വരണ്ട ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷി ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് വാളൻപുളി. ഫലപുഷ്ടി കുറവുള്ള മണ്ണിലും നല്ല നീർവാർച്ചയുള്ള, കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഇത് നന്നായി കൃഷി ചെയ്യാം. ഒട്ടുതൈകളും മുകുളനം ചെയ്ത തൈകളുമാണ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. മികച്ച രീതിയിൽ വിളവ് ലഭ്യമാക്കുവാനും, കായ്ഫലം ഏകദേശം നാല് വർഷം കൊണ്ട് ലഭ്യമാക്കുവാനും ഇത് കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഗുണങ്ങൾ അറിഞ്ഞാൽ വാളൻപുളി നമ്മൾ ഒഴിവാക്കില്ല
വിത്ത് തൈകൾ നടുമ്പോൾ ഏകദേശം 10 വർഷം വരെ കായ്ഫലം ലഭ്യമാക്കുവാൻ കാത്തിരിക്കേണ്ടിവരും. ഇങ്ങനെ വിത്ത് തൈകൾ നടുന്ന പക്ഷം നട്ട് ഒൻപതാം വർഷം മുതൽ ഒരു മരത്തിൽനിന്ന് 250 കിലോഗ്രാം പുളി സ്ഥിരമായി ലഭിക്കും. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവാണ് ഇതിൻറെ വിളവെടുപ്പുകാലം. സാധാരണഗതിയിൽ ഒന്നിടവിട്ട വർഷങ്ങളിൽ കായ്ക്കുന്ന സ്വഭാവം ഈ വിളയിൽ കാണപ്പെടാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പുളിയില തീരെ പുളിക്കില്ല
കൃഷിപ്പണികൾ
കൃഷി ചെയ്യുവാൻ ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലയളവ്. വിത്ത് മുളപ്പിച്ച് തൈകൾ, ഒട്ടുതൈകൾ, ബഡ് തൈകൾ എന്നിവയിലൂടെയാണ് ഇതിൻറെ പ്രവർദ്ധനം. വിത്ത് പ്ലാസ്റ്റിക് കവറുകളിൽ മുളപ്പിച്ചു 40 മുതൽ 60 സെൻറീമീറ്റർ ഉയരം ആകുമ്പോൾ പറിച്ചു നടാം. പെട്ടെന്ന് കായ്ക്കുന്നതിനും സ്ഥിരമായി നല്ല വിളവ് ലഭ്യമാക്കുന്നതിനും വിത്ത് തൈകളെക്കാൾ ഏറ്റവും നല്ലത് ഒട്ടുതൈകൾ ആണ്. സാധാരണയായി വശം ചേർത്ത് ഒട്ടിക്കൽ, പാച്ച് ബഡ്ഡിങ് എന്നിവ കർഷകർ അവലംബിച്ചു വരുന്നു. പാച്ച് ബഡ്ഡിങ് ചെയ്യുന്നതിന് 9 മാസം പ്രായമായ തൈകൾ ആണ് കൂടുതൽ നല്ലത്. ഇത് കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ 10* 10 മീറ്റർ അകലത്തിൽ 1*1*1 മീറ്റർ വലിപ്പത്തിലുള്ള കുഴികളെടുത്ത് അതിൽ 15 കിലോഗ്രാം കാലിവളം ചേർത്ത് തൈകൾ നടാം. വേര് പിടിക്കുന്നതുവരെ സ്ഥിരമായി നന ലഭ്യമാക്കണം. കൂടുതൽ ശാഖകൾ തറ നിരപ്പിൽ നിന്നും മൂന്നു മീറ്റർ ഉയരത്തിൽ വച്ച് വെട്ടി നിർത്തണം.
Tamarind is one of the most suitable crops for cultivation in arid tropics.
സാധാരണയായി ഈ വിളയ്ക്ക് ജൈവവളങ്ങൾ മാത്രമേ ചേർക്കുവാറുള്ളൂ. ഇതിന് ഇടവിളയായി അഞ്ചാം വർഷം വരെ പച്ചക്കറികൾ കൃഷി ചെയ്യാം. കായ പിടിക്കുന്ന സമയത്ത് ചില രോഗ സാധ്യതകൾ ഇതിന് ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രൈബോളിയം കസ്റ്റാനിയം. ഈ രോഗത്തെ പ്രതിരോധിക്കുവാൻ ക്വിനോൽ ഫോസ് 0.05% ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വാളന്‍ പുളിയുടെ പെരുമ