Farm Tips

ചട്ടിയിലും ഗ്രോബാഗിലും മണ്ണ് നിറക്കുമ്പോള്‍

growbag

മണ്ണിന്റെ കൂടെ ചാണകപ്പൊടി ചേര്‍ക്കുക. പച്ച ചാണകവും ചാരവും ഇടരുത്. മണല്‍ ചേര്‍ക്കുന്നത് നല്ലതാണ്. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരിച്ചോര്‍ കൂടി ചേര്‍ത്താല്‍ മണ്ണിന്റെ ഈര്പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം കുറയ്ക്കാനും കഴിയും.  നമ്മുടെ വീട്ടിലിരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് അതിനു പുളിപ്പ് കൂടുതല് ആവും പ്രോസസ് ചെയ്ത ചകിരിച്ചോര്‍ വാങ്ങാന്‍ കിട്ടും. ചകിരിച്ചോര്‍ ചേര്‍ക്കുന്നതിനു മുന്‍പ് വെള്ളത്തിലിട്ട് കുതിര്‍ത്താല്‍ ഒരു കിലോ ചകിരിച്ചോര്‍ അഞ്ചു കിലോ ആവും. ചാണകപ്പൊടി, മണ്ണ്, ചകിരിച്ചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ യോജിപ്പിക്കുക. ചട്ടിയില്‍ പകുതിഭാഗം  ഈ മിശ്രിതം നിറയ്ക്കുക. ശേഷം രണ്ടു പിടി വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി മിശ്രിതം ഇടുക പിന്നെയും മണ്ണ് നിറക്കുക ചാണകപ്പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഉപ


Share your comments