1. Farm Tips

വിത്ത് പാകുമ്പോഴും തൈ നടുമ്പോഴും ഓർത്തുവയ്ക്കുവാൻ ചില കാര്യങ്ങൾ

മട്ടുപ്പാവ് കൃഷി ചെയ്യുന്നവർ ചാക്ക് അല്ലെങ്കിൽ ചട്ടി ഉപയോഗപ്പെടുത്തി കൃഷി ആരംഭിക്കുകയാണ് പതിവ്.

Priyanka Menon
ഒരേ വിളകൾ തന്നെ തുടർച്ചയായി ഒരു ചട്ടിയിലോ ചാക്കിലോ നടത്താതിരിക്കുക
ഒരേ വിളകൾ തന്നെ തുടർച്ചയായി ഒരു ചട്ടിയിലോ ചാക്കിലോ നടത്താതിരിക്കുക

കുറച്ച് സ്ഥലം ഉണ്ടെങ്കിൽ അത് മുറ്റത്തായാലും അടുക്കളയോട് ചേർന്ന ചെറിയ തൊടിയിൽ ആയാലും കൃഷി ചെയ്ത് നമുക്കാവശ്യമായ എല്ലാം പച്ചക്കറികളും വിളയിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ മനോഹരമായ അടുക്കളത്തോട്ടം തയ്യാറാക്കുമ്പോൾ നാം ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിത്ത് /തൈ നടുമ്പോൾ അറിയേണ്ട കാര്യങ്ങൾ മട്ടുപ്പാവ് കൃഷി ചെയ്യുന്നവർ ചാക്ക് അല്ലെങ്കിൽ ചട്ടി ഉപയോഗപ്പെടുത്തി കൃഷി ആരംഭിക്കുകയാണ് പതിവ്. ഇതിനുവേണ്ടി മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ചേർത്ത് എടുക്കുന്ന മണ്ണുമിശ്രിതം ഉചിതമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിത്ത് മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെറസിൽ കൈവരിയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളിൽ ചാക്ക് അല്ലെങ്കിൽ ചട്ടി വയ്ക്കുന്നതാണ് നല്ലത്. ഇത് മഴ വെള്ളത്തിൻറെ ഒഴുക്ക് നല്ല രീതിയിൽ നടത്തുവാൻ കാരണമാകും. ഏകദേശം ഒന്നര വർഷത്തോളം ഒരേ ചാക്കോ ചട്ടിയോ ഉപയോഗിക്കാം. തുടർച്ചയായി മൂന്നോ നാലോ തവണ ഈ രീതിയിൽ കൃഷി തുടങ്ങാവുന്നതാണ്. ഒരേ വിളകൾ തന്നെ തുടർച്ചയായി ഒരു ചട്ടിയിലോ ചാക്കിലോ നടത്താതിരിക്കുക. ഇനി മുറ്റത്താണ് നടന്നതെങ്കിൽ നിലം നന്നായി കിളച്ച് കട്ടകൾ ഇല്ലാതാക്കി വാരം കോരി നടു നടുന്നതാണ് മികച്ച വിളവിന് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: സ്യുഡോമോണസ് ഉപയോഗവും പ്രയോഗവും

വേനൽക്കാലത്ത് ആണെങ്കിൽ ചാലുകളിലും മഴക്കാലത്താണെങ്കിൽ വാരങ്ങളിലും വിത്ത് /തൈ നടാവുന്നതാണ്. ചാലുകളും വാരങ്ങളും തയ്യാറാക്കിയശേഷം സെന്റിന് 2.5 കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് കൊടുക്കുക. തുടർന്ന് പത്ത് ദിവസം കഴിഞ്ഞ് അടിവളമായി ഉണക്കിപ്പൊടിച്ച ചാണകപ്പൊടി ചേർക്കാം. തോടിന് കട്ടികൂടിയ വിത്തിനങ്ങൾ ആണെങ്കിൽ ഏകദേശം 8 മണിക്കൂർ വെള്ളത്തിലിട്ട ശേഷം ഇട്ടാൽ കിളിർപ്പ് ശേഷി ഉറപ്പാക്കാം. മഴക്കാലത്ത് നേരിട്ടും വിത്തു നടാം. വേനൽക്കാലത്ത് 12 മണിക്കൂറിൽ കൂടുതൽ നേരം വിത്ത് വെള്ളത്തിൽ മുക്കി വെക്കേണ്ടതില്ല. വെണ്ട, പയർ, വെള്ളരിവർഗ വിളകൾ എന്നിവയെല്ലാം നേരിട്ട് വിത്തുപാകി കൃഷി ചെയ്യാം. മുളക്, തക്കാളി, വഴുതന, കാബേജ്, കോളിഫ്ലവർ, പാലക്ക് തുടങ്ങിയവ തൈകൾ പറിച്ചുനട്ട് കൃഷിചെയ്യുന്ന ഇനങ്ങളാണ്. ഇതിനുവേണ്ടി ചട്ടികളിലോ തടങ്ങളിലോ തൈകൾ തയ്യാറാക്കാം. വിത്തു നട്ട് ഏകദേശം 25 ദിവസങ്ങൾക്കുള്ളിൽ തൈകൾ പറിച്ചുനടാൻ പാകമാവും. ചീര നേരിട്ട് വിത്ത് പാകിയോ തൈകൾ പറിച്ചുനട്ടോ കൃഷിചെയ്യാം.

Things to know when planting seeds / seedlings It is common for terrace growers to start cultivation using sacks or pots. For this purpose, a mixture of soil, sand and manure in equal proportions is suitable.

വിത്ത് അരിപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വിതച്ചാൽ ഉറുമ്പ് ശല്യം കുറയും. ചീര നാലില പ്രായത്തിൽ പറിച്ചുനടുന്നതാണ് ഉത്തമം. തൈകൾ പറിച്ചു നടുമ്പോൾ വൈകുന്നേരം സമയം തിരഞ്ഞെടുക്കുക. ചട്ടിയിൽ അല്ലെങ്കിൽ ചാക്കിൽ കൃഷി ചെയ്യുമ്പോൾ മണ്ണ് മിശ്രിതം നിറച്ചശേഷം ഏറ്റവും മുകളിലായി ജൈവവളങ്ങളായ കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം അതിലേക്ക് വിത്ത് അല്ലെങ്കിൽ തൈകൾ നടുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള വിത്ത് മുളപ്പിക്കാം- നടീൽ മിശ്രിതം തയ്യാറാക്കുന്ന രീതിയും പരിചരണമുറകളും കൃത്യമായി അറിയാം

English Summary: Here are some things to keep in mind when sowing seeds and planting seedlings

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds