1. Vegetables

പടർന്നു പന്തലിക്കുന്ന വിളകൾ പെട്ടെന്ന് പൂക്കുവാനും കായ്ക്കുവാനും ചെയ്യേണ്ടത് ഇത്രമാത്രം....

പടവലം, പാവയ്ക്ക, മത്തൻ, വെള്ളരി വർഗങ്ങൾ തുടങ്ങിയവ ഈ മാസവും കൃഷി ചെയ്യാവുന്നതാണ്

Priyanka Menon
പടവലം
പടവലം

പടവലം, പാവയ്ക്ക, മത്തൻ, വെള്ളരി വർഗങ്ങൾ തുടങ്ങിയവ ഈ മാസവും കൃഷി ചെയ്യാവുന്നതാണ്. ഈ വിളകൾ മണ്ണിൽ നേരിട്ടോ മണ്ണു നിറച്ച ചാക്കുകളിലോ നടാവുന്നതാണ്. ചെറുതരം ചെടിച്ചട്ടികൾ ഈ കൃഷിക്ക് അനുയോജ്യമല്ല. ഇവയിൽ പാവൽ മത്തൻ തുടങ്ങിയവ എല്ലാകാലത്തും കൃഷി ചെയ്യാമെങ്കിലും മഴയില്ലാത്ത മാസങ്ങളിൽ ആണ് മറ്റു കൃഷികൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ നല്ലത്. ഇവയെല്ലാം നടുവാനായി ഒരുക്കങ്ങൾ സമാന സ്വഭാവത്തിൽ ആണ് നടത്തേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാംമഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

കൃഷിയിടം സജ്ജമാക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

60 സെൻറീമീറ്റർ വ്യാസവും, 45 സെൻറീമീറ്റർ താഴ്ചയുള്ള കുഴികൾ എടുത്ത് മണ്ണും മറ്റു ജൈവവളങ്ങളും ഹെക്ടറിന് 12 ടൺ എന്ന നിരക്കിൽ മണ്ണിൽ ചേർത്ത് കുഴിയൊന്നിന് നാലു മുതൽ അഞ്ചു ചെടി എന്ന നിരക്കിൽ വിത്ത് ഇടാവുന്നതാണ്. മോശമായ ചെടികളെ മാറ്റി കുഴി ഒന്നിന് മൂന്നെണ്ണം എന്ന നിരക്കിൽ ഇവയെ നിലനിർത്താൻ ശ്രദ്ധിക്കണം. അടി വെള്ളത്തിന് പുറമെ രണ്ടു തവണ കൂടി മേൽ വളപ്രയോഗം നടത്താവുന്നതാണ്. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ ഹെക്ടറിന് 8 ടൺ എന്ന നിരക്കിലോ വെർമി കമ്പോസ്റ്റ് ആണെങ്കിൽ ഹെക്ടറിന് 4 ടൺ എന്ന നിരക്കിലോ ചെടികൾ മുളച്ചു പൊങ്ങുന്ന സമയത്ത് പൂക്കൾ വിടരുന്ന സമയത്തും രണ്ടു തുല്യ ഗഡുക്കളായി ചേർക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനൽക്കാലമാണ് കൃഷിചെയ്യുവാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് ദിവസത്തിലൊരിക്കൽ നനയ്ക്കണം. പൂവ് വിരിയുന്ന സമയത്തും കായ ഉണ്ടാകുന്ന സമയത്തും രണ്ട് ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ നനച്ചു കൊടുക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്. പാവൽ, പടവലം തുടങ്ങിയവ പന്തലിന് അടിസ്ഥാനമാക്കി വളരുന്നവയാണ്. വെള്ളരി, തണ്ണീർമത്തൻ, മത്തൻ തുടങ്ങിയവ കമ്പ് അല്ലെങ്കിൽ ചുള്ളി ഇട്ടുകൊടുത്തു വളർത്തുന്നവയാണ്. പലതരം കീടബാധകൾക്കും സാധ്യതയുള്ളതാണ് വെള്ളരി വർഗ്ഗങ്ങൾ.

Paddy, pumpkin, pumpkin and cucumber varieties can also be grown this month. These crops can be planted directly in the soil or in bags filled with soil.

കീട നിയന്ത്രണം

എപ്പോഴും ഉണ്ടാവുന്ന കായ്കൾ കടലാസ്/ പ്ലാസ്റ്റിക് ഉറകൾ എന്നിവ ഉപയോഗിച്ച് മൂടി ഇടുന്നതാണ് നല്ലത്. കൂടാതെ വേപ്പിൻപിണ്ണാക്ക് ചെടി ഒന്നിന് 100 ഗ്രാം എന്ന നിരക്കിൽ നടുന്ന സമയത്തും, ഒരു മാസം കഴിഞ്ഞും മണ്ണിൽ ചേർക്കുകയും ചെയ്യാം. കായീച്ച നിയന്ത്രണത്തിന് ഫിറമോൺ കെണി ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. നീരൂറ്റിക്കുടിക്കുന്ന ചെറു കീടങ്ങളെ ഇല്ലാതാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.

ഇലയും പൂവും നശിപ്പിക്കുന്ന കീടങ്ങൾ ആണെങ്കിൽ കൈകൊണ്ട് എടുത്തു നശിപ്പിക്കുന്നതാണ് നല്ലത്. ഗോമൂത്രം പത്തിരട്ടി നേർപ്പിച്ച് ചെടികളിൽ തളിക്കുന്നതും ഫലപ്രദമാണ്. ഇലകൾ നശിപ്പിക്കുന്ന വണ്ടുകളെ ഇല്ലാതാക്കാൻ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, ആവണക്കെണ്ണ മിശ്രിതം തുടങ്ങിയവ ഉപയോഗിക്കാം. വേപ്പെണ്ണ ചേർത്ത മിശ്രിതങ്ങൾ കൃഷിയിടത്തിൽ ഉപയോഗിച്ചാൽ വൈറസ് രോഗങ്ങൾ വരെ ഇല്ലാതാകും.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ

English Summary: This is all that is needed to make the overgrown crops bloom and bear fruit quickly

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds