ചേനകളിൽ കൂടുതൽ വിളവ് ലഭ്യമാക്കുവാൻ സഹായിക്കുന്ന ഇനമാണ് മാഞ്ഞാലി ചേന. കാർഷികോൽപ്പന്നങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് എറണാകുളം ജില്ലയിലെ മാഞ്ഞാലി എന്ന ഗ്രാമം. ഇവിടത്തെ പച്ചക്കറികളിൽ ഏറെ പെരുമയുള്ള ഒന്നാണ് മാഞ്ഞാലി ചേന. ഇതിൻറെ പ്രത്യേകത എന്തെന്നുവെച്ചാൽ അധികം ചൊറിച്ചിൽ ഇല്ലാത്ത പാകം ചെയ്യുമ്പോൾ മൃദുവാക്കുന്ന ഇനമാണ് ഇത്. മെയ്- ജൂൺ മാസങ്ങളിലാണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്. മെയ്-ജൂൺ മാസത്തിൽ വിളവെടുക്കുന്ന രീതിയിൽ ഇതിൻറെ നടീൽ ക്രമീകരിക്കുന്നു.
കൃഷി രീതികൾ
വിത്ത് ചേന കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കുമ്പോൾ ഏകദേശം ആറുമുതൽ എട്ടു കിലോ തൂക്കം വേണം. ഒരേക്കർ ചേന കൃഷിക്കായി ഉപയോഗപ്പെടുത്തുമ്പോൾ വിത്ത് പാകുന്നതിന് 2 സെൻറ് സ്ഥലത്ത് മണൽ വിരിച്ച് മുറിക്കാത്ത ചേന വിത്ത് ഒരു ഇഞ്ച് അകലത്തിൽ കമിഴ്ത്തി വെക്കണം. പാകുന്നതിനു മുൻപ് തടം നന്നായി കിളച്ച് ഒരുക്കണം. വിത്ത് കമിഴ്ത്തി വെച്ചതിനുശേഷം ചേനയുടെ മുകളിൽ ഒരിഞ്ചു കനത്തിലും ചേനയുടെ ഇടയിലുള്ള സ്ഥലത്ത് നിറയുന്ന രീതിയിലുമായി മണ്ണിലിട്ട് കൊടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ചേന കൃഷി ഇപ്പോൾ ആരംഭിക്കാം
Manjali Elephant Yam is a variety that helps in getting higher yields in Elephant yam's.
വിത്ത് പാകേണ്ടത് ഡിസംബർ മാസത്തിന്റെ തുടക്കം സമയത്താണ്. മൂന്നാഴ്ചക്ക് ശേഷം വിത്തിൽ മുള വരുന്നു. മുളപ്പ് വന്ന ചേന ഒരാഴ്ച തണലിൽ ഉണക്കിയതിനുശേഷം വിത്തിനായി മുറിച്ചെടുക്കാം. എട്ട് കിലോ തൂക്കമുള്ള വിത്ത് ചേനകളിൽ ആറ് മുളപ്പുകൾ വരെ വരുന്നു. കത്തി ഉപയോഗിച്ച് ഇവ മുറിക്കുമ്പോൾ മുളപ്പുകൾക്ക് കേടുപാടുകൾ വരരുത്. മുറിച്ചതിന് ശേഷം ഇവ ചാണക സ്ലറിയിൽ മുക്കി നാലുദിവസം തണലിൽ ഉണക്കണം. ജനുവരിയിലാണ് മാഞ്ഞാലി ഗ്രാമത്തിൽ ചേന കൃഷി ചെയ്യാൻ കർഷകർ തെരഞ്ഞെടുക്കുന്നത്. കൃഷി ചെയ്യുമ്പോൾ രണ്ടു വരികൾ തമ്മിലുള്ള അകലം 1.1 മീറ്ററും ഒരേ വരിയിലെ രണ്ട് ചേന കൾ തമ്മിലുള്ള അകലം ഒരു മീറ്ററും ആയി ക്രമീകരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
ഒരു മീറ്റർ അകലത്തിൽ ഒരു അടി വീതം നീളം, വീതി, ആഴവുമുള്ള കുഴികളെടുത്ത് 300 ഗ്രാം എല്ലുപൊടി, മൂന്ന് കിലോ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് ഒന്നരക്കിലോ, ഉണങ്ങി പൊടിഞ്ഞ കോഴിവളം തുടങ്ങിയവ മണ്ണുമായി ചേർക്കണം. അടിവളം ഇട്ടതിനുശേഷം കുഴികൾ വെച്ച് ഒരാഴ്ചയ്ക്കുശേഷം ജനുവരി പകുതിയോടെ വിത്തുകൾ നടാം. തടം നനയ്ക്കുന്നത് ഒരാഴ്ചയ്ക്കുശേഷം ആയിരിക്കണം.
വളപ്രയോഗ രീതികൾ
നട്ട് ഒരു മാസത്തിനുശേഷം ഫാക്ടംഫോസ് ചുവടെ 125 ഗ്രാം, പൊട്ടാഷ് 100ഗ്രാം എന്നിവ ചാണകപ്പൊടിയും കലർത്തി ചുവട്ടിൽ ഇളക്കി ചേർത്തശേഷം കളകൾ ചെത്തി പുതയിടാവുന്നതാണ്. അടുത്ത വളം നൽകുന്നത് നട്ടതിനു ശേഷം രണ്ടാം മാസമാണ്.
രണ്ടാമത്തെ തണ്ട് വന്നിട്ട് അടുത്ത വളപ്രയോഗം. രണ്ടാം വള പ്രയോഗത്തിൽ ചുവടു നിന്ന് 100 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നൽകുന്നു. രണ്ടു വളപ്രയോഗവും നടത്തിയതിനുശേഷം ജൈവവളങ്ങൾ കൂട്ടിക്കലർത്തി ഓരോ ചുവട്ടിലും മണ്ണ് കൂമ്പാരമായി വെയ്ക്കുക. വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ നനച്ചു കൊടുക്കണം. ഏകദേശം ഒന്നേകാൽ കിലോ തൂക്കമുള്ള വിത്തുകൾക്ക് വിളവെടുപ്പ് സമയത്ത് ആറ് കിലോ തൂക്കം കൈവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അൽപ്പം ചേനക്കാര്യം