1. Flowers

മത്തങ്ങയുടെ എല്ലാ പൂക്കളും കായാകുമോ ?pumpkin flower

പൂക്കളിൽ ആൺ പൂവും പെൺ പൂവും ഉണ്ടാകും പെൺപൂവിലാണ് കായ്കൾ ഉണ്ടാകുന്നതു. ചെടിയില്‍ ആദ്യം ഉണ്ടാവുന്നത് ആണ്‍പൂക്കള്‍ ആയിരിക്കും.ആണ്‍പൂവിനെയും പെണ്‍പൂവിനെയും എളുപ്പത്തില്‍ തിരിച്ചറിയാൻ കഴിയും.. പെണ്‍പൂവിന്റെ തൊട്ടുതാഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാവും. ഇതാണ് പിന്നീട് പൂര്‍ണ വളര്‍ച്ചയെത്തിയ മത്തങ്ങയായി മാറുന്നത്.The flowers have male and female flowers and the female flowers bear fruit. The male flowers are the first to appear on the plant. The male and female flowers are easily identifiable. The female flower has a small pumpkin shape just below it. This is what later becomes a full-grown pumpkin

K B Bainda
പെണ്‍പൂവിന്റെ തൊട്ടുതാഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാവും. ഇതാണ് പിന്നീട് പൂര്‍ണ വളര്‍ച്ചയെത്തിയ മത്തങ്ങയായി മാറുന്നത്.
പെണ്‍പൂവിന്റെ തൊട്ടുതാഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാവും. ഇതാണ് പിന്നീട് പൂര്‍ണ വളര്‍ച്ചയെത്തിയ മത്തങ്ങയായി മാറുന്നത്.


മത്തൻ നട്ടു വള്ളി വീശിക്കഴിഞ്ഞാൽ പൂവുണ്ടാകുന്നത് വരെ അതിന്റെ ചുറ്റും നടന്നു നോക്കും പൂവിട്ടോ എന്ന്. പൂവിട്ടു കഴിഞ്ഞാൽ പിറ്റേ ദിവസം അത് കൊഴിഞ്ഞു പോകും. നിറയെ പൂക്കൾ പക്ഷെ പൂക്കൾ എല്ലാം ഉണ്ടാകുന്നു കൊഴിഞ്ഞു പോകുന്നു. അതെന്തുകൊണ്ട് എന്ന് കർഷകർ എപ്പോഴും അന്വേഷിക്കും. എന്നാൽ അറിയൂ, എല്ലാ പൂക്കളും കായാവില്ല. മാത്രമല്ല പൂക്കൾ ഉണ്ടാക്കുമ്പോഴേ അറിയാം ഇത് കായകുമോ പൂവായി കൊഴിഞ്ഞു പോകുമോ എന്ന്. കൊഴിഞ്ഞു പോകും എന്ന് തോന്നുന്നവ എടുത്തു നല്ലൊരു തോരൻ ഉണ്ടാക്കാം. അല്ല കായാകുന്നവ വള്ളിയിൽ നിൽക്കട്ടെ അത് കായായിക്കൊള്ളും.


നല്ല മൂത്ത മത്തൻ കായിലെ വിത്തുകള്‍ വിതച്ചാല്‍ ഏഴു മുതല്‍ പത്തുദിവസത്തിനകം ചെടി മുള പൊട്ടുന്നതു കാണാം. , ഏകദേശം എട്ടാഴ്ച (50 മുതല്‍ 55 ദിവസം വരെ) കാത്തിരിക്കണം ചെടിയില്‍ ആദ്യത്തെ പൂക്കള്‍ ഉണ്ടാവണമെങ്കില്‍. അതായത് മത്തങ്ങച്ചെടിയുടെ ആയുസ്സിന്റെ (120 ദിവസം) പകുതിയെത്തുമ്പോഴേ അതു പൂത്തു തുടങ്ങൂ.

പൂക്കളിൽ ആൺ പൂവും പെൺ പൂവും ഉണ്ടാകും പെൺപൂവിലാണ് കായ്കൾ ഉണ്ടാകുന്നത്. ചെടിയില്‍ ആദ്യം ഉണ്ടാവുന്നത് ആണ്‍പൂക്കള്‍ ആയിരിക്കും.ആണ്‍പൂവിനെയും പെണ്‍പൂവിനെയും എളുപ്പത്തില്‍ തിരിച്ചറിയാൻ കഴിയും.. പെണ്‍പൂവിന്റെ തൊട്ടുതാഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാവും. ഇതാണ് പിന്നീട് പൂര്‍ണ വളര്‍ച്ചയെത്തിയ മത്തങ്ങയായി മാറുന്നത്.The flowers have male and female flowers and the female flowers bear fruit. The male flowers are the first to appear on the plant. The male and female flowers are easily identifiable. The female flower has a small pumpkin shape just below it. This is what later becomes a full-grown pumpkin സാധാരണ ​ഗതിയില്‍ ആണ്‍പൂക്കള്‍ ഉണ്ടായിത്തുടങ്ങിയശേഷം ഒരാഴ്ച കഴിയുമ്പോഴേ പെണ്‍പൂക്കള്‍ ഉണ്ടായി തുടങ്ങൂ.ആൺ പൂക്കളിലാണ് പരാ​ഗരേണുക്കള്‍ ഉണ്ടാവുന്നത്. ഈ പരാ​ഗരേണുക്കള്‍ക്ക് പ്രത്യേക ​ഗന്ധം ആയിരിക്കും. വിവിധ തരം ഈച്ചകളെ ആകര്‍ഷിക്കാനും പരാ​ഗണം നടക്കാനും ഇത് സഹായിക്കും.മത്തങ്ങപ്പൂക്കള്‍ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞു പോകും. രാവിലെ വിരിയുന്ന പൂക്കള്‍ ഉച്ചയോടെ പൂര്‍ണ വികാസം പ്രാപിച്ച്‌ അടുത്ത ദിവസമാവുന്നതോടെ വാടിപ്പോവും. ഇതിനിടയില്‍ പരാ​ഗണം നടന്നാലേ കായ്കള്‍ രൂപപ്പെടൂ. മത്തങ്ങ ചെടിയില്‍ ആണ്‍പൂക്കളില്‍ കായ്കള്‍ ഉണ്ടാവാറില്ല.നിറയെ പൂക്കൾ ഉണ്ടായി കായ് പിടിക്കുന്നില്ലെങ്കിൽ പൂക്കളെ പരസ്പരം ഉരസുന്നത് കായ്കൾ ഉണ്ടാകാൻ സഹായിക്കും.

 

മത്തങ്ങ ചെടികള്‍ പൂവിടണമെങ്കില്‍ അതിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം.
മത്തങ്ങ ചെടികള്‍ പൂവിടണമെങ്കില്‍ അതിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം.

കിളച്ചു നിരപ്പാക്കി മണ്ണില്‍ കുമ്മായം ചേര്‍ത്ത് കുഴികളില്‍ കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിഓരോ കുഴിയിലും നാലോ അഞ്ചോ വിത്തുകൾ പാകിയാൽ മതി. എട്ടാഴ്ച കഴിഞ്ഞിട്ടും മത്തങ്ങ ചെടികളില്‍ പൂക്കള്‍ വിരിയുന്നില്ലെങ്കില്‍ മണ്ണിലെ ഫോസ്ഫറസ് അംശം കൂട്ടണം. 5-10-10 NPK രാസവളം ചേര്‍ത്താല്‍ പൂക്കാനും കായ്ക്കാനും സാദ്ധ്യത ഏറെ. ജൈവവളം ചേര്‍ക്കുന്നവര്‍ക്ക് അനുയോജ്യമായ ജൈവവളവും ചേര്‍ക്കാം.20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത വെളുത്തുള്ളി മിശ്രിതം അനുയോജ്യമായൊരു കീടനാശിനിയാണ്. കീടനാശിനികള്‍ ഉപയോഗി- ച്ചതിനുശേഷം പത്തു ദിവസം കഴിഞ്ഞു മാത്രമേ വിളവെടുക്കാന്‍ പാടുള്ളൂ. ഇലകളില്‍ വെള്ള നിറത്തില്‍ പൗഡര്‍പോലെ കാണുന്നുണ്ടെങ്കില്‍ അത് ഫം​ഗസ് ബാധയുടെ സൂചനയാണ്. മത്തങ്ങയില്‍ പൂക്കള്‍ വിരിയാതിരിക്കാന്‍ ഇതും ഒരു കാരണമാണ്.

മത്തങ്ങ ചെടികള്‍ പൂവിടണമെങ്കില്‍ അതിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. ദിവസം ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെയെങ്കിലും സ്വാഭാവിക പ്രകാശം ലഭിക്കണം. എന്നാല്‍ ചൂടു കൂടി പോയാല്‍ ചെടി കരിഞ്ഞുംപോവും. ആ സമയത്ത് ഇടയ്ക്കിടെ വെള്ളം നനച്ച്‌ ചൂടു കുറയ്ക്കാം.

ഇനങ്ങൾ

കേരളത്തില്‍ വിവിധ തരത്തിലുള്ള നാടന്‍ മത്തങ്ങ ഇനങ്ങള്‍ ലഭ്യമാണ്.അര്‍ക്ക സൂര്യമുഖി, അമ്പിളി, അര്‍ക്ക ചന്ദ്രന്‍, സരസ്, സുവര്‍ണ്ണ, സൂരജ് തുടങ്ങിയവയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന മത്തന്‍ ഇനങ്ങള്‍. ഇതില്‍ കേരളം കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ് അമ്പിളി, സുരണ, സരസ്, സൂരജ് എന്നീ ഇനങ്ങള്‍. അമ്പിളി എന്ന ഇനം 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായ്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയാണ്. ഇതിനു പുറമെ നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍ വിപണനം നടത്തുന്ന ബഡാമി, പൂസാവിശ്വാസ്, സോളമന്‍, യെല്ലോ ഫ്ലഷ് എന്നീ ഇനങ്ങളും . വിത്തിന്റെ വ്യത്യാസമനുസരിച്ച്‌ മത്തങ്ങ പൂക്കാനും കായ്ക്കാനും ഉള്ള സമയവും മത്തങ്ങയുടെ വലിപ്പവും ചെടിയുടെ ആയുര്‍ദൈര്‍ഘ്യവും വ്യത്യാസപ്പെടാം. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് നാലു സീസണുകളില്‍ മത്തന്‍ കൃഷി ആരംഭിക്കാം. ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, ഓഗസ്റ്റ്-ഡിസംബര്‍ എന്നീ സമയങ്ങളാണ് കൃഷിക്ക് അനുയോജ്യം.

കടപ്പാട്:

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൺസൂൺക്കാലത്തെ മത്തന്‍ കൃഷി ആദായകരമാക്കാം

English Summary: Can all the flowers of the pumpkin bear fruit?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds