1. Vegetables

അതിരുകളിൽ അമരക്കൃഷി ചെയ്യൂ.. വിളവ് കൂട്ടാൻ ചില പൊടിക്കൈകൾ ഇതാ..

എല്ലാത്തരം കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച വിളയാണ് അമര. തുടക്കം നന്നായി പരിപാലിച്ചാൽ കൈ നിറയെ വിളവ് അമര കൃഷിയിൽ നിന്ന് ലഭ്യമാകും.

Priyanka Menon

എല്ലാത്തരം കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച വിളയാണ് അമര. തുടക്കം നന്നായി പരിപാലിച്ചാൽ കൈ നിറയെ വിളവ് അമര കൃഷിയിൽ നിന്ന് ലഭ്യമാകും. പണ്ടുകാലത്ത് നമ്മുടെ വീടു പറമ്പുകളുടെയും കൃഷിയിടങ്ങളുടെയും അതിരുകൾ കമ്പിവേലി കൊണ്ട് ഒരുക്കി ഇതിനോട് ചേർന്ന് അമര കൃഷി ചെയ്യാറുണ്ട്.

പിന്നീട് മതിലുകൾ വന്നപ്പോൾ അമര കൃഷിയുടെ സാധ്യതകൾ ഇല്ലാതായി. എന്നാൽ ഇന്ന് പല വീടുകളിലും ജൈവവേലി എന്ന രീതിയിൽ കൃഷി ചെയ്യുന്ന ഒന്നാണ് പടർന്നുകയറുന്ന അമര. സ്ഥലം കുറച്ച് ഉള്ളവർക്ക് ഗ്രോബാഗിൽ കൃഷി ചെയ്യാൻ കഴിയുന്ന കുറ്റി അമര ഇനങ്ങളും വിപണിയിൽ ഇന്ന് ലഭ്യമാണ്. പരന്ന ഇളം പച്ചനിറത്തിലുള്ള ഹിമ നല്ല രീതിയിൽ വിളവ് തരുന്ന ഒന്നാണ്.

കൃഷി ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അതിരുകളിൽ അമര കൃഷി ചെയ്യുമ്പോൾ ശീമക്കൊന്ന, മുരിക്ക്, ചെമ്പരത്തി തുടങ്ങിയവ കുത്തി കൊടുക്കുമ്പോൾ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇതിൽ നിന്ന് ലഭ്യമാകുന്ന ജൈവാവശിഷ്ടങ്ങൾ കൊണ്ട് സാധ്യമാകും. പച്ചിലവളം എല്ലാത്തര വിളകളുടെ വളർച്ചയെയും വേഗത്തിലാക്കും. നമ്മുടെ വീടിനോട് ചേർന്ന വശങ്ങളിലും പിന്നിലുമുള്ള അതിർത്തികളിലും പച്ചക്കറികൾ നട്ടാൽ നല്ല രീതിയിൽ വിളവ് ലഭിക്കും എന്ന് മാത്രമല്ല കാണാനും അലങ്കാരമാണ്. സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്തു കൃഷി ഒരുക്കിയാൽ വിളവു കൂടും. അതിരുകളിൽ കൃഷിയിറക്കാൻ മികച്ചതാണ് അമര, ചതുരപ്പയർ, കോവൽ തുടങ്ങി ഇനങ്ങൾ. വർഷകാലത്തിൽ മുൻപാണ് അമര കൃഷി ചെയ്യേണ്ടത്. ഏകദേശം 60 സെൻറീമീറ്റർ വ്യാസവും 45 സെൻറീമീറ്റർ താഴ്ചയുമുള്ള കുഴികളിൽ ജൈവ വളം അടിവളമായി നൽകി കൃഷി ആരംഭിക്കാവുന്നതാണ്. മണ്ണിൻറെ അമ്ലത ക്രമീകരിക്കുവാൻ വേണ്ടി കുമ്മായം മണ്ണിൽ ചേർക്കണം. ഇത് മണ്ണിൻറെ ഘടന അനുസരിച്ച് 250-500 ഗ്രാം വരെ ആകാം. അമര വിത്ത് പാകുവാൻ ഏറ്റവും മികച്ച കാലയളവ് തിരുവാതിര ഞാറ്റുവേല അല്ലെങ്കിൽ ജൂലൈ മാസമാണ്. വെള്ളം അധികം കെട്ടിനിൽക്കാതെ സ്ഥലത്ത് കുഴിയെടുത്ത് വിത്ത് മുളപ്പിച്ച് കൃഷി ചെയ്യാം. നല്ല കരുത്തുറ്റ തൈകൾ മാത്രം മണ്ണിൽ നിർത്തുക. പന്തൽ വീശുന്ന കാലയളവിൽ ഏകദേശം അഞ്ച് അടി നീളമുള്ള കമ്പ് കുത്തി കൊടുക്കുക. 

But today the creeping amara is something that is cultivated as a bio-fence in many homes. Kutti Amara varieties are also available in the market today which can be grown in Grobag for those who have less space.

നവംബർ ഡിസംബർ മാസത്തോടെ ഇവ പുഷ്പിക്കുകയും, കായ്ക്കുകയും ചെയ്യുന്നു. നല്ല രീതിയിൽ വിളവ് ലഭിക്കാൻ കടലപ്പിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് ഇതിൻറെ തെളിയെടുത്തു ചെടികളിൽ തെളിച്ചു കൊടുത്താൽ മതി. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യണം. പച്ച ചാണക സ്ലറിയും ചാരവും മികച്ച വിളവു നൽകുവാൻ നല്ലതാണ്.

English Summary: Here's some tips to increase the yield for amara cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds