Updated on: 27 May, 2020 10:23 PM IST

വര്‍ഷം മുഴുവനും ചീര spinach ‍. ജൂണ്, ജൂലായ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് കൃഷിക്ക് ഉത്തമം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്തും ചീര കൃഷി ചെയ്യാം.

കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച് പുറത്തിറക്കിയ വിവിധ ചീരയിനങ്ങളാണ് കണ്ണാറ ലോക്കല്‍, അരുണ്‍, മോഹിനി, കൃഷ്ണ ശ്രീ, രേണു ശ്രീ എന്നിവ . ഇതില്‍ കണ്ണാറ ലോക്കല്‍, അരുണ്‍ എന്നിവ ചുവന്നയിനമാണ്.

കണ്ണാറ ലോക്കല്‍ നവംബര്‍, സിസംബറില്‍ മാസമാകുമ്പോള്‍ പുഷ്പിക്കുമെന്നതിനാല്‍ ഈ അവസരത്തില്‍ മറ്റിനങ്ങള്‍ നടുന്നതാണ് ഉത്തമം. കോ… 1 , കോ …2 എന്നീ തമിഴ്‌നാട് ഇനങ്ങള്‍ പച്ചയിനങ്ങളാണ് . മോഹിനി നല്ല പച്ചച്ചീരയാണ്.

നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ ഭാഗത്താണ് ചീരയുടെ വിത്തിടേണ്ടത് . കൃഷിയിടത്തില്‍ നേരിട്ട് വിത്ത് വിതറിയോ , നഴ്‌സറിയില്‍ വിത്തിട്ട് തൈകള്‍ തയ്യാറാക്കി പിഴുതു നട്ടോ ചീര വളര്‍ത്താം . ചീര അടുക്കളത്തോട്ടത്തില്‍ ചാക്കിലും ചെടിച്ചട്ടിയിലുമായി നടാം . ടെറസ്സിലും കൃഷി ചെയ്യാം. നേരിട്ടു പാകുമ്പോള്‍ വിത്ത് കൂടുതല്‍ വേണ്ടി വരും .

വിത്ത് നടുന്നത്. 

ഒന്നൊന്നര മീറ്റര്‍ വീതിയുള്ള തവാരണയുണ്ടാക്കി എട്ട്-പത്ത് സെന്റീമീറ്റര്‍ അകലത്തിലുള്ള വരികളിലായി ചീര വിത്തിടണം . ഒരു സെന്റിലേക്ക് അഞ്ച് ഗ്രാം ചീര വിത്തെങ്കിലും വേണം . വിത്ത് വിതറുമ്പോള്‍, മണല്‍ ചേര്‍ക്കണം. ഉറുമ്പു ശല്യം തീര്‍ക്കാന്‍ അരിപ്പൊടി , മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി വിത്തിടണം. വിത്തിട്ട് ചപ്പിലയാല്‍ പുതയിടണം. രണ്ടു നേരവും നന നിര്‍ബന്ധമാണ്. വെള്ളം കെട്ടി നിന്ന് ചെടി ചീയാന്‍ ഇടവരരുത്. നാലഞ്ചില വന്നാല്‍ , അതായത് മൂന്നു നാലാഴ്ചയായാല്‍ ചെടി പിഴുത് നടണം .

തൈ നടുന്നത്  seedlings planting

നന്നായി കിളച്ചിളക്കി പാകപ്പെടുത്തിയ സ്ഥലത്ത് 30 മുതല്‍ 40 സെ.മീറ്റര്‍ അകലത്തില്‍ ചെറിയ ചാലുകളുണ്ടാക്കി തൈ നടണം. ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നട്ടാല്‍ രോഗബാധ കുറയും . ഓരോ ചാലിലെ വരികളിലെ തൈകള്‍ തമ്മില്‍ 20 സെ.മീറ്റര്‍ അകലമാവാം . തൈകള്‍ വെയിലാറി വൈകീട്ടാണ് നടേണ്ടത്. പാക്യജനകമടങ്ങിയ യൂറിയ പോലെയുള്ള വളങ്ങള്‍ ചീരയില്‍ വിളവു കൂട്ടും. എന്നാല്‍ ജൈവവളങ്ങള്‍ ചേര്‍ത്താലും നല്ല വിളവുറപ്പാണ്. ചീരക്കിടയിലെ കള നീക്കണം . ഗോമൂത്രം , കപ്പലണ്ടി പിണ്ണാക്ക് ( നിലക്കടലപ്പിണ്ണാക്ക് ), വേപ്പിന്‍ പിണ്ണാക്ക് കാലിവളം , ആട്ടിന്‍ കാഷ്ഠം , മണ്ണിര വളം , മണ്ണിര ടോണിക്ക് (വെര്‍മി വാഷ് ) എന്നിവയും ചീരയ്ക്കു നല്ലതാണ് . ചീരയില്‍ രോഗ കീട ശല്യം വരാറുണ്ട് . കഴിയുന്നതും രാസമരുന്നു പ്രയോഗം ഒഴിവാക്കി കീടങ്ങളെ പിടിച്ച് നശിപ്പിക്കുന്ന നടപടിയാണ് നല്ലത് . എന്നാല്‍ വലിയ തോതില്‍ ചീര നടുമ്പോഴിത് പ്രയാസകരമാണ് . ഒരു സെന്റില്‍ ഏകദേശം നൂറോളം തൈകള്‍ നടാം.

വളപ്രയോഗം Fertilizer application

ഇങ്ങനെ നടുന്നയവസരത്തില്‍ 200 കി.ഗ്രാം ചാണകം, 215 ഗ്രാം യൂറിയ, 1250 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 3333 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈ നട്ട് രണ്ട് ആഴ്ചയായാല്‍ 215 ഗ്രാം യൂറിയ മാത്രമായി നല്കണം . ആദ്യ വിളവെടുപ്പിനു ശേഷം ഇലയില്‍ യൂറിയ തളിക്കുന്ന രീതിയും പ്രചാരത്തിലുണ്ട് . പത്ത് ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ശതമാനം ലായിനി ഇലകളില്‍ തളിക്കണം . ചീര വിളവെടുത്ത ശേഷം ഗോമൂത്രം , ചാണകം എന്നിവ പച്ച വെള്ളത്തില്‍ ചേര്‍ത്ത തെളി ചുവട്ടിലൊഴിക്കുന്നതും ചീരയില്‍ തളിക്കുന്നതും നല്ല വിളവു കിട്ടാന്‍ ഗുണം ചെയ്യും .

പുളിപ്പിച്ച കടലപ്പിണ്ണാക്ക് , ബയോഗ്യാസ് സ്ലറി , ഗോമൂത്രം ഇവ നേര്‍പ്പിച്ച് മേല്‍വളമായി ചേര്‍ക്കാം . ജീവാമൃതം പത്ത് ദിവസത്തില്‍ ഒരിക്കല്‍ നല്‍കണം .

കീട രോഗണിയന്ത്രണം Disease management

ചീരയില്‍ കൂടുകെട്ടി പുഴുക്കള്‍ രൂക്ഷമായാല്‍ ഇല നുള്ളി പുഴുക്കളെ നശിപ്പിക്കണം . ആക്രമണം രൂക്ഷമായാല്‍ മാലത്തയോണ്‍ ഒരു ശതമാനം വീര്യത്തില്‍ തളിക്കണം. പുള്ളിക്കുത്ത് രോഗത്തിനെതിരെ മുപ്പത്തിരണ്ട് ഗ്രാം മഞ്ഞള്‍ പൊടിയും ഏട്ട് ഗ്രാം ബാര്‍ സോപ്പ് ചീകിയതും വെള്ളത്തില്‍ ചേര്‍ത്ത് ഇലയില്‍ തളിക്കുക . ചീരയുടെ നല്ല വിത്തിന് കൃഷിഭവന്‍ , കൃഷിഫാമുകള്‍ , കാര്‍ഷിക സര്‍വ്വകലാശാല വിപണന കേന്ദ്രങ്ങള്‍ , വി. എഫ്. പി.സി.കെ. വിപണന കേന്ദങ്ങള്‍ എന്നിവയുമായി ബന്ധപ്പെടണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 6000 രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം

English Summary: Spinach farming for beginners
Published on: 27 May 2020, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now