Updated on: 13 February, 2022 8:00 AM IST
These vegetables can be fed to livestock and poultry

വീട്ടിൽ പച്ചക്കറികൾ വളർത്തുമ്പോൾ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും കൂടി പരിഗണിച്ച്,  അവയ്ക്കു കൂടി ഭക്ഷിക്കാൻ സാധിക്കുന്ന പച്ചക്കറി ഇനങ്ങൾ തെരഞ്ഞെടുക്കുന്നത് നല്ല തീരുമാനമായിരിക്കും.  കോഴികള്‍ സാധാരണയായി  ധാന്യങ്ങളും വിത്തുകളും പഴങ്ങളും പച്ചക്കറികളും ചെടികളുമെല്ലാം കൊത്തിപ്പെറുക്കിത്തിന്നുന്ന മിശ്രഭുക്കാണല്ലോ.  പച്ചക്കറികളും ഇലകളും വളരെ കുറച്ച് തീറ്റയില്‍ ഉള്‍പ്പെടുത്തി നല്‍കിയാല്‍ ആരോഗ്യകരമാണ്. എന്നാൽ ചില ചെടികൾ വിഷാംശങ്ങൾ അടങ്ങിയതാണ്.  കന്നുകാലികള്‍ക്കും കോഴികള്‍ക്കും സുരക്ഷിതമായി ഭക്ഷിക്കാന്‍ പറ്റുന്ന ചില പച്ചക്കറികൾ തോട്ടത്തില്‍ വളർത്താം.

പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?

പുതിനയില, തുളസി,  പെരുംജീരകം, റോസ്‌മേരി, ആസ്പരാഗസ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ്, കാര്റ്റ്, കക്കിരി, മത്തങ്ങ എന്നിവയെല്ലാം കോഴികള്‍ക്ക് സുരക്ഷിതമായി തീറ്റയാക്കാവുന്നതാണ്. മധുരമുള്ള ചോളം:- കോഴികള്‍ക്ക് ഇഷ്ടപ്പെടുന്ന ആഹാരമാണിത്. വേനല്‍ക്കാലത്ത് ഈ ചോളം ഒരു ട്രേയില്‍ വെള്ളം നിറച്ച് അതില്‍ വെച്ച് തണുപ്പിച്ച് കോഴികള്‍ക്ക് നല്‍കിയാല്‍ ചൂടിനെ ചെറുക്കാന്‍ കഴിയുന്ന നല്ല തീറ്റായാകും. കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പുഷ്ടമായ ചോളത്തില്‍ പ്രോട്ടീന്‍ കുറവാണ്.

സൂര്യകാന്തിക്കുരു ഉണക്കിപ്പൊടിച്ച് കോഴികള്‍ക്ക് കൊടുക്കാം. മത്തങ്ങ കോഴികള്‍ക്ക് വിരയിളക്കാനുള്ള പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ്.  തണുപ്പ് കാലത്ത് നല്‍കാവുന്ന പോഷകഗുണമുള്ള തീറ്റ കൂടിയാണ് മത്തങ്ങ. നല്ല കടുത്ത ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉണ്ടാകാനും ഇത് സഹായിക്കും.  മത്തങ്ങയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എയും ഇയും നാരുകളും അടങ്ങിയിട്ടുണ്ട്. കുതിര, കന്നുകാലികള്‍, ചെമ്മരിയാട് എന്നിവയ്‌ക്കെല്ലാം നല്‍കാവുന്ന പോഷകാഹാരമാണിത്.

മത്തങ്ങയുടെ എല്ലാ പൂക്കളും കായാകുമോ ?pumpkin flower

ഇനി വളര്‍ത്തുമൃഗങ്ങള്‍ക്ക് ഹാനികരമാകുന്ന പച്ചക്കറികളെകുറിച്ചറിയാം

സവാളയില്‍ അടങ്ങിയിരിക്കുന്ന തയോസള്‍ഫേറ്റ് കന്നുകാലികളില്‍ അനീമിയക്ക് കാരണമാകും. കോഴിമുട്ടയുടെയും ആട്ടിന്‍പാലിന്റെയും ഗുണനിലവാരം കുറയ്ക്കാനും ഇത് കാരണമായേക്കും. കുരുമുളക്, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാത്തതാണ് നല്ലത്. ഇവ വിഷാംശമുള്ള പച്ചക്കറികളുടെ കുടുംബത്തില്‍പ്പെട്ടതാണ്.

ഡാഫോഡില്‍സ്, ടുലിപ്, റോഡോഡെന്‍ഡ്രോണ്‍, കാസ്റ്റര്‍ ബീന്‍ എന്നിവയെല്ലാം കോഴികള്‍ക്ക് അപകടമുണ്ടാക്കുന്ന ചെടികളാണ്. ആപ്പിളിന്റെ വിത്ത് കഴിച്ചാല്‍ കോഴികള്‍ ചത്തുപോകാനിടയുണ്ട്. മാംസളമായ ഭാഗം തീറ്റയായി നല്‍കാവുന്നതാണ്. നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍ കോഴികളില്‍ മുട്ടയുൽപ്പാദനത്തില്‍ കുറവു വരുത്തുന്നതായി കണ്ടിട്ടുണ്ട്.

English Summary: These vegetables can be fed to livestock and poultry
Published on: 12 February 2022, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now