1. Vegetables

ചുവന്നുള്ളി എങ്ങനെ വീട്ടുമുറ്റത്ത് കൃഷി ചെയ്യാം

നമ്മുടെ കറികളില്‍ സ്വാദ് കൂട്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ചെറിയുള്ളി അഥവാ ചുവന്നുള്ളി. കറികളില്‍ മാത്രമല്ല ഔഷധത്തിനും ഏറെ നല്ലതാണ് ചുവന്നുള്ളി. അല്ലിയം എന്ന ജനുസ്സില്‍പ്പെടുന്ന ഒരു സസ്യമാണ് ചുവന്നുള്ളി. ഇംഗ്ലീഷില്‍ Shallot എന്നറിയപ്പെടുന്നു.

Saranya Sasidharan
How to cultivate shallots at home
How to cultivate shallots at home

നമ്മുടെ കറികളില്‍ സ്വാദ് കൂട്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ചെറിയുള്ളി അഥവാ ചുവന്നുള്ളി. കറികളില്‍ മാത്രമല്ല ഔഷധത്തിനും ഏറെ നല്ലതാണ് ചുവന്നുള്ളി. അല്ലിയം എന്ന ജനുസ്സില്‍പ്പെടുന്ന ഒരു സസ്യമാണ് ചുവന്നുള്ളി. ഇംഗ്ലീഷില്‍ Shallot എന്നറിയപ്പെടുന്നു. ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും. കൂടാതെ ഏറെ പ്രയോജനങ്ങള്‍ ചെറിയ ഉള്ളിക്ക് ഉണ്ട്. എന്നാല്‍ ഇത്രയേറെ ഉപകാരങ്ങള്‍ ഉള്ള ചെറിയുള്ളി നാം ഇപ്പോഴും കടകളില്‍ നിന്നുമാണ് അല്ലെ മേടിക്കുന്നത്. എന്നാല്‍ വിപണിയില്‍ ചുവന്നുള്ളിക്ക് നല്ല വിലയാണ്. സീസണ്‍ സമയങ്ങളില്‍ ഇത് വര്‍ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചെറിയ ഉള്ളി നമുക്ക് ഒന്ന് കൃഷി ചെയ്ത് നോക്കിയാലോ? എങ്ങനെ എന്ന് അല്ലെ?

ചെറിയുള്ളിയുടെ ഗുണങ്ങള്‍.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറയും.
ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.
രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് ഇട്ട് പാല്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.
ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.

എങ്ങനെ കൃഷി ചെയ്യാം

നല്ല പരിചരണം കൊടുത്താല്‍ നന്നായി നമ്മുടെ വീട്ടു വളപ്പില്‍ തന്നെ വളരുന്ന ഒരു സസ്യമാണ് ചെറിയുള്ളി. നമുക്ക് പറമ്പിലോ അല്ലെങ്കില്‍ ഗ്രോ ബാഗിലോ ഉള്ളി കൃഷി ചെയ്യാന്‍ കഴിയും

ഒരു ഗ്രോബാഗില്‍ പകുതി ഭാഗം ഉണങ്ങിയ കോഴി വളവും ചാണകവും അധികം ഈര്‍പം ഇല്ലാത്ത മണ്ണും കൂട്ടി ഇളക്കി നിറക്കുക. ശേഷം അതിന് മുകളിലായി കുറച്ചു നല്ല മണ്ണ് ഇട്ടു കൊടുക്കുക, കടയില്‍ നിന്ന് വാങ്ങുന്ന ഉള്ളി മൂടാന്‍ പാകത്തിലായിരിക്കണം മണ്ണ് നിറയ്ക്കേണ്ടത്. ആവശ്യത്തിന് മാത്രം ജലസേചനം നടത്തി മുളയ്ക്കാന്‍ വെക്കണം ഉള്ളി മുളച്ചു തുടങ്ങിയാല്‍ ഗ്രോബാഗ് വെയിലുള്ള സ്ഥലത്തേക്ക് മാറ്റുക.
പെട്ടെന്ന് മുള വരാന്‍ വേണ്ടി ചെറിയുള്ളി വെള്ളത്തില്‍ ഇട്ട് വെച്ചാല്‍ മതി. എന്നാല്‍ അഴുകാതെ സൂക്ഷിക്കുക. മുള വന്നാല്‍ പറിച്ചു നടാവുന്നതാണ്. തനിയെ മുളച്ച ഉള്ളി ആണ് നടുന്നതെങ്കില്‍ കവര്‍ തുടക്കം മുതലേ വെയിലുള്ള സ്ഥലത്തു തന്നെ വെയ്ക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള കാലാവസ്ഥയില്‍ 4 മാസത്തിനുള്ളില്‍ ഉള്ളി പറിച്ചെടുക്കാം. തണ്ട് നന്നായി ഉണങ്ങിയാല്‍ മാത്രം ഉള്ളി പറിക്കാന്‍ ശ്രദ്ധിക്കുക. നല്ല വേനല്‍ക്കാലത്തു മാത്രം മണ്ണ് നന്നായി നനച്ചു കൊടുക്കാന്‍ ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ

ഈ ഗുണങ്ങൾ അറിഞ്ഞാൽ ഒരിക്കൽപോലും അടുക്കളയിൽ ചുവന്നുള്ളിയെ ഒഴിവാക്കില്ല

സവാള കൃഷിചെയ്യാം: വിലക്കയറ്റത്തെ പേടിക്കേണ്ട

English Summary: How to cultivate shallots at home

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds