Updated on: 23 June, 2022 10:30 AM IST
കേരളത്തിൽ എല്ലാ ജില്ലകളിലും ശീതകാല വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്

ഹൈറേഞ്ച് മേഖലകളിലാണ് ഒരുകാലത്ത് ശീതകാല വിളകൾ മികച്ച രീതിയിൽ കൃഷി ചെയ്തിരുന്നത്. എന്നാൽ ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും ശീതകാല വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ സംരക്ഷിത കൃഷിയിൽ മഴക്കാലത്തും സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇവ വിളയിച്ചെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ശീതകാല പച്ചക്കറികൾ നടാം

ശീതകാല പച്ചക്കറി കൃഷിയിൽ കാബേജും കോളിഫ്ളവറും കൃഷി ചെയ്യുന്ന വിധം

ഒക്ടോബർ പകുതിയ്ക്ക് ഉള്ളിൽ തന്നെ കൃഷിയിടം നന്നായി ഉഴുത് പരുവപ്പെടുത്തുക. സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന സ്ഥലം കുമ്മായം ഇട്ട് പാകപ്പെടുത്തണം. സെൻറ് ഒന്നിന് രണ്ടു മുതൽ മൂന്നു കിലോ വരെ കുമ്മായം ചേർക്കുന്നതാണ് അഭികാമ്യം. ശീതകാല വിളകളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ക്യാബേജും കോളിഫ്ലവറും ആണ്. ഇവയുടെ വിത്തുകൾ ഒക്ടോബർ ആദ്യവാരം തവാരണകളിൽ നടാം. രോഗപ്രതിരോധശേഷിക്ക് വേണ്ടി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തവാരണകളിൽ തളിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ശീതകാല പച്ചക്കറികളായ കാബേജ് കോളിഫ്ളവർ കൃഷിക്ക് തയ്യാറെടുക്കാം

ചാക്കുകളിലും ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്നവർ ഒക്ടോബർ മാസം അവസാനത്തോടെ നടീൽ മിശ്രിതം തയ്യാറാക്കി അല്പം കുമ്മായം ചേർത്ത് പരുവപ്പെടുത്തി വെച്ചാൽ മതി. പ്രത്യേകം തയ്യാറാക്കിയ തവാരണകളിൽ ഒരടി വീതിയിലും ഒരടി താഴ്ചയിൽ രണ്ടടി അകലത്തിലും ചാലുകീറി മുക്കാൽ ഭാഗത്തോളം മേൽമണ്ണും ജൈവവളവും ചേർത്ത് മിശ്രിതം നിറയ്ക്കണം. സെൻറ് ഒന്നിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർക്കുന്നത് ഉത്തമമാണ്. ഏകദേശം ഒരു മാസം പ്രായമായ തൈകൾ ഈ തവാരണകളിൽ പറിച്ചു നടണം. ക്യാബേജ് തൈകൾ ഒന്നരടി അകലത്തിലും കോളിഫ്ളവർ തൈകൾ രണ്ടടി അകലത്തിലും നടണം. തൈകൾ നട്ട് പത്ത് ദിവസം കഴിഞ്ഞ് ഒരാഴ്ച ഇടവേളയിൽ ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങൾ ചേർത്ത് കൊടുക്കുന്നത് മികച്ച വിളവിന് കാരണമാകും. പിണ്ണാക്കും ജൈവ വളവും ചേർന്ന മിശ്രിതം മൂന്നാഴ്ച കഴിഞ്ഞ് തൈ ഒന്നിന് 50 ഗ്രാം വീതം ചേർത്ത് മണ്ണ് കൂടി കൊടുക്കുക. രാസവള പ്രയോഗം നടത്തുന്ന വ്യക്തിയാണെങ്കിൽ സെൻറ് ഒന്നിന് 1.25 കിലോ യൂറിയ, 2.2 കിലോ രാജ്ഫോസ്, 800 ഗ്രാം പൊട്ടാസ്യം എന്ന തോതിൽ പല ഗഡുകളായി തൈകൾ നട്ട് ഒരു മാസത്തിനുള്ളിൽ നൽകണം. ക്യാബേജ് കൃഷിയിൽ 10 ആഴ്ച കൊണ്ട് അതിൻറെ ഹെഡ് വരും. കോളിഫ്ലവർ കൃഷിയിൽ കർഡ് ഏകദേശം രണ്ട് മാസം കൊണ്ട് വിളവെടുക്കാൻ പാകമാകുകയും ചെയ്യും.

Winter crops were once best grown in the highlands. But today winter crops are being cultivated in all the districts of Kerala.

കർഡുകൾ വരുന്ന സമയത്ത് അതിന്റെ താഴ്ത്ത ഇലകൾ കൊണ്ട് പൊതിഞ്ഞു കെട്ടിയാൽ വെയിൽ കൊണ്ട് ഉണ്ടാകുന്ന നിറവ്യത്യാസം ഇല്ലാതാകും. ഹെഡുകളും കർഡുകളും രണ്ട് ആഴ്ച കൊണ്ട് പൂർണ്ണമായും വിളവെടുക്കാൻ പാകമാകുന്നു. ക്യാബേജ് കൃഷിയിൽ മികച്ച രീതിയിൽ വിളവ് തരുന്ന ഇനങ്ങൾ ഗ്രീൻ വയോജർ, ഗ്രീൻ ചാലഞ്ചർ, NS 43 തുടങ്ങിയവയും കോളിഫ്ലവർ കൃഷിയിൽ പൂസാമേഘ്ന, നന്ദ, NS 60 തുടങ്ങിയവയും ആണ്.

ബന്ധപ്പെട്ട വാർത്തകൾ: ശീതകാല വിളകൾക്ക് ഇരട്ടി വിളവ് ലഭിക്കാൻ ഒരു ചെറിയ പൊടിക്കൈ

English Summary: Preparations for winter vegetable cultivation can begin
Published on: 23 June 2022, 09:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now