Updated on: 9 July, 2020 4:19 PM IST

കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റിയതും വാണിജ്യാടിസ്ഥാനത്തിൽ ഏറെ നേട്ടം കൊയ്യാൻ കഴിയുന്നതുമായതിനാൽ വെണ്ടകൃഷി നമ്മുടെ കർഷകർക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. മഴക്കാലത്താണ് വെണ്ടകൃഷി നടത്തുന്നതെങ്കിൽ അതിൽ ഏറ്റവും മികച്ച സമയമാണ് ജൂൺ,ജൂലൈ മാസങ്ങൾ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇക്കുറിയും കർഷകർ വ്യാപകമായി വെണ്ടകൃഷി ആരംഭിച്ചിട്ടുണ്ട്. Nowadays, farmers have started venture farming in various parts of the state.

വെണ്ട എങ്ങിനെ നടാം?..

ഗ്രോബാഗിലും മണ്ണിലും വെണ്ട സമൃദ്ധമായി വളരുന്നതാണ്. ഗ്രോബാഗിൽ നടുന്പോൾ  പ്രധാനമായും ശ്രദ്ധിക്കേണ്ടത് നടീൽ മിശ്രിതത്തിന്‍റെ അനുപാതമാണ്. മേൽമണ്ണ് ചകിരിച്ചോറ് ചാണകപ്പൊടി എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ. പിന്നീട് ഈ മിശ്രിതം ഗ്രോ ബാഗിന്‍റെ മുക്കാൽഭാഗത്തോളം നിറയ്ക്കാം. ഒരു ഗ്രോബാഗിൽ 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 100 ഗ്രാം ചാരം എന്നിവ ചേർക്കണം. ഇങ്ങനെ തയ്യാറാക്കിയ ഗ്രോബാഗുകളിൽ, 10 ദിവസത്തിനുശേഷം കള നീക്കി വിത്ത് പാകാം. മിതമായ രീതിയിൽ മാത്രം നനയ്ക്കാൻ ശ്രദ്ധിക്കണം. ഗ്രോബാഗിലെ കൃഷിക്ക് ജൈവവളങ്ങൾ ആയ എല്ലുപൊടി, ചാരം, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം.ഇളം പച്ച കായകൾ ഉള്ള കിരൺ, സൽക്കീർത്തി എന്നിവയും ചുവന്ന ഫലങ്ങളുള്ള അരുണയും നല്ല വിളവ് നൽകുന്ന ഇനങ്ങളാണ്.

മണ്ണിൽ കൃഷി ചെയ്യുന്പോൾ നന്നായി വെയിൽ ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേര്‍ത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോള്‍ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം.ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും. വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണില്‍ താഴേക്കാക്കി വേണം നടാന്‍. ഇത് വേഗം മുളയ്ക്കാന്‍ സഹായിക്കും.

വളപ്രയോഗം

ചാരവുമായി നന്നായി ഇളക്കി യോജിപ്പിച്ച മണ്ണിൽ വേപ്പിൻ പിണ്ണാക്കു ചേർക്കുന്നത് കീടബാധയെ നിയന്ത്രിയ്ക്കാൻ നല്ലതാണ്. അടിവളമായി ജൈവവളമോ കമ്പോസ്റ്റോ ഉപയോഗിക്കാം. ഒരു സെന്റിന് 48 കിലോ എന്ന രീതിയിലാണ് അടിവളം നൽകേണ്ടത്. വിത്ത് പാകുന്ന സമയത്ത് എൻ പി കെ വളം നൽകുന്നതും നല്ലതാണ്. ഒരു സെറ്റിന് 220 ഗ്രാം നൈട്രജൻ 140 ഗ്രാം ഫോസ്ഫറസ് 250 ഗ്രാം പൊട്ടാസ്യം എന്ന രീതിയിൽ ചേർക്കാം. പാകി ഒരു മാസത്തിനുശേഷം ഒരു സെറ്റിൽ 220 ഗ്രാം നൈട്രജൻ ഒരിക്കൽ കൂടി നൽകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും. ഇടക്കിടെ കള പറിച്ചു കളയുന്നതിൽ ശ്രദ്ധ പതിപ്പിക്കണം. ജൈവവളം ചേർത്ത് കൃഷിയിടം ഒരുക്കുക. പാകുന്നതിന് മുൻപ് വെണ്ടവിത്ത് 12 മണിക്കൂര്‍ വെള്ളത്തിലിടുക.മുളച്ച് 4 - 5 ഇല വന്നാല്‍ മേൽവളങ്ങള്‍ 10 ദിവസത്തിലൊരിക്കല്‍ നല്കാം .

വെളുത്തുള്ളി മിശ്രിതം കീടങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കാം.ഇടയ്ക്കിടയ്ക്ക് മണ്ണ് കയറ്റി കൊടുക്കണം. ഒരു മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. കൃത്യമായി വളപ്രയോഗം നടത്തുന്നതും രോഗം വന്ന ഭാഗങ്ങൾ പറിച്ചു നശിപ്പിക്കുന്നതും വഴി പല കുമിൾ രോഗങ്ങളെയും തടയാനാകും.

വെണ്ടക്കയുടെ ഗുണങ്ങൾ...

ജീവകം എ, ജീവകം സി, ജീവകം കെ, ജീവകം ബി6, തയാമിൻ, ഫൈബറുകൾ, ഫോസ്‌ഫറസ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക്, ചെമ്പ്, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങി നമ്മുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി പോഷകഗുണങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.പശിമയുള്ള വെണ്ടയുടെ കറ നമ്മുടെ ദഹനപ്രവർത്തനങ്ങളെ വളരെയേറെ സഹായിക്കുന്നതാണ്. കാഴ്ചശക്തിയ്ക്കും, ചർമ്മസുരക്ഷയ്ക്കും വെണ്ടയ്ക്ക ആഹാരത്തിലുൾപ്പെടുത്തുന്നത് ഗുണം ചെയ്യും. മുഖക്കുരു ഒഴിവാക്കുന്നതിനും, ചർമ്മത്തിലെ പാടുകൾ മാറ്റി ചർമ്മത്തിന്‍റെ സ്വാഭാവികത നിലനിർത്തുന്നതിനും വെണ്ടയ്ക്ക ഗുണകരമാണ്. വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിച്ച് അതുവഴി ജലത്തിന്റെ അളവിനെ ക്രമപ്പെടുത്തുകയും, ഞരമ്പുകൾക്കും, ഹൃദയത്തിനും ആരോഗ്യം പകരുന്നതുമാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി: ജില്ലാതല ഉദ്ഘാടനം നടത്തി

English Summary: This is the time of Venda farming
Published on: 09 July 2020, 04:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now