Updated on: 20 October, 2021 2:51 PM IST
Carrot Cultivation

പോഷക കലവറകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റ് ഒരു ശൈത്യകാല വിളയാണ്, കാരറ്റ് വിളകള്‍ക്ക് ആഴത്തിലുള്ള അയഞ്ഞ മണ്ണ് ആവശ്യമാണ്, ഉയര്‍ന്ന ഉല്‍പാദനത്തിന് pH 6.0 മുതല്‍ 7.0 വരെയാകണം. നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഈ ആരോഗ്യകരമായ പച്ചക്കറി എളുപ്പത്തില്‍ വളര്‍ത്താം,

ശീതകാല പച്ചക്കറിയായതിനാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് അനുയോജ്യം. 3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറു മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍. കുട്ട മണ്ണ്, ചകിരിച്ചോറ്, ഒരു കുട്ട ഉണങ്ങിയ ചാണകം, എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമാണ് കാരറ്റ് കൃഷി ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന വളം. വേണമെങ്കില്‍ പറിച്ചുനടുന്നതിന് മുമ്പ്, തൈകളുടെ റൂട്ട് 5% സ്യൂഡോമോണസ് ഫ്‌ലൂറസന്‍സ് ഉപയോഗിച്ച് മുക്കുക.

ജലസേചനം

അഞ്ച് ദിവസത്തില്‍ ഒരിക്കല്‍, ജലസേചനം നല്‍കണം. വരള്‍ച്ചക്കാലത്ത്, വിത്ത് മുളയ്ക്കുന്നത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി, വൈകുന്നേരം ജലസേചനം നല്‍കിയ ശേഷം, കിടക്കകള്‍ നനഞ്ഞ ഗണ്ണി ബാഗുകള്‍ കൊണ്ട് മൂടണം എന്നത് ഓര്‍മിക്കേണ്ടതാണ്.

മണ്ണ് തയ്യാറാക്കുന്ന സമയത്ത് മണ്ണിര കമ്പോസ്റ്റ് പ്രയോഗിക്കുക.

നിലമൊരുക്കുമ്പോള്‍ വേപ്പിന് പിണ്ണാക്ക് പ്രയോഗിക്കുക.

ജൈവവളങ്ങള്‍, അസോസ്പിരില്ലം, ഫോസ്‌ഫോബാക്ടീരിയ എന്നിവ മണ്ണ് തയ്യാറാക്കുന്ന സമയത്ത് ഉപയോഗിക്കുക.

ഏകദേശം പത്തു ദിവസത്തിനുള്ളില്‍ തന്നെ കാരറ്റ് വിത്തുകള്‍ മുളയ്ക്കും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വളം ഇട്ടു നല്‍കുന്നത് നല്ലതാണ്. 80-85 ദിവസങ്ങള്‍ കഴിയുമ്പോള്‍ കാരറ്റ് മണ്ണിനു മുകളില്‍ ദൃശ്യമാകാന്‍ തുടങ്ങും. അപ്പോള്‍ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പറിച്ചെടുക്കാന്‍ കഴിയും.
ഒരുപാടു വെള്ളം ഒഴിച്ചുകൊടുക്കരുത്. ചെറിയ നനവ് മാത്രമേ ആകാവൂ. വെള്ളം കൂടിപ്പോയാല്‍, ഇലകള്‍ വലുതും കായകള്‍ ചെറുതുമാകും. പക്ഷെ, ഇലകളും കറികള്‍ വെക്കാന്‍ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ

മുഖ സൗന്ദര്യം കൂട്ടാന്‍ ക്യാരറ്റ് ഓയില്‍

ക്യാരറ്റ്‌ ജ്യൂസിന്റെ 10 ഗുണങ്ങൾ

English Summary: How to grow carrot at home
Published on: 20 October 2021, 02:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now