Health & Herbs

മുഖ സൗന്ദര്യം കൂട്ടാന്‍ ക്യാരറ്റ് ഓയില്‍

carrot oil

മുഖ സൗന്ദര്യം ഏവരും വളരെയധികം ശ്രദ്ധിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ടി ഒരുപാട് പൈസയും നമ്മള്‍ മുടക്കാറുണ്ട്. എന്നാല്‍ മുഖസൗന്ദര്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളുണ്ട്. മുഖത്ത് ഓയില്‍ തേയ്ക്കുന്നത് പലപ്പോഴും മുഖ ചര്‍മത്തിന് നമ്മളറിയാത്ത പല ഗുണങ്ങളും നല്‍കുന്നു. ഓയില്‍ മസാജ് ശരീരത്തിനും മുടിയ്ക്കും മാത്രമല്ല, മുഖത്തിനും ഗുണകരമാണ്. മുഖത്ത് സാധാരണ വെളിച്ചെണ്ണ തന്നെ പുരട്ടുന്നത് ഏറെ നല്ലതാണ്. നമ്മുടെ നല്ല മുഖ ചര്‍മത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല തരത്തിലുള്ള ഓയിലുകളുമുണ്ട്. ഇതിലൊന്നാണ് ക്യാരററ് ഓയില്‍. ഇത് എങ്ങനെ മുഖത്തിന് സൗന്ദര്യം നല്‍കുന്നുവെന്നും, എങ്ങനെ തയ്യാറാക്കാമെന്നും നോക്കൂ.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണകരമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിന്‍ എ ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്നു. പൊതുവേ രക്തം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. പല തരം പോഷകങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിയ്ക്കുന്നതു തന്നെ ചര്‍മത്തിന് ഗുണകരമാണ്. 

ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. ഇതിനാല്‍ തന്നെ ക്യാരറ്റ് കൊണ്ട് ഓയില്‍ തയ്യാറാക്കി പുരട്ടുന്നത് ഏറെ ഗുണകരമാണ്. ചര്‍മത്തിന് തിളക്കവും നിറവും നല്‍കുന്ന, ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കം ചെയ്യാനും, വരാതെ തടയാനും സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് ഓയില്‍.

നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഇതിനായി വേണ്ടത്. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്കു വെളിച്ചെണ്ണ. ചര്‍മത്തിന് പൊതുവേ നല്ല കൊഴുപ്പുകളാല്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ചര്‍മത്തിന് തിളക്കം നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനുമെല്ലാം ഇതേറെ ഗുണകരമാണ്. മുഖത്ത് ദിവസവും സാധാരണ വെളിച്ചെണ്ണ മാത്രം പുരട്ടി മസാജ് ചെയ്താല്‍ തന്നെ ഏറെ ഗുണകരമാണ്.

ക്യാരറ്റ് ഓയില്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി ക്യാരറ്റിന്റെ തൊലി നീക്കി ഗ്രേറ്റ് ചെയ്യുക. വെളിച്ചെണ്ണയില്‍ ഇത് കുറഞ്ഞ തീയില്‍ ചൂടാക്കുക, കരിയാതെ നോക്കണം. ക്യാരറ്റിന്റെ നിറം മുഴുവന്‍ വെളിച്ചെണ്ണയിലേക്കായി വെളിച്ചെണ്ണ ഓറഞ്ച് നിറത്തിലാകുന്നതു വരെ ഇളക്കണം. ശേഷം ഈ ക്യാരറ്റ് എണ്ണ വാങ്ങി കുപ്പിയില്‍ ഒഴിച്ചു സൂക്ഷിച്ചു വയ്ക്കാം. ഇതുകൊണ്ട് മുഖത്ത് ദിവസവും മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. കുളിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പ് ഇത് ദേഹത്തു തേച്ചു കുളിക്കുന്നത് ശരീരം ചുളിയുന്നതില്‍ നിന്നും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ

ക്യാരറ്റ്‌ ജ്യൂസിന്റെ 10 ഗുണങ്ങൾ

മുടികൊഴിച്ചിൽ തടയാൻ ക്യാരറ്റ്


English Summary: How to help carrot oil for health

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine