ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി.അല്ലിയം സറ്റൈവം എന്നാണ് വെളുത്തുള്ളിയുടെ ശാസ്ത്രനാമം
അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽപ്പെട്ട , പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് വെളുത്തുള്ളി.പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് രോഗപ്രതിരോധ ശേഷിക്ക് നല്ലത്. ഏകദേശം 50 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് വെളുത്തുള്ളിച്ചെടി. ഇലകള്‍ നീണ്ട് മാംസളമായതാണ്. വെളുത്തുള്ളിയുടെ പൂക്കള്‍ വെള്ളനിറത്തിലാണ്..
വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ്.അമിതമായി ഈർപ്പം നിൽക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് .പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം . അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .അമിത ശൈത്യത്തിൽ വെളുത്തുള്ളി നല്ല രീതിയിൽ വളരില്ല .കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .
വളപ്രയോഗം
കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവിൽ പാകപ്പെടുത്തി ചേർത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാൻ . വളം അത്രയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി കൃഷി എന്ന് അറിഞ്ഞിരിക്കണം . അധികം നീർ വാർച്ചയില്ലാത്ത , വളമുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് .
നടീൽ രീതി
വെളുത്തുള്ളി കൃഷി ചെയ്യുന്നതിന് മുൻപ് മണ്ണ് ഒരുക്കൽ അത്യാവശ്യമാണ് . കംപോസ്റ്റ് ചേർത്ത് അനുയോജ്യമായ അളവിൽ മണ്ണിനെ പാകപ്പെടുത്തി എടുക്കണം . പിന്നീട്
ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക എന്നത് .
പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ് . അവയിൽ ഏറെ വലുപ്പമുള്ളതും , ചീയൽ രോഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാൻ തിരഞ്ഞെടുക്കുക . ചെറിയ അല്ലികളായാണ് ഇവ നടാൻ എടുക്കേണ്ടത് .അതിന് ശേഷം ശ്രദ്ധാ പൂർവ്വം അല്ലികളായി വെളുത്തുള്ളിയെ അടർത്തണം . കേടു പടുകൾ പറ്റാതെ വെളുത്തുള്ളി അല്ലി വേർതിരിച്ചെടുക്കുക .
കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടകും . മൃദുലമയ അറ്റമുള്ളവ തണുത്ത പ്രതലങ്ങളിൽ നന്നായി വളരാറില്ല മുരടിപ്പ് കണ്ട് വരറുണ്ട് . കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും , തണുത്ത അന്തരീക്ഷത്തിൽ പോലും ഇവ വളരുന്നു . ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയിൽ നട്ടാലും വളരുന്നു . എങ്കിലും അധികം തണുപ്പും മണ്ണിൽ ഈർപ്പവും നിൽക്കാത്ത പ്രതലങ്ങൾ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം .
Garlic crops are ideal for farming where the soil is not very cold and the soil moist.
ഗുണങ്ങൾ
ഉള്ളിയെ പോലെ തന്നെ അല്ലിസിൻ കുടുംബത്തിൽ പെട്ടതാണു വെളുത്തുള്ളിയും . വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് വെളുത്തുള്ളിക്ക് ഇത്ര ഗുണങ്ങൾ നൽകുന്നതിൽ പ്രധാനി . പ്രതിരോധ ശക്തിയടക്കം വർധിപ്പിക്കാൻ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി . ഇത് പച്ചക്കും കറി വച്ചും കഴിക്കാവുന്നതാണ് .
ഹൃഗ്രോഗവും പക്ഷാഘാതവും വരെ വരാതെ നോക്കാൻ മിടുക്കുണ്ട് ഈ ഇത്തിരി കുഞ്ഞന് . ശരീരത്തിലെ ചീത്ത കൊളസ്ട്രോളും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കുന്നു . ദഹനം പോലും സുഗമമാക്കി തീർക്കാൻ വെളുത്തുള്ളി സഹായിക്കും . വെളുത്തുള്ളിയിൽ ആന്റി
ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട് garlic It is rich in antioxidants അതിനാലാണ് വെളുത്തുള്ളി ഒരു മാതിരിപ്പെട്ട രോഗങ്ങളെ തടഞ്ഞ് ആരോഗ്യത്തെ കാത്ത് സംരക്ഷിക്കുന്നത് .
ഒക്ടോബർ നവംബർ മാസങ്ങളാണ് സാധാരണയായി വെളുത്തുള്ളി കൃഷിക്ക് ആൾക്കാർ തിരഞ്ഞെടുക്കാറ് .വെളുത്തുള്ളി അല്ലി നടാനായി വേർ തിരിച്ചതിന് ശേഷം വെള്ളത്തിൽ കുതിർക്കണം , സാധാരണയായി നട്ട് അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുള കണ്ട് വരുന്നു .
മൂന്ന് മുതൽ നാല് മാസം വരെയുള്ള കാലയളവിനുള്ളിൽ വെളുത്തുള്ളി കൃഷിയിൽ നിന്ന് വിളവ് എടുക്കാവുനാനതാണ് . ഇത് തന്നെയാണ് വെളുത്തുള്ളി കൃഷിയുടെ ഗുണവും , കുറഞ്ഞ സമയത്തിനുള്ളിൽ വെളുത്തുള്ളി വിളവെടുക്കാം . കൃഷിക്ക് മണ്ണ് ഒരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലർത്തിയാൽ മേൻമയേറിയ വെളുത്തുള്ളി എത് ഫ്ലാറ്റിലും , വീടുകളുടെ പറമ്പിലും വളർത്തിയെടുക്കാം.
സ്വന്തമായി ഇത്തിരി മണ്ണില്ലാത്തവനും , ഫ്ലാറ്റുകളിൽ പോലും കൃഷി ചെയ്യുന്ന കാലമാണിത് . അടുക്കളത്തോട്ടങ്ങൾ മറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും പല തരത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്
വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ്.അമിതമായി ഈർപ്പം നിൽക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് .പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം . അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .അമിത ശൈത്യത്തിൽ വെളുത്തുള്ളി നല്ല രീതിയിൽ വളരില്ല .
രോഗങ്ങളെ ശമിപ്പിക്കാൻ
ആന്റി ബാക്ടീരിയൽ , ആന്റി ബയോടിക് ഗുണങ്ങൾ വെളുത്തുള്ളിയുടെ സവിശേഷതയാണ് . തൊണ്ട വേദനെയുംപ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിയുന്നു .
വിഷം മുക്കിയ ഭക്ഷണ പദാർഥങ്ങളും പച്ചക്കറികളും എല്ലാം കഴിച്ച് മടുക്കുന്ന ഇത്തരം സമയങ്ങളിൽ വെളുത്തുള്ളി പോലുള്ളവ കുറഞ്ഞ ഇടങ്ങളിൽ പോലും വളർത്താവുന്നതാണ് . ഒരൗൺസ് വെളുത്തുള്ളിയിൽ ഏകദേശം മാംഗനീസ് , ജീവകം ബി , ജീവകം സി, സെലെനിയം എന്നിവയെല്ലാം നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട് . നാരുകളും കാൽസ്യവും പോലും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട് .
എല്ലാ കറികളിലും ഉപയോഗിക്കാവുന്ന വെളുത്തുള്ളിയുടെ ഒരു മുഴുവൻ ഉള്ളിക്കൂട്ടം തന്നെ ഒരു കറിയിൽ ഉപയോഗിക്കണം എന്നാണ് പറയുന്നത്.
പയർ, കടലപോലുള്ളവയിൽ വെളുത്തുള്ളി കൂടുതൽ ചേർക്കാം. ഗ്യാസ് ട്രബിൾ, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് ഒരു ഒറ്റമൂലിയായും ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആരോഗ്യ സംരക്ഷണത്തിന് പേരുകേട്ട മൾബറിയുടെ ഗുണങ്ങൾ