കേരളത്തിൽ ഏറ്റവും ആദായകരമായി കൃഷി ചെയ്യാൻ കഴിയുന്ന ഇനമാണ് വൈക്കോൽ കൂൺ. കേരളത്തിൻറെ സമതലങ്ങളിൽ വർഷം മുഴുവൻ കൃഷി ചെയ്യാവുന്നതാണ് ഇത്. 28 മുതൽ 32 ഡിഗ്രി താപനില വൈക്കോൽ കൃഷിക്ക് അനുയോജ്യമാണ്. ഓല ഷെഡ്ഡുകൾ ആണ് വൈക്കോൽ കൂൺ വളർത്താൻ ഏറ്റവും മികച്ചത്. കൂൺ തടങ്ങൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ സൂക്ഷിക്കാൻ പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ: കൂണ്‍കൃഷി രീതിയും വരുമാന സാധ്യതകളും
കൂൺ കൃഷി എങ്ങനെ തുടങ്ങാം?
കൃഷി തുടങ്ങാൻ ആദ്യമായി ഒരു മീറ്റർ ഉയരവും മുക്കാൽ മീറ്റർ വീതിയുമുള്ള ഒരു പലക തട്ട് ഉണ്ടാക്കുക. അതിനുശേഷം ബെഡ്ഡുകൾ തയ്യാറാക്കാം. ഇതിനു വേണ്ടി ബെഡ്ഡുകൾ ഉണ്ടാകാൻ 15 കിലോഗ്രാം വരെ വൈക്കോൽ വേണ്ടിവരും. വൈക്കോലിന് അഞ്ചുമുതൽ 10 സെൻറീമീറ്റർ വ്യാസവും 5 മുതൽ 8 മീറ്റർ വരെ നീളവും ഉള്ള വള്ളികൾ ആയി പിരിച്ചെടുക്കുക. തുടർന്ന് ശുദ്ധജലമുള്ള ടാങ്കിൽ ഇട്ട് 10 മണിക്കൂർ കുതിർത്ത് ഇടണം. അതിനുശേഷം വെള്ളം വാർന്ന ശേഷം വൈക്കോൽ പിരികൾ പലക തട്ടിലെ ഒരു അരികിൽ നിന്ന് തുടങ്ങി മറ്റേ അറ്റംവരെ വളച്ചും തിരിച്ചും ഇട്ടു ഒരട്ടി ഉണ്ടാക്കുക. അതിനുശേഷം ഈ അട്ടിയുടെ നാല് അരികുകളിൽ നിന്ന് എട്ട് സെൻറീമീറ്റർ വിട്ട് ഉള്ളിൽ 10 സെൻറീമീറ്റർ അകലത്തിൽ ഓരോ സ്പൂൺ വിത്ത് ഇടുക. വിത്ത് ഇട്ടതിനു മുൻപും ശേഷവും ഓരോ സ്പൂൺ കടലപ്പൊടി വിതരണം
ബന്ധപ്പെട്ട വാർത്തകൾ: ഔഷധ മാജിക് കൂൺ എങ്ങനെ വീട്ടിൽ വളർത്താം; കൃഷി രീതികൾ
Straw mushrooms are the most profitable cultivar in Kerala. It can be cultivated all year round in the plains of Kerala.
തുടർന്ന് അട്ടികൾ ഒന്നിനുപുറകെ ഒന്നായി നിരത്തി ഇടയ്ക്ക് വിത്തുകൾ ഇടാവുന്നതാണ് ബഡ്ഡുക്കൾ പൂർത്തിയായാൽ അട്ടികൾ നന്നായി അമർത്തി മുകളിൽ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടി വയ്ക്കണം. ബെഡ്ഡിൽ ജലാംശം കൂടുതലായാൽ പോളിത്തീൻ ഷീറ്റിന്റെ ഒരു ഭാഗം തുറന്നു വയ്ക്കണം. ജലാംശം കുറവാണ് എന്ന് തോന്നിയാൽ ഷീറ്റ് മാറ്റി ശുദ്ധജലം തളിച്ചു കൊടുക്കണം. വൈക്കോൽ കൂൺ തന്തുക്കൾ പെട്ടെന്ന് തന്നെ രൂപംകൊള്ളുകയും ഒരാഴ്ചകൊണ്ട് മുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഏകദേശം നാല് ദിവസങ്ങൾക്കുള്ളിൽ കൂൺ വിടരും. ഒരു ബെഡ്ഡിൽ നിന്നും മൂന്ന് കിലോഗ്രാം കൂൺ ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: കൂണ് മുളയ്ക്കും കാലം