണ് ഗ്രോബാഗിൽ പകുതി കരിയില നിറച്ചതിന് മുകളിൽ നിറച്ച് അതിലാണ് നടേണ്ടത്. .ചരൽമണ്ണാണ് ഏറ്റവും നല്ലത്. നടുമ്പോൾ തണ്ട് ചുരുട്ടി വെക്കുന്നത് നല്ലതാണ്. ശരിയായ രീതിയിൽ കൃഷി ചെയ്താൽ 4 മാസം കൊണ്ട് കൂർക്ക വിളവെടുക്കാം.
ഇനി നിലത്താണെങ്കില്‍ മണ്ണ് നന്നായി കിളക്കുക. മണ്ണിൽ കൃഷി ചെയ്യുന്പോൾ കൂർക്കകൾ പാകി മുളപ്പിച്ചു അതിൻ്റെ തലപ്പുകൾ (വള്ളികളൾ ) ആണ് നടുക. തലപ്പുകൾ തയ്യാറാക്കുക്ക എന്നതാണ് കൂർക്ക കൃഷിയുടെ ആദ്യ കടമ്പ. വിത്ത് കിഴങ്ങ് കിട്ടുമെങ്കിൽ അത് പാകി വള്ളികൾ തയ്യാറാക്കുക. അല്ലെങ്കിൽ കടയിൽ നിന്ന് കിട്ടുന്ന ചെറിയ ഉരുണ്ട കൂര്ക്ക പാകാം.. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെ നാടൻ കൂര്ക്ക ഇനങ്ങൾ ഉണ്ട്.തലപ്പുകൾ റെഡിആയാൽ പിന്നെ നടാം. ചെറിയ രീതിയിൽ ഉള്ള പരീക്ഷണം ആണെങ്കില്‍ ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക് ചാക്കില്‍ നടീല്‍ മിശ്രിതം നിറച്ചു അതില്‍ തലപ്പുകല്‍ നടാം. അടിവളവായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന് പിണ്ണാക്ക് ചേര്ക്കാം. കൂര്ക്കയുടെ പ്രധാന ശത്രു നിമാ വിരയാണ് , വേപ്പിന് പിണ്ണാക്ക് ചേര്ക്കുന്നത് ഇവയെ തടയും. അത് കഴിഞ്ഞു 45 സെന്റി മീറ്റര് അകലത്തില് വാരങ്ങള് ഉണ്ടാക്കി 30 സെന്റി മീറ്റര് അകലത്തില് കൂര്ക്ക തലപ്പുകള് / വള്ളികള് നടാം. വള്ളികള് ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര് താഴ്ചയില് തലപ്പത്തുള്ള മുകുളങ്ങള് പുറത്തുകാണുന്ന തരത്തില് നടുക.
വിളവെടുപ്പ്
വള്ളികള് ഉണങ്ങുന്നതാണ് കൂര്ക്ക വിളവെടുക്കാൻ പാകമായി എന്നതിന്‍റെ സൂചന. ശ്രദ്ധാപൂര്വ്വം മണ്ണ് കിളച്ചു കൂര്ക്ക വിളവെടുക്കാം.കൂര്‍ക്കയ്ക്ക് സാധാരണ രോഗകീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിനു നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മാറിക്കിട്ടും.നട്ട് 5ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ‘ശ്രീധര’ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ് ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ ‘ശ്രീഭദ്ര’ എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്.
ഗുണങ്ങൾ...
ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. കൂര്‍ക്കയില്‍ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്‌ലോവിന്‍, നിയാസിന്‍, ജീവകം സി ഇവയുടെ കലവറയാണ് കൂര്‍ക്ക. നല്ല നീരോക്സീകാരികള്‍ ഇതിലുണ്ട്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്‌ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മേക്ക് ഇന്‍ ഇന്ത്യ- വെട്ടുകിളിയെ തുരത്താന്‍ ഹെലികോപ്റ്റര്‍ സംവിധാനം